മുന്തിരിയിലയിൽ ഉണ്ടാക്കുന്ന ഈ വിഭവം കഴിച്ചിട്ടുണ്ടോ? ലോകം മുഴുവന്‍ പ്രിയങ്കരമായി മാറിയ ചില അറേബ്യൻ വിഭവങ്ങൾ

മധ്യേഷ്യയിലും തുർക്കി, വടക്കേ അമേരിക്ക, മൊറോക്കൊ, തുടങ്ങിയ നാടുകളിലും ജനപ്രിയ ഭക്ഷണമാണ് ഹമ്മൂസ്

dot image

അറേബ്യൻ വിഭവങ്ങൾക്ക് ആരാധകർ ഏറെയാണ്. ആ​ഗോളതലത്തിൽ പ്രിയങ്കരമായി മാറിയ ചില വിഭവങ്ങള്‍ പരിചയപ്പെട്ടാലോ? ഹമ്മൂസ്, ഫലാഫൽ, വാരക് ഇനാബ്, താബൂലെ തുടങ്ങിയവയ്ക്ക് ഇന്ന് ആഗോളതലത്തില്‍ ലഭിക്കുന്ന സ്വീകാര്യത വളരെ വലുതാണ്.

ഹമ്മൂസ്

മധ്യേഷ്യയിലും തുർക്കി, വടക്കേ അമേരിക്ക, മൊറോക്കൊ, തുടങ്ങിയ നാടുകളുടെ ജനപ്രിയ ഭക്ഷണമാണ് ഹമ്മൂസ്. ഖുബ്ബൂസ്, ചപ്പാത്തി എന്നിവയോടൊപ്പം കഴിക്കുന്ന വിഭവമാണിത്. ഇതൊരു വെജിറ്റേറിയൻ വിഭവമാണ്. ഗൾഫ് രാജ്യങ്ങളിൽ ഭൂരിഭാ​ഗം ആളുകളുടേയും ഭക്ഷണ വിഭവങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഹമ്മൂസ്. വെള്ളക്കടല ഉപയോഗിച്ചാണ് ഇതുണ്ടാക്കുന്നത്.

ഹമ്മൂസ് തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം:

വെള്ളക്കടല- 1കപ്പ്
വെളുത്തുള്ളി-5
ഒലിവ് ഓയിൽ- ആവശ്യത്തിന്
എള്ള് അരച്ചത്(തഹിനി)- ഒരു ടിസ്പൂൺ
ഉപ്പ്- ആവശ്യത്തിന്

നാരങ്ങാനീര്- ആവശ്യത്തിന്

വെള്ളത്തിലിട്ട് കുതിർത്തുവെച്ച വെള്ളക്കടല കുക്കറിലിട്ട് വേവിച്ചെടുക്കുക. തൊലികളഞ്ഞ് ഒരു മിക്സിയുടെ ജാറിലേക്കാക്കി ഒന്ന് പൊടിച്ചെടുത്ത ശേഷം അതിലേക്ക് എള്ള് അരച്ചതും നാരങ്ങാനീരും വെളുത്തുള്ളിയും ആവശ്യത്തിന് ഒലിവ് ഓയിലും ചേർത്ത് നന്നായി ഒന്നുകൂടി മിക്സിയിലിട്ട് അടിച്ചെടുക്കുക. നല്ല തിക്കായ രൂപത്തിൽ അരച്ചെടുത്ത ശേഷം ഒരു പ്ലേറ്റിലേക്ക് മാറ്റം, അതിന് മുകളിലായി കുറച്ച് ഒലിവ് ഓയിൽ ഒഴിച്ച് കൊടുക്കാം. മുകള് പൊടിയും ഇട്ടുകൊടുക്കാം ( മുളകുപൊടി വേണമെങ്കില്‍ മാത്രം ചേർത്താല്‍ മതി), ഹമ്മൂസ് റെഡി.

ഹമ്മൂസ്

ഫലാഫൽ

ഒരു ഹെൽത്തിയായ അറേബ്യൻ വിഭവമാണ് ഫലാഫൽ. ഇതൊരു വെജ് വിഭവമാണ്. വെള്ളക്കടല, മല്ലിയില , സുഗന്ധവ്യഞ്ജനങ്ങള്‍ എന്നിവയുടെ മിശ്രിതം കൊണ്ട് ഉണ്ടാക്കുന്ന ഒരു മിഡില്‍ ഈസ്റ്റ് ഫാസ്റ്റ് ഫുഡ് ആണ് ഫലാഫൽ. വളരെ ക്രിസ്പിയായ ഫലാഫൽ ​ഗോൾഡൻ കളറിൽ റൗണ്ട് ഷെയിപ്പിലായിരിക്കും കൂടുതലും കാണപ്പെടുന്നത്. മിക്ക രാജ്യങ്ങളിലേയും തെരുവോരങ്ങളിലെ ഫാസ്റ്റ് ഫുഡ് കടകളിലും ഫലാഫൽ ഇപ്പോള്‍ ഇടംപിടിച്ചിട്ടുണ്ട്.

ഫലാഫെൽ
ഫലാഫെൽ

ഫലാഫെല്‍ തയ്യാറാക്കാം:

വെള്ളക്കടല-1 കപ്പ്
മല്ലിയില-250
വെളുത്തുള്ളി-5എണ്ണം
സവാള-1(ചെറുത്)
ജീരകപൊടി-3/4 tps
മല്ലിപ്പൊടി-1/2
മുളകുപൊടി-1/2
പച്ചമുളക്-മൂന്നോ നാലോ
കുരുമുളക് പൊടി-1/2
ബേക്കിംഗ് സോഡ-1/2
ഉപ്പ്- ആവശ്യത്തിന്

തലേദിവസം രാത്രിയിൽ വെള്ളക്കടല വെള്ളത്തിലിട്ടുവെച്ച് കുതിർക്കുക. പിറ്റേന്ന് വെള്ളം കളഞ്ഞ് ഡ്രൈ ആക്കിയെടുത്ത് മാറ്റിവെക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് രണ്ട് പിടി മല്ലിയിലയും അഞ്ച് കഷ്ണം വെളുത്തുള്ളിയും ചെറിയ സവാള കഷ്ണങ്ങളാക്കിയതും ഡ്രൈ ആക്കി മാറ്റിവെച്ച വെള്ളക്കടലയും ജീരകപൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളക് പൊടി, ബേക്കിങ് സോഡ ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി മിക്സിയിൽ അടിച്ചെടുക്കുക ( പേസ്റ്റ് രൂപത്തിൽ അരഞ്ഞുപോകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം).

Also Read:

അടിച്ചെടുത്ത മിശ്രിതം പാത്രത്തിലേക്ക് മാറ്റി മണിക്കൂറോളം ഫ്രിഡ്ജിൽവെച്ച് തണുപ്പിക്കാം. ശേഷം ഒരു പാത്രത്തിൽ എണ്ണ ഒഴിച്ച് ചൂടായ ശേഷം ഫലാഫെൽ‌ ബോളുകളാക്കി അതിലേക്ക് ഇട്ടുകൊടുക്കാം. ​ഗോൾഡൻ നിറം ആകുവരെ ഫ്രൈ ചെയ്തെടുക്കാം.

വാരക് ഇനാബ് (Warak Enab)

മുന്തിരിയിലയിൽ തയ്യാറാക്കുന്ന വിഭവമാണ് വാരക് ഇനാബ് (Warak Enab). അരിയും ഇറച്ചിയും മസാലകൾ ചേർത്ത് തയ്യാറാക്കി മുന്തിയിലയിൽ ഫിൽ ചെയ്ത് റോളുകളാക്കിയാണിത് ഉണ്ടാക്കുന്നത്. മുന്തിരി ഇല കൂടാതെ ക്യാബേജിൻ്റെ ഇലകളിലും ഈ വിഭവം തയ്യാറാക്കാവുന്നതാണ്. ക്യാബേജിൻ്റെ ഇലയിൽ തയ്യാറാക്കുമ്പോൾ ആദ്യം ഇല വാട്ടിയെടുക്കണം.

വാരബ് ഇനാബ്
വാരബ് ഇനാബ്

വാരക് ഇനാബ് തയ്യാറാക്കുന്ന വിധം

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്-1tbs
ഇറച്ചി-1/2 കിലോ
ചോറ്-2 കപ്പ്
ടൊമാറ്റോ പേസ്റ്റ്- 3tbs
മുകളക് പൊടി-1tbs
കുരുമുളക് പൊടി-1tbs
മഞ്ഞള്‍ പ്പൊടി-1tbs
ജീരകപ്പൊടി-1tbs
ഗരംമസാല-1tbs
മുന്തിരിയുടെ ഇല അല്ലെങ്കിൽ ക്യാബേജിൻ്റെ ഇല-
മാഗി ക്യൂബ്-2
ഉരുളക്കിഴങ്ങ്- രണ്ടെണ്ണം കഷ്ണങ്ങളാക്കിയത്.
പച്ചമുളക്- നാല് എണ്ണം
ഒലിവ് ഓയിൽ

മട്ടൻ്റേയോ ബീഫിൻ്റേയോ കീമ ( ഇറഞ്ചി മിക്സിയിലിട്ട് പൊടിച്ചത്, ചെറിയ കഷ്ണങ്ങളാക്കിയത്) കഴുകി മാറ്റിവെക്കുക. ഒരു പാത്രത്തിൽ വെള്ളം വെച്ച് അതിലേക്ക് രണ്ട് മാഗി ക്യൂബ് ഇട്ടുകൊടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെക്കുക ചൂടായി വരുമ്പോൾ അതിലേക്ക് ഒലിവ് ഓയിൽ ഒഴിക്കുക. ഓയിൽ ചൂടായാൽ ചെറുതായി അരിഞ്ഞുെവച്ച സവാളയും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ഉപ്പും ചേർത്ത് നന്നായി ഇളക്കി കൊടുക്കുക. സവാള വാടിവരുമ്പോൾ ടൊമാറ്റോ പേസ്റ്റ് ചേർത്ത് ഇളക്കാം. ഒപ്പം കാശ്മീരി മുളകുപൊടി, കുരുമുളക് പൊടി, മഞ്ഞള്‍പ്പൊടി, ഗരംമസാല, ജീരകപ്പൊടി എന്നിവ ചേർത്ത് മിക്സ് ചെയ്യുക.

പൊടികളുടെ പച്ചമണം മാറുന്നതുവരെ ചെറുചൂടിൽ ഇളക്കികൊടുക്കാം. ശേഷം കീമ അതിലേക്ക് ഇട്ട്കൊണ്ട് മിക്സ് ചെയ്യുക. നന്നായി മിക്സ് ചെയ്ത ശേഷം രണ്ട് കപ്പ് അരിയും അതിലേക്ക് ഇട്ട് ഇളക്കാം. ഈ മിശ്രിതം അതികവേവ് വരുത്താതെ പാത്രത്തിലേക്ക് മാറ്റുക. ശേഷം കഴുകി മാറ്റിവെച്ചിരിക്കുന്ന ഓരോ മുന്തിരിയിലയിലേക്കും ഈ മിശ്രിതം ചേർത്ത് റോൾ ചെയ്ത് എടുക്കുക.

ഇനി മറ്റൊരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ വട്ടത്തിൽ അരിഞ്ഞുവെച്ച ഉരുളക്കിളങ്ങ് വെച്ചുകൊടുത്ത ശേഷം തയ്യാറാക്കിയ മുന്തിരിയില റോൾ അതിനുമുകളിലായി വെക്കുക. ശേഷം അതിലേക്ക് മാ​ഗി ക്യൂബിട്ട വെള്ളം ഒഴിക്കുക. ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുക്കുക. മുന്തിരിയില റോൾ മുങ്ങുന്ന രീതയിൽ വെള്ളം ഒഴിച്ചുകൊടുക്കാം. അതിലേക്ക് പച്ചമുളകും ഇട്ടുകൊടുക്കുക. ശേഷം അതിന് മുകളിൽ ഒരു പ്ലേറ്റ് കൊണ്ട് മൂടുക. ചെറുതീയിൽ 45 മിനിറ്റ് വേവിക്കുക.

താബുലെ (Tabbouleh)

പെട്ടെന്ന് തയ്യാറാക്കിയെടുക്കാൻ പറ്റുന്ന വെജിറ്റബൾ സാലഡാണ് താബുലെ. ലെബനനിലും സിറിയയിലും നിന്നാണ് ഈ സാലഡ് ഭക്ഷണപ്രിയർക്കിടയിലെത്തിയത്. മല്ലിയില, ബൾഗൂർ (പൊടിച്ച് ചെറുകഷ്ണങ്ങളാക്കിയ ഗോതമ്പ്), തക്കാളി, സവാള എന്നിവ ചേർത്തുണ്ടാക്കുന്ന സാലഡാണിത്.

താബൂലെ
താബൂലെ

ഉപ്പ്- ആവശ്യത്തിന്
മല്ലിയില- രണ്ട്കൈപ്പിടി
വെള്ളരി- ഒന്ന്
തക്കാളി- ചെറുത് രണ്ടെണ്ണം
ചെറുനാരങ്ങ നീര്- ആവശ്യത്തിന്
ഒലിവ് ഓയിൽ- ആവശ്യത്തിന്
സവാള- അര കഷ്ണം

ഗോതമ്പ് നുറുക്ക്

ഒരു തക്കാളി ചെറിയ കഷ്ണങ്ങളാക്കി അരിഞ്ഞ് ഒരു ബൗളിലേക്ക് മാറ്റുക. വെള്ളരിയും ചെറിയ ഒരു സവാളയുടെ അര ഭാഗവും അരിഞ്ഞ് മറ്റൊരു ബൌളിലേക്ക് മാറ്റുക. മല്ലിയില ചെറുതായി അരിയുക. ശേഷം തക്കാളിയും വെള്ളരിയും സവാളയും മല്ലിയിലയും പുഴുങ്ങിയ ഗോതമ്പ് നുറുക്കും മിക്സ് ചെയ്യുക. ശേഷം ആവശ്യത്തിന് ഉപ്പും നാരങ്ങാ നീരും ചേർത്ത് നന്നായി ഇളക്കുക.

Content Highlights: Arab dishes that have become global favorites

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us