വായില്‍ കപ്പലോടിക്കും ഈ കപ്പ ബിരിയാണി

നല്ല കപ്പ ബിരിയാണി കിട്ടിയാല്‍ കഴിക്കാത്തവരായി ആരുണ്ട്. ഈസിയായി തയ്യാറാക്കാവുന്ന ഒരു റെസിപ്പി ഇതാ

dot image

കപ്പ ബിരിയാണി


ആവശ്യമുളള സാധനങ്ങള്‍
കപ്പ - ഒരു കിലോ
ബീഫ് എല്ലോടു കൂടിയത് - ഒരു കിലോ
ഇഞ്ചി ചതച്ചത് - ഒരു വലിയ കഷണം
വെളുത്തുള്ളി ചതച്ചത് - 20 അല്ലി
സവാള - രണ്ടെണ്ണം
ചുവന്നുള്ളി - അഞ്ചെണ്ണം


മല്ലിപ്പൊടി - രണ്ട് ടേബിള്‍ സ്പൂണ്‍
മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- അര ടീസ്പൂണ്‍
ഇറച്ചി മസാല - രണ്ട് ടേബിള്‍ സ്പൂണ്‍
കുരുമുളക് - ഒരു ടീസ്പൂണ്
ഗരം മസാല പൊടിച്ചത് - ഒരു ടീസ്പൂണ്‍്
ഉപ്പ്- പാകത്തിന്
കറിവേപ്പില- മൂന്ന് തണ്ട്
വെളിച്ചെണ്ണ- ഒരു ടേബിള്‍ സ്പൂണ്‍
കടുക് - ഒരു ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം
ബീഫ് കഴുകി പാകത്തിന് ഉപ്പ് അര ടേബിള്‍ സ്പൂണ്‍ മുളക് പൊടി ഒരു ടേബിള്‍ സ്പൂണ്‍ മല്ലിപ്പൊടി അര ടീസ്പൂണ്‍ കുരുമുളക് പൊടി കാല്‍ ടീസ്പൂണ്‍ മഞ്ഞള്‍ പൊടി, അര ടീസ്പൂണ്‍, ഗരം മസാല അല്‍പം ഉപ്പ് എന്നിവ തിരുമ്മി അരമണിക്കൂര്‍ വയ്ക്കുക. ശേഷം ചെറിയ തീയില്‍ 20 മിനിട്ട് കുക്കറില്‍ വെള്ളം ചേര്‍ക്കാതെ വേവിക്കുക.


കപ്പ നുറുക്കി ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. ശേഷം വെള്ളം ഊറ്റിക്കളഞ്ഞ് വയ്ക്കുക. ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി സവാള , വെളുത്തുള്ളി , കറിവേപ്പില, ഇഞ്ചി ചതച്ചത് എന്നിവ വഴറ്റി ബാക്കിയിരിക്കുന്ന മസാലകളും എല്ലാം ചേര്‍ത്തു നന്നായി മൂപ്പിച്ചെടുക്കുക. വേവിച്ചു വെച്ചിരിക്കുന്ന ബീഫും , വഴറ്റി വെച്ചിരിക്കുന്ന മസാലക്കൂട്ടും കപ്പയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി ചെറു തീയില്‍ മൂടി വെച്ച് വേവിക്കുക. ഒരു ഫ്രയിംഗ് പാനില്‍ ആവശ്യത്തിനു എണ്ണ ചൂടാക്കി കടുക് , കറിവേപ്പില, ചുവന്നുള്ളി എന്നിവ താളിച്ച് കപ്പയിലേക്ക് ചേര്‍ത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക..

Content Highlights :Who doesn't like a good kappa biryani? Here is an easy recipe

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us