ആവശ്യമുള്ള സാധനങ്ങള്‍
1. വെള്ളം - 1/4 കപ്പ്
ഇന്‍സ്റ്റന്റ് കോഫി പൗഡര്‍ - 1/2 ടേബിള്‍ സ്പൂണ്‍
2. പാല്‍ - 1/2 കപ്പ്
കൊക്കോ പൗഡര്‍ - ഒരു ടേബിള്‍ സ്പൂണ്‍
പഞ്ചസാര - ഒരു ടേബിള്‍ സ്പൂണ്‍
ചോക്ലേറ്റ് - 80 ഗ്രാം
കശുവണ്ടിപ്പരിപ്പ് ചെറുതായി നുറുക്കിയത് - ഒരു ടേബിള്‍ സ്പൂണ്‍
3. ഗ്ലൂക്കോസ് ബിസ്‌ക്കറ്റ് അല്ലെങ്കില്‍ മാരി ബിസ്‌ക്കറ്റ് - 250 ഗ്രാം
തയ്യാറാക്കുന്ന വിധം
ഒരു സോസ്പാനില്‍ 1/4 കപ്പ് വെള്ളം തിളപ്പിക്കുക. വെള്ളം ചൂടായിത്തുടങ്ങുമ്പോള്‍ അതൊരു ബൗളിലേക്കൊഴിച്ച് 1/2 ടേബിള്‍ സ്പൂണ്‍ കോഫിപൗഡര്‍ ചേര്‍ത്ത് നന്നായി ഇളക്കി കോഫി സൊല്യൂഷന്‍ തയാറാക്കുക. ഒരു പാത്രത്തില്‍ പാല്‍, കൊക്കോപൗഡര്‍ ഇവ ഒന്നിച്ചെടുത്ത് കട്ടയാകാതെ ഇളക്കുക. ഇതിലേക്ക് ഒരു ടേബിള്‍ സ്പൂണ്‍ പഞ്ചസാര ചേര്‍ക്കാം. ശേഷം അടുപ്പില്‍ തീ കുറച്ചുവച്ച് പഞ്ചസാര അലിയുന്നതുവരെ ചൂടാക്കി തിളപ്പിക്കുക. തിളച്ച ശേഷം 2, 3 മിനിറ്റ് തീ കുറച്ച് അടുപ്പില്‍ത്തന്നെ വയ്ക്കണം. ശേഷം അടുപ്പില്‍ നിന്നിറക്കി ചോക്ലേറ്റ് ചേര്‍ക്കാം.
ചോക്ലേറ്റ് ഉരുകി കൂട്ട് കുറുകി വരുമ്പോള്‍ കശുവണ്ടിപ്പരിപ്പ് ചേര്‍ക്കാം. ഇങ്ങനെ ചോക്ലേറ്റ് ഐസിംഗ് തയാറാക്കുക.
ബിസ്‌ക്കറ്റുകള്‍ ഓരോന്നും കോഫീ സൊല്യൂഷനില്‍ മുക്കി ഒരു ഗ്ലാസ്ട്രേയില്‍ നിരത്തുക. ഇത്തരത്തില്‍ രണ്ട് മൂന്ന് ബിസ്‌ക്കറ്റ് ലയറുകളുണ്ടാക്കി അതിനുമുകളില്‍ തയാറാക്കിവച്ച ഐസിംഗ് കുറച്ച് ഒഴിക്കുക. വീണ്ടും ബിസ്‌ക്കറ്റ് ലെയറുണ്ടാക്കി ഐസിംഗ് ഒഴിക്കുക. ഒരു രാത്രി മുഴുവന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം വിളമ്പാവുന്നതാണ്.
Content Highlights :Don't we love to make all kinds of sweets that kids love? But here's another biscuit cake to add to those desserts