മഞ്ഞക്കരുവിന് പകരം ഓറഞ്ച് നിറമോ, മുട്ടയുടെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതുണ്ടോ?

ചില മുട്ടകളിലെ മഞ്ഞക്കരുവിന് നിറവ്യത്യാസം ഉണ്ടാകാനുള്ള കാരണം എന്താണ്...

dot image

മുട്ട പൊട്ടിക്കുമ്പോള്‍ മഞ്ഞക്കരുവിന് പകരം ഓറഞ്ച് നിറം കണ്ടിട്ടുണ്ടോ? ഇതെന്താ ഇങ്ങനെയെന്നോര്‍ത്ത് അത് മാറ്റിവച്ചിട്ടുണ്ടോ. ഈ നിറവ്യത്യാസം ചെറിയൊരു സംശയമുണ്ടാക്കുന്ന കാര്യമാണല്ലേ. മുട്ട ധാരാളം ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ്. മുട്ടയുടെ കരുവില്‍ ഓറഞ്ച് നിറം കണ്ടാല്‍ അതിനര്‍ഥം ആ മുട്ട കേടാണെന്നല്ല പകരം അത് കൂടുതല്‍ ആരോഗ്യഗുണങ്ങളടങ്ങിയതാണെന്നതാണ്.

മുട്ടയിലെ മഞ്ഞനിറത്തിനും ഓറഞ്ച് നിറത്തിനും പിന്നില്‍

കോഴി കഴിക്കുന്ന ഭക്ഷണം, കോഴിയുടെ പ്രായം, അത് വളര്‍ന്ന സാഹചര്യം ഇതില്‍ നിന്നാണ് ഈ മഞ്ഞനിറവും ഓറഞ്ച് നിറവും ഒക്കെ ഉണ്ടാകുന്നത്. കരോട്ടിനോയിഡുകള്‍ അടങ്ങിയ ഭക്ഷണം അതായത് ചോളം പോലെയുള്ളവ കഴിക്കുന്ന കോഴികളുടെ മുട്ടയ്ക്കാണ് കടുത്തനിറമുളള മഞ്ഞക്കരു ഉണ്ടാകുന്നത്.അതോടൊപ്പം പുല്ലുകള്‍ കൊത്തിപ്പറിച്ചും പറമ്പിലെ പ്രാണിയേയും മറ്റും കൊത്തിത്തിന്നും നടക്കുന്ന കോഴികള്‍ക്ക് ഓറഞ്ച് നിറമുള്ള കരുവായിരിക്കും.

നാടന്‍ കോഴികളുടെ മുട്ടയ്ക്കാണ് ഗുണം കൂടുന്നതെന്ന് പറയുന്നത് അതുകൊണ്ടാണ്. ഓറഞ്ച് നിറത്തിലുളളതാണെങ്കില്‍ അതില്‍ ഒമേഗ 3 ഫാറ്റിആസിഡ് അധികമായി അടങ്ങിയിട്ടുണ്ട്. കൂടാതെ വിറ്റാമിനുകളും ആന്റി ഓക്‌സിഡന്റും ധാരാളമായി അടങ്ങിയിരിക്കുന്നു. അതേസമയം പുറത്തിറങ്ങാതെയും സൂര്യപ്രകാശമേല്‍ക്കാതെയും ഫാക്ടറിക്കുള്ളില്‍ വളര്‍ത്തുന്ന കോഴികളുടെ മുട്ടയ്ക്ക് മഞ്ഞക്കരു തന്നെയായിരിക്കും.

Content Highlights :What is the reason for discoloration of the yolk in some eggs?

dot image
To advertise here,contact us
dot image