![search icon](https://www.reporterlive.com/assets/images/icons/search.png)
എല്ലാവരും ഒരുപോലെ കഴിക്കുന്ന, എല്ലാവർക്കും ഇഷ്ടമുള്ള നട്ട് ആയിരിക്കും ബദാം. ഫാറ്റ്, പ്രോടീൻ, ഫൈബർ, നിരവധി വിറ്റാമിനുകള്‍, മിനറലുകള്‍ എന്നിവയാലെല്ലാം സമ്പുഷ്ടമാണ് ബദാമുകൾ. എന്നാൽ ബദാമിനൊപ്പം കഴിക്കാൻ പാടില്ലാത്ത ചിലതുണ്ടെന്ന് അറിയാമോ? ദഹനത്തിന് പ്രശ്നം സംഭവിക്കുന്ന, കൃത്യമായ ന്യൂട്രീഷ്യൻ തരാത്ത, ആരോഗ്യത്തിന് ഹാനികരമായ ചല കോമ്പിനേഷനുകൾ അറിയാം.
ഓറഞ്ച്, നാരങ്ങകൾ, മുന്തിരി തുടങ്ങിയ ഫ്രൂട്സുകളോടൊപ്പം ബദാം കഴിക്കരുതെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. അവ അസിഡിക് ആയതിനാലും, ബദാമിൽ ഫൈബർ ഉള്ളതിനാലും വയറുവേദന, ഗ്യാസ് തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടായേക്കാം. ഫ്രൂട്സിലുള്ള ആസിഡ് അംശം ബദാമിന്റെ ദഹനത്തെയും ബാധിക്കും. അതുകൊണ്ടുതന്നെ അവ രണ്ടും രണ്ടായി തന്നെ കഴിക്കണം.
ഡയറി ഉത്പന്നങ്ങളോടൊപ്പം ബദാം കഴിക്കരുത് എന്നും നിർദേശമുണ്ട്. കാപ്പി, യോഗർട്ട് എന്നിവയ്‌ക്കൊപ്പം ബദാം കഴിക്കുന്നത് അത്ര നല്ലതല്ല. രണ്ട് ഭക്ഷണത്തിന്റെയും ദഹനപ്രക്രിയകൾ വ്യത്യസ്തമാണ് എന്നതാണ് കാരണം. ഡയറി ഉത്പന്നങ്ങളിൽ കസീൻ എന്ന പോർട്ടീൻ ഉണ്ട്. ഇവ ആൽമൻഡുകളിലുള്ള ചില മിനറൽസുമായി ചേരില്ല. ദഹനപ്രശ്നങ്ങൾക്ക് കാരണമാകുകയും ചെയ്തേക്കാം.
കിഡ്‌നി സ്റ്റോണിന് കാരണമായേക്കാവുന്ന ഓക്സലേറ്റ് എന്ന പദാർത്ഥം അടങ്ങിയതാണ് ബദാം. അതുകൊണ്ടുതന്നെ അവ ഒരുപാട് കഴിക്കുന്നത് ഡോക്ടർമാർ വിലക്കാറുണ്ട്. ഓക്സലേറ്റ് ഉള്ള മറ്റ് ഭക്ഷണപദാർത്ഥങ്ങളായ ചീര, മധുരക്കിഴങ് തുടങ്ങിയവയ്‌ക്കൊപ്പം ബദാം കഴിക്കരുത്. അത് കിഡ്‌നി സ്റ്റോണിനുള്ള സാധ്യതകൾ വർധിപ്പിച്ചേക്കും.
പഞ്ചസാരയും ബദാമും ഒരുമിച്ച് കഴിക്കരുതെന്നും നിർദേശമുണ്ട്. മെറ്റബോളിസത്തിലും ഷുഗർ ലെവലുകളിലും ഇത് വലിയ സ്വാധീനം ചെലുത്തും. ഒരുപാട് കഴിച്ചാൽ ശരീരഭാരം വർധിക്കാനും ഇടവരുത്തും. സോയാബീൻ ഭക്ഷണപദാർത്ഥങ്ങൾക്കൊപ്പവും ബദാം കഴിക്കരുത്. സോയാബീനും ബദാമും ഫൈറ്റിക്ക് ആസിഡ് ഉൾപ്പെട്ടവയാണ്. ഇവ അയേൺ, കാൽഷ്യം എന്നിവ ശരീരത്തിലേക്കെത്തുന്നത് തടയും. അതോടൊപ്പം ഉപ്പ് അടങ്ങിയിരിക്കുന്ന സ്നാക്സുകളും ബദാമിനൊപ്പം കഴിക്കരുത്. സോഡിയം ഒരുപാട് അളവിൽ ശരീരത്തിനകത്തേക്ക് ചെല്ലുന്നത്, ബദാമിൽ അടങ്ങിയിരിക്കുന്ന പോഷകങ്ങളുമായി കൂടിച്ചേർന്ന് ഹൈപ്പർ ടെൻഷന് കാരണമായേക്കാം. ഇവയെല്ലാം കൂടാതെ, മദ്യപാനത്തിനൊപ്പവും ബദാം കഴിക്കരുത്. മോശം ദഹനത്തിനും വയറുവേദനയ്ക്കും അവ കാരണമായേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കുന്നു.
Content Highlights: Combinations one should not try with badam