ഇന്നത്തെ സ്‌പെഷ്യല്‍ സ്‌പൈസി ചിക്കന്‍ വിങ്‌സ് ആയാലോ?

സ്‌പൈസി ചിക്കന്‍ വിങ്‌സ് കഴിച്ചിട്ടുണ്ടോ. റെസിപ്പി കിട്ടിയില്ലെന്ന പരാതി വേണ്ട, ഉടന്‍ തയ്യാറാക്കിക്കൊള്ളൂ

dot image

സ്പൈസി ചിക്കന്‍ വിങ്സ്

ആവശ്യമുള്ള സാധനങ്ങള്‍

ചിക്കന്‍ വിങ്സ് തൊലിയോട് കൂടിയത് - 10 എണ്ണം
ഉപ്പ് - ആവശ്യത്തിന്
വെളുത്തുള്ളി അരിഞ്ഞത് - ഒരു ടീസ്പൂണ്‍
സോയാസോസ് - ഒരു ടേബിള്‍ സ്പൂണ്‍
ഒറിഗാനോ - 1/2 ടീസ്പൂണ്‍
നാരങ്ങാനീര് - ഒരു ടേബിള്‍ സ്പൂണ്‍
കുരുമുളക് ചതച്ചത് - ഒരു ടീസ്പൂണ്‍
സവാള അരിഞ്ഞത് - 2 എണ്ണം
വിനാഗിരി - ഒരു ടേബിള്‍ സ്പൂണ്‍
ബ്രൗണ്‍ ഷുഗര്‍ - ഒരു ടേബിള്‍ സ്പൂണ്‍
ടുമാറ്റോ കെച്ചപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
ചില്ലി സോസ് - ഒരു ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം
ഒരു ബൗളില്‍ അല്‍പ്പം ഉപ്പ്, വെളുത്തുള്ളി, സോയാസോസ്, ഒറിഗാനോ, നാരങ്ങാനീര്, കുരുമുളക് ചതച്ചത് ഇവയെടുത്ത് ഇളക്കി യോജിപ്പിക്കുക. ചിക്കന്‍ വിങ്സിലേക്ക് ഇത് പുരട്ടി രണ്ട് മണിക്കൂര്‍ ഫ്രിഡ്ജില്‍ വയ്ക്കുക. ശേഷം ചിക്കന്‍ ഫ്രിഡ്ജില്‍നിന്ന് പുറത്തെടുത്ത് അല്‍പ്പം മൈദ തൂവി ഇളക്കി വയ്ക്കുക. ഇങ്ങനെ രണ്ടോ മൂന്നോ തവണ മൈദ തൂവി ഇളക്കിവയ്ക്കാം.(വറുക്കുമ്പോള്‍ കൂടുതല്‍ ക്രിസ്പിയാകാനാണിത്). ഓവന്‍ 180 ഡിഗ്രി സെല്‍ഷ്യസില്‍ മൂന്ന് മിനിറ്റ് ചൂടാക്കിയിടുക.


ചിക്കന്‍ വിങ്സ് ഓവനില്‍ വച്ച് രണ്ട് വശവും ഫ്രൈ ചെയ്തെടുക്കുക. ഒരു ബൗളിലേക്ക് സവാള അരിഞ്ഞത്, വിനാഗിരി, ബ്രൗണ്‍ ഷുഗര്‍, ഇവയെടുത്ത് ബ്രൗണ്‍ഷുഗര്‍ അലിയുന്നതുവരെ ഇളക്കുക. ശേഷം ടുമാറ്റോ കെച്ചപ്പ്, ചില്ലി സോസ് ഇവചേര്‍ത്ത് ഇളക്കിയോജിപ്പിക്കുക.ശേഷം ഇത് ചിക്കന്‍ വിങ്സില് പുരട്ടി വീണ്ടും മൂന്ന് മിനിറ്റ് ഓവനില്‍ വച്ച് ഫ്രൈ ചെയ്തെടുക്കാം.

Content Highlights :Spicy Chicken Wings, A variety of dishes can be made with chicken. Have you had Spicy Chicken Wings? Here is the recipe. Get ready and see

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us