ടേസ്റ്റിയാണ്, സിംപിളാണ്; കോഴിക്കോട് വൈറലായ കൂന്തൾ നിറച്ചത് ഇനി വീട്ടിലുണ്ടാക്കാം

കോഴിക്കോട് വൈറലായിക്കൊണ്ടിരിക്കുന്ന കൂന്തൾ നിറച്ചത് ഇനി വീട്ടിൽ എളുപ്പത്തിൽ ഉണ്ടാക്കാം.

dot image

കൂന്തള്‍ നിറച്ചത്

ആവശ്യമായ ചേരുവകൾ:

കൂന്തള്‍- ആറെണ്ണം

മഞ്ഞള്‍പ്പൊടി- ഒറു ചെറിയ സ്പൂണ്‍

മുളകുപൊടി- ഒരു ചെറിയ സ്പൂണ്‍

ഉപ്പ്- പാകത്തിന്

വെളിച്ചെണ്ണ- ഒരു വലിയ സ്പൂണ്‍

വെളുത്തുള്ളി ചതച്ചത്- ഒരു വലിയ സ്പൂണ്‍

സവാള- ഒരു ചെറുത്, പൊടിയായി അരിഞ്ഞത്

കശ്മീരി മുളകുപ്പൊടി- ഒന്നര ചെറിയ സ്പൂണ്‍

മല്ലിപ്പൊടി- ഒരു ചെറിയ സ്പൂണ്‍

തേങ്ങ ചിരകിയത്- കാല്‍ കപ്പ്

കുരുമുളകുപൊടി- അര ചെറിയ സ്പൂണ്‍

പാകം ചെയ്യുന്ന വിധം

ആദ്യം കൂന്തള്‍ നന്നായി വൃത്തിയാക്കിയ ശേഷം തലഭാഗം ചെറുതായി അരിഞ്ഞ് മാറ്റി വെക്കുക. ശേഷം ഒരു പാന്‍ ചൂടാക്കി വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ചെറുതായി അരിഞ്ഞുവെച്ച വെളുത്തുള്ളിയും പച്ചമുളകും ഇഞ്ചിയും സവാളയും ചേര്‍ത്ത് നന്നായി വഴറ്റുക. ചെറിയ തക്കാളിയുടെ പകുതിയും ചേര്‍ക്കുക. ഒന്ന് വാടിവരുമ്പോൾ മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍പ്പൊടി, ഉപ്പ് തുടങ്ങിയവ ചേര്‍ത്തുകൊടുക്കുക. മസാലകളുടെ പച്ചമണം മാറുന്നതുവരെ വഴറ്റുക. അതിലേക്ക് അരിഞ്ഞ് മാറ്റിവെച്ചിരിക്കുന്ന കൂന്തളിന്റെ തല ചേര്‍ത്ത് അടച്ചുവെച്ച് വേവിക്കുക. ശേഷം ചിരകിയ അരകപ്പ് തേങ്ങ ചേര്‍ത്തിളക്കുക. നന്നായി വെന്ത ശേഷം. തീ ഓഫ് ചെയ്യുക. ഫില്ലിങ് റെഡി.

ഇനി കഴുകി മാറ്റിവെച്ച കൂന്തളിലേക്ക് തയ്യാറാക്കിയ മിശ്രിതം നിറച്ചുകൊടുക്കുക. കൂന്തളിന്റെ അറ്റത്തായി ഒരു സ്റ്റിക് കൊണ്ട് കുത്തിവെച്ചുകൊടുത്ത ശേഷം ആവിയില്‍ വേവിച്ചെടുക്കുക.

ഒരു പാത്രത്തില്‍ മുളകുപൊടി, മല്ലിപ്പൊടി, ഉപ്പും, കുറച്ച് വെള്ളവും ചേര്‍ത്ത് ഒരു പേസ്റ്റ് രൂപത്തില്‍ തയ്യാറാക്കിയ ശേഷം ആവിയില്‍ വേവിച്ച കുന്തള്‍ മുഴുവനായും മസാല പുരട്ടിക്കൊടുക്കുക. ശേഷം ഒരു പാനില്‍ കുറച്ച് വെളിച്ചെണ്ണ ഒഴിച്ച് പൊരിച്ചെടുക്കുക. കൂന്തള്‍ നിറച്ചത് റെഡി.

Content Highlights: Stuffed Squid Simple Recipe

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us