2024 ല്‍ ഏറ്റവുമധികം ആളുകള്‍ ഗൂഗിളില്‍ തിരഞ്ഞ ഒരു പേരാണ് പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി. ഇത് ഒരു വ്യക്തിയുടെ പേരല്ല മറിച്ച് ഒരു വിഭവത്തിന്റെ പേരാണ്. ലണ്ടനില്‍നിന്നുളള ഒരു ജനപ്രിയ കോക്ടെയില്‍ ആണിത്. ലണ്ടനില്‍ മാത്രമല്ല ഇന്ത്യയിലെയും കോക്ടെയില്‍ പ്രേമികളുടെ ഹൃദയങ്ങളിലേക്കും രുചിമുകുളങ്ങളിലും കയറിക്കൂടിയിട്ടുണ്ട് ഈ വിഭവം. 2022 ല്‍ ഒരു മിക്‌സോളജിസ്റ്റും ബാര്‍ ഉടമയുമായ ഡഗ്ലസ് അങ്ക്രായാണ് ഇത് ആദ്യമുണ്ടാക്കിയത്. പോണ്‍സ്റ്റാര്‍ മാര്‍ട്ടിനി അതിന്റെ 'ബോള്‍ഡ്' രുചിക്കും പേരുകേട്ടതാണ്. ഈ പാനിയത്തില്‍ വോഡ്ക, പാസോ(പാഷന്‍ഫ്രൂട്ട് കൊണ്ടുള്ള മദ്യം), പാഷന്‍ ഫ്രൂട്ട് ജ്യൂസ്, നാരങ്ങാനീര്, ഷാംപെയിന്‍ ഇവയൊക്കെയാണ് അടങ്ങിയിട്ടുള്ളത്.
ആവശ്യമുളള സാധനങ്ങള്‍
വാനില ഷുഗര്‍ - 2 ടീസ്പൂണ്‍
വാനില വോഡ്ക - 50 മില്ലിലിറ്റര്‍
പാഷന്‍ഫ്രൂട്ട് ലിക്കര്‍ - 12.5 മില്ലിലിറ്റര്‍
പാഷന്‍ഫ്രൂട്ട് പ്യൂരി - 25 മില്ലി ലിറ്റര്‍
പാഷന്‍ഫ്രൂട്ട് മുറിച്ച കഷണങ്ങള്‍ - അലങ്കരിക്കാന്‍
ഷാംപെയിന്‍ - 50 മില്ലി ലിറ്റര്‍
തയ്യാറാക്കുന്ന വിധം
ഒരു കോക്ടെയില്‍ ഷേക്കറിലേക്ക് വാനില ഷുഗര്‍, വാനില വോഡ്ക, പാഷന്‍ഫ്രൂട്ട് ലിക്കര്‍, പാഷന്‍ഫ്രൂട്ട് പ്യൂരി എന്നിവ ചേര്‍ക്കുക. ഐസ് കൂടി ചേര്‍ത്ത് നന്നായി കുലുക്കിയോജിപ്പിക്കുക. ശേഷം ഗ്ലാസിലേക്ക് അരിച്ചൊഴിച്ച് പാഷന്‍ ഫ്രൂട്ടിന്റെ കഷണം വച്ച് അലങ്കരിക്കാം. ഒരു ചെറിയ ഗ്ലാസിലേക്ക് ഷാംപെയിന്‍ ഒഴിച്ച് കോക്ടെയിനൊപ്പം നല്‍കാം.
Content Highlights : What is the Pawn Star Martini? What is the most searched word in 2024?