കോൾഡ് കോഫി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണണോ എന്ന് ജീവനക്കാർ: 'വേണ്ട,ഞാൻ ഉണ്ടാക്കിത്തരാം' എന്ന് രാഹുൽ ​ഗാന്ധി

ജീവനക്കാരുമായി സംസാരിച്ചുകൊണ്ട് കോഫി തയ്യാറാക്കുന്നത് വീഡിയോയിൽ കാണാം

dot image

സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ് രാഹുൽ ​ഗാന്ധി കോൾഡ് കോഫി ഉണ്ടാക്കുന്ന വീഡിയോ. അടുത്തിടെ കെവൻ്റേഴ്‌സ് സ്റ്റോറിൽ നേരിട്ടെത്തിയാണ് രാഹുല്‍ കോൾഡ് കോഫി ഉണ്ടാക്കിയത്. രാഹുൽ ​ഗാന്ധി തന്നെയാണ് എക്സിൽ വീഡിയോ പങ്കുവെച്ചത്.

'പുതിയ തലമുറയിലേക്കും പുതിയ വിപണിയിലേക്കും എങ്ങനെയാണ് ഒരു സ്ഥാപനം ലെ​ഗസി ബ്രാൻഡായി മാറുന്നത്? കെവെൻ്റേഴ്‌സ് പോലുള്ള സ്ഥാപനങ്ങൾ തലമുറകളായി നമ്മുടെ സാമ്പത്തിക വളർച്ചയെ മുന്നാേട്ട് നയിക്കുന്നുണ്ട്. അവരെ പിന്തുണയ്ക്കുക', എന്ന അടിക്കുറിപ്പോടെയാണ് രാ​ഹുൽ ​ഗാന്ധി വീഡിയോ പങ്കുവെച്ചത്.

കോൾഡ് കോഫി ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണണോ എന്ന് ജീവനക്കാർ ചോദിച്ചപ്പോൾ "ഇല്ല, ഞാൻ ഉണ്ടാക്കിത്തരാം" എന്നായിരുന്നു രാഹുലിൻ്റെ മറുപടി. ഒപ്പം പാലും ഐസ്‌ക്രീമും ചേർത്ത് മിക്‌സർ പ്രവർത്തിപ്പിക്കുന്നതും കാണാം. കോഫി തയ്യാറാക്കുന്ന സമയത്ത് കെവൻ്റേഴ്‌സിൻ്റെ സഹസ്ഥാപകരിൽ ഒരാൾ നിക്ഷേപ പദ്ധതികളെക്കുറിച്ച് അദ്ദേഹത്തോട് ചോദിച്ചപ്പോൾ 'ഞാൻ കെവൻ്റേഴ്‌സിനെ നോക്കി ഒരു തീരുമാനം എടുക്കാൻ ശ്രമിക്കുകയാണ്', എന്നായിരുന്നു അദ്ദേഹത്തിൻ്റെ ചിരിച്ചുകൊണ്ടുള്ള മറുപടി.

കടയിലെത്തുന്നവരുമായും അദ്ദേഹം ആശയവിനിമയം നടത്തുന്നതും വീഡിയോയിൽ കാണാം. കെവെൻ്റേഴ്‌സ് സഹസ്ഥാപകരായ അമൻ അറോറ, അഗസ്ത്യ ഡാൽമിയ എന്നിവരുമായി രാഹുൽ ​ഗാന്ധി ബിസിനസിനെക്കുറിച്ച് സംസാരിക്കുന്നതും വീഡിയോയിൽ കാണാം. അവരുടെ വിപുലീകരണ പദ്ധതികളെ കുറിച്ചും അദ്ദേഹം ചോദിച്ചു.

Content Highlights: When the staff asked if he wanted to see how cold coffee was made, Rahul replied, "No, I will make it." He is also seen mixing milk and ice cream and running the mixer

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us