ഇന്നൊരു അടിപൊളി ഗാര്‍ലിക് നാന്‍ തയ്യാറാക്കിയാലോ...

ഗാര്‍ലിക് നാന്‍ എന്ന് കേള്‍ക്കുമ്പോള്‍ ഇത് തയ്യാറാക്കാന്‍ വലിയ ബുദ്ധിമുട്ടാണ് എന്ന് വിചാരിക്കുന്നുണ്ടോ? എന്നാല്‍ അങ്ങനെയല്ല. വളരെ ഈസിയായി തയ്യാറാക്കാന്‍ കഴിയുന്ന വിഭവമാണിത്....

dot image

ഗാര്‍ലിക് നാന്‍

ആവശ്യമുള്ള സാധനങ്ങള്‍

മൈദ - 2 കപ്പ്
ഗോതമ്പുപൊടി - 1 കപ്പ്
ചെറു ചൂടുപാല്‍ - 1/2 കപ്പ്
യീസ്റ്റ് - 2 ടീസ്പൂണ്‍
പഞ്ചസാര - 1/2 ടേബിള്‍ സ്പൂണ്‍
വെളുത്തുള്ളി ചതച്ചത് - 1 ടീസ്പൂണ്‍
ഉപ്പ് - 1 ടീസ്പൂണ്‍

ടോപ്പിംഗ് തയ്യാറാക്കാന്‍

വളുത്തുള്ളി അരിഞ്ഞത് - 5 അല്ലി
മല്ലിയില - കുറച്ച്
ബട്ടര്‍- 1 ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം


ചൂടുവെള്ളത്തില്‍ യീസ്റ്റും പഞ്ചസാരയും കലക്കി പൊങ്ങാന്‍ വയ്ക്കുക. ഗോതമ്പുപൊടി ഉപ്പ് കലര്‍ത്തി വച്ചിരിക്കുന്ന ചൂടുവെള്ളം, പാല്‍, വെളുത്തുള്ളി ചതച്ചത് എന്നിവ ചേര്‍ത്തിളക്കി കുഴച്ച് വയ്ക്കുക. ഇത് എണ്ണ പുരട്ടിവച്ചിരിക്കുന്ന പാത്രത്തിലാക്കി പൊങ്ങാന്‍ വയ്ക്കുക. ബട്ടര്‍ ചൂടാക്കി വെളുത്തി അരിഞ്ഞതിട്ട് വഴറ്റുക. ഇത് മാവിലേക്ക് ചേര്‍ത്ത് യോജിപ്പിച്ച് മാവ് പൊങ്ങി വന്നാല്‍ ചെറിയ ഉരുളകളായി പരത്തിയെടുക്കാം. അത് ദോശക്കല്ലിലോ പാനിലോ ഇട്ട് ചുട്ടെടുത്ത് മുകളില്‍ ബട്ടര്‍ പുരട്ടി വിളമ്പാം.

Content Highlights : When you hear garlic naan, do you think it's a lot of trouble to prepare? But not so. This is a very easy dish to prepare….

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us