'ഞങ്ങള്‍ക്ക് ചൈനയിലും ഉണ്ടെടാ പിടി', വ്യത്യസ്തമായ ചൈനീസ് കുക്കീസ്

ഇടയ്‌ക്കൊക്കെ ഒരു വെറൈറ്റി വേണ്ടേ... വീട്ടില്‍ വിരുന്നുകാരൊക്കെ വരുമ്പോള്‍ ചായയോടൊപ്പം കൊടുക്കാന്‍ വ്യത്യസ്തമായ കുക്കീസ്...

dot image

ചൈനീസ് ബദാം കുക്കീസ്


ആവശ്യമുള്ള സാധനങ്ങള്‍
ഉപ്പില്ലാത്ത ബട്ടര്‍ - 1/2 കപ്പ്
പഞ്ചസാര പൊടിച്ചത് - 1/2 കപ്പ്
മുട്ട - 1 എണ്ണം
ആല്‍മണ്ട് എക്സ്ട്രാക്ട് - 1/2 ടീസ്പൂണ്‍
മൈദ - 1 1/2 കപ്പ്
ബേക്കിംഗ് സോഡ - 1/2 ടീസ്പൂണ്‍
ഉപ്പ് - 1/4 ടീസ്പൂണ്‍
ബദാം- അലങ്കരിക്കാന്‍

തയ്യാറാക്കുന്ന വിധം
ഓവന്‍ 175 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കിയിടുക.
ഒരു ബൗളില്‍ മുട്ട പൊട്ടിച്ചൊഴിച്ച് അടിച്ചുവയ്ക്കുക.


മറ്റൊരു ബൗളില്‍ ബട്ടറും പഞ്ചസാരയുമെടുത്ത് ക്രീം പരുവത്തില്‍ അടിച്ചെടുക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ മുട്ട അടിച്ചതും ആല്‍മണ്ട് എക്സ്ട്രാക്ടും ചേര്‍ത്ത് യോജിപ്പിച്ചെടുക്കാം.
മൈദയും ഉപ്പും ബേക്കിംഗ് പൗഡറും ഒന്നിച്ച് യോജിപ്പിച്ച് ഒരു ബൗളിലേക്ക് അരിച്ചിടുക. ഇതിലേക്ക് ബട്ടര്‍ ചേര്‍ത്ത് അടിച്ചെടുക്കുക. കുക്കിംഗ് ഷീറ്റില്‍ ബട്ടര്‍ പുരട്ടി അല്‍പ്പം മൈദക്കൂട്ട് വച്ച് ഒരു ഗ്ലാസിന്റെ അടിവശം കൊണ്ട് പരത്തുക. ഓരോന്നിന്റേയും നടുവില്‍ ഓരോ ബദാം വച്ച് അലങ്കരിക്കാം.
ബാക്കിവന്ന മുട്ട അടിച്ചതിലേക്ക് അര ടീസ്പൂണ്‍ വെള്ളംകൂടി ചേര്‍ത്ത് മിക്സ് ചെയ്ത് അത് ഓരോ കുക്കീസിന്റെയും മുകളില്‍ തേച്ചുപിടിപ്പിക്കുക. 14 മുതല്‍ 15 മിനിറ്റുവരെ ബേക്ക് ചെയ്തെടുക്കാം.

Content Highlights :Chinese almond cookies

dot image
To advertise here,contact us
dot image