
ലോക പ്രശസ്തരായ പല ആളുകളുടെയും ആരോഗ്യ ശീലങ്ങളും ഭക്ഷണ ശീലങ്ങളും എന്താണെന്ന് അറിയാന്‍ പലര്‍ക്കും ആഗ്രഹമുണ്ടാവാം. എന്നാല്‍ ശതകോടീശ്വരനും സംരംഭകനും ലോകത്തില്‍ ഏറ്റവും സ്വാധീനവുമുള്ള വ്യക്തിയുമായ ഇലോണ്‍ മസ്‌കിന് ഭക്ഷണത്തിന്റെ കാര്യത്തില്‍ വൈവിധ്യങ്ങളായ അഭിരുചികളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം. പലപ്പോഴും അദ്ദേഹം തന്റെ ഭക്ഷണശീലങ്ങളെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അഭിപ്രായങ്ങള്‍ പങ്കുവച്ചിട്ടുണ്ട്.
ഒരിക്കല്‍ സോഷ്യല്‍ മീഡിയയില്‍ പഞ്ചസാരയെക്കുറിച്ച് ഒരു ചര്‍ച്ച നടന്നു. എഴുത്തുകാരനായ പീറ്റര്‍ എച്ച് ഡയമാന്‍ഡിഡ് ഒരിക്കല്‍ പഞ്ചസാരയെക്കുറിച്ച് എക്‌സില്‍ ഒരു പോസ്റ്റ് പങ്കുവച്ചതിന് മറുപടിയായി മസ്‌ക് നല്‍കിയ മറുപടി വൈറലായിരുന്നു. പഞ്ചസാര വിഷമാണെന്ന് പീറ്റര്‍ എച്ച് പറഞ്ഞപ്പോള്‍, ഞാന്‍ എല്ലാ ദിവസവും രാവിലെ ഒരു ഡോനട്ട് കഴിക്കുന്നു, ഇപ്പോഴും ജീവനോടെയുണ്ട് എന്നായിരുന്നു മസ്‌ക് എഴുതിയത്.
മറ്റൊരിക്കല്‍ ജര്‍മ്മനിയില്‍ ലഭ്യമായ ഏറ്റവും മികച്ച ഭക്ഷണത്തെക്കുറിച്ച് ഒരു ഉപഭോക്താവ് എഴുതിയപ്പോള്‍ ഇലോണ്‍ മസ്‌ക് അയാളുടെ പോസ്റ്റിന് താഴെ കമന്റ് ചെയ്തത് 'ഡോണര്‍ കബാബുകള്‍' എന്നാണ്. ഏഷ്യന്‍ ഫ്യൂഷന്‍ വിഭവങ്ങള്‍ക്ക് പേരുകേട്ട ഷെഫി അകിര ബാക്കിന്റെ അഭിപ്രായത്തില്‍ ഇലോണ്‍ മസ്‌കിന് ഇഷ്ടപ്പെട്ട ഒരു വിഭവമുണ്ട്. അതിനെ കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ, 'മസ്‌കിന് ഞങ്ങളുടെ സാംജാങ് ഡ്രൈ- ഏജ്ഡ് ബീഫ് വളരെ ഇഷ്ടമാണ്. സാംജാങ് ഒരു പുളിപ്പിച്ച കൊറിയന്‍ മിസോയും അല്‍പ്പം ഗോച്ചുജാങ്ങും ആണ്. പക്ഷേ ഞങ്ങള്‍ അത് ഡ്രൈ എഡ്ജ് ചെയ്യുന്നതുകൊണ്ടാണ് അദ്ദേഹത്തിന് വളരെ ഇഷ്ടപ്പെട്ടത്.'
ഒരിക്കല്‍ പങ്കുവച്ച ഒരു പോസ്റ്റില്‍ തനിക്ക് കാപ്പി ഇഷ്ടമാണെന്നും നിരവധി ദിവസത്തേക്ക് കാപ്പി കുടിക്കാതെ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.
'മിക്ക മദ്യത്തിന്റെയും രുചിയോ ഗുണങ്ങളോ തനിക്ക് ഇഷ്ടമല്ല. പക്ഷേ നല്ല ഗ്ലാസില്‍ റെഡ് വൈന്‍ ഒഴിച്ചുവച്ചാല്‍ കഴിക്കാന്‍ തോന്നും' എന്ന് ഒരിക്കല്‍ എക്‌സില്‍ ask me anything എന്ന സെഷനില്‍ അദ്ദേഹം എഴുതിയിരുന്നു. മദ്യം ഒരു തട്ടിപ്പാണെന്ന് നിങ്ങള്‍ മനസിലാക്കിക്കഴിഞ്ഞാല്‍ എല്ലാം മാറുന്നു എന്ന നിക്കോള്‍ ബൈഹ്നാമിന്റെ പോസ്റ്റിനുള്ള പ്രതികരണമായാണ് മസ്‌ക് ഇങ്ങനെ എഴുതിയത്.
ഡയറ്റ് കോക്ക് ഒരിക്കലും ഉപേക്ഷിക്കില്ലെന്ന് മസ്‌ക് പ്രതിജ്ഞയെടുത്തിട്ടുണ്ട്. ഡയറ്റ് കോക്കിന്റെ ആരോഗ്യപരമായ ഫലങ്ങള്‍ അവകാശപ്പെടുന്ന ഒരു പോസ്റ്റ് ആരോ പങ്കിട്ടപ്പോള്‍ ഡയറ്റ് കോക്കിന്റെ കണ്ടുപിടുത്തക്കാരന്‍ ഒരു പ്രതിഭയാണെന്നും ഡയറ്റ് കോക്കിന്റെ അതേ ചേരുവകളുള്ള കോക് സീറോയെ താന്‍ ഇഷ്ടപ്പെടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പിസയില്‍ പൈനാപ്പിള്‍ ടോപ്പിംഗ്‌സ് കഴിക്കാന്‍ ഇഷ്ടപ്പെടുന്ന ആളാണ് മസ്‌ക്. ' ജോ റോഗന്‍ എക്‌സ്പീരിയന്‍സ്'-ല്‍ അതിഥിയായി വന്നപ്പോള്‍ അവതാരകന്‍ പൈനാപ്പിളിനോടും ആങ്കോവിയോടും ഉള്ള തന്റെ ഇഷ്ടങ്ങള്‍ പങ്കുവച്ചപ്പോള്‍ മസ്‌ക് അത് പരീക്ഷിക്കാന്‍ തീരുമാനിക്കുകയായിരുന്നു. അഭിമുഖത്തിന്റെ മധ്യത്തില്‍ അദ്ദേഹം പിസ്സ ഓര്‍ഡര്‍ ചെയ്യുകയും അത് ആസ്വാദിക്കുകയും ചെയ്തു. മുന്‍പ് പൈനാപ്പിള്‍ പിസ ഇഷ്ടമല്ലായിരുന്നെങ്കിലും ഇപ്പോള്‍ അത് ഇഷ്ടമാണെന്നും മസ്‌ക് പറയുകയുണ്ടായി.
Content Highlights :Elon Musk's food preferences are known