ചെമ്പരത്തിപ്പൂവ്‌ കൊണ്ട് തോരനോ?

ചെമ്പരത്തിപ്പൂവ്‌ കൊണ്ട് തോരനോ? സംശയിക്കേണ്ട, ചെമ്പരത്തിപ്പൂവ് കൊണ്ട് തോരനുമുണ്ടാക്കാം. ഇതാ ചോറിനൊപ്പം കഴിയ്ക്കാന്‍ ഒരു വെറൈറ്റി തോരന്‍

dot image

ചെമ്പരത്തിപ്പൂ തോരന്‍

ആവശ്യമുള്ള സാധനങ്ങള്‍


നാടന്‍ ചെമ്പരത്തിപ്പൂ ഇതള്‍ - ഒരു കപ്പ്
ചുവന്നുള്ളി നീളത്തില്‍ അരിഞ്ഞത് - നാലെണ്ണം
ഇഞ്ചി ചെറുതായി അരിഞ്ഞത് - ഒരു കഷ്ണം
പച്ചമുളക് വട്ടത്തിലരിഞ്ഞത് - രണ്ടെണ്ണം

കറിവേപ്പില - രണ്ട് ഇതള്‍
തേങ്ങ ചിരവിയത് - ഒരു ടേബിള്‍സ്പൂണ്‍
കടുക് - അര ടീസ്പൂണ്‍
ഉപ്പ് - പാകത്തിന്
എണ്ണ - ഒരു ടേബിള്‍സ്പൂണ്‍

തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാകുമ്പോള്‍ കടുകിട്ട് പൊട്ടിച്ച് അതില്‍ ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, എന്നിവയിട്ട് പകുതി വഴന്നുവരുമ്പോള്‍ ചെമ്പരത്തിപ്പൂവ്, തേങ്ങ ചിരവിയത്, ഉപ്പ് എന്നിവ ഇട്ട് ഒരു മിനിറ്റ് വേവിക്കുക. തോരന്‍ തയ്യാര്‍.

Content Highlights :You can make thoran with hibiscus flower. Here is a variety of thoran to eat with rice

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us