'ഇതുകഴിക്കണമെങ്കില്‍ ആംബുലന്‍സ് വിളിച്ചു നിര്‍ത്തണം'; രൂക്ഷവിമര്‍ശനവുമായി ഭക്ഷണപ്രിയര്‍

സോഷ്യല്‍ മീഡിയയില്‍ വൈറലായി 'ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച'

dot image

ഭക്ഷണപ്രിയരുടെ പറുദീസയാണ് ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡ് ഏരിയകള്‍. ഭക്ഷണപ്രിയര്‍ നിരവധി ഇന്ത്യന്‍ സ്ട്രീറ്റ് ഫുഡുകള്‍ പരീക്ഷിക്കുകയും അത് സോഷ്യല്‍ മീഡിയയില്‍ പങ്ക് വയ്ക്കുന്നതും നമ്മള്‍ കാണാറുണ്ട്. അത്തരത്തിലൊരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. വ്യത്യസ്ത രീതിയില്‍ കുല്‍ച്ച തയ്യാറാക്കി വിളമ്പുന്ന അമൃത്സറിലെ ഒരു കച്ചവടക്കാരനെയാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

കച്ചവടക്കാരന്‍ തന്റെ കടയിലെ ഭക്ഷണത്തിന്റെ പ്രത്യേകത പറഞ്ഞുകൊണ്ടാണ് വീഡിയോ ആരംഭിക്കുന്നത്. 25തരം കുല്‍ച്ചകള്‍ തന്റെ ഷോപ്പില്‍ ലഭ്യമാകുമെന്നും അയാള്‍ വീഡിയോയില്‍ പറയുന്നുണ്ട്. പിന്നീട് കുല്‍ച്ചയ്ക്കുള്ള സ്റ്റഫിംഗ് തയ്യാറാക്കാന്‍ എല്ലാ ചേരുവകളും അദ്ദേഹം കുഴക്കുന്നു. സ്റ്റഫ് ചെയ്തുകഴിഞ്ഞ് അവ ഗ്രില്‍ ചെയ്യാന്‍ വയ്ക്കുന്നു. പിന്നീടാണ് ട്വിസ്റ്റ് തന്തൂരിയില്‍ നിന്ന് കുല്‍ച്ച പുറത്തെടുത്ത ശേഷം അയാള്‍ അതില്‍ ഞെട്ടിക്കുന്ന അളവില്‍ നെയ്യ് ഒഴിക്കുകയാണ്. അവസാനമായി, വിഭവം ചോളയ്ക്കൊപ്പം വിളമ്പുകയും ചീസ് ചീകി അതിലേക്ക് ഇടുന്നതും കാണാന്‍ സാധിക്കും. ഈ പ്രക്രിയ കണ്ട് നിരവധിപ്പേരാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്.

'ഹാര്‍ട്ട് അറ്റാക്ക് അമൃതസരി കുല്‍ച്ച' എന്നാണ് ഈ വീഡിയോയുടെ ക്യാപ്ഷന്‍. ചില കാഴ്ചക്കാര്‍ വളരെയധികം നെയ്യ് ഉപയോഗിക്കുന്നതിന്റെ ആരോഗ്യ പ്രശ്‌നങ്ങളെകുറിച്ച് ഗൗരവമായ ആശങ്കകള്‍ പ്രകടിപ്പിച്ചു. മറ്റുള്ളവര്‍ അത് കഴിച്ചതിന് ശേഷം ആംബുലന്‍സ് സ്റ്റാന്‍ഡ്ബൈയില്‍ വേണമെന്ന രീതിയില്‍ കമന്റിട്ടു. ഈ വിചിത്രമായ കുല്‍ച്ച സൃഷ്ടി ഭക്ഷണപ്രേമികള്‍ക്കിടയില്‍ ഒരു വാക് വാദത്തിന് തുടക്കമിടുന്നതിനും കാരണമായി.

Content Highlights: Viral Video Of "Heart Attack Amritsari Kulcha" Leaves The Internet Concerned

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us