
വെളുത്തുള്ളി നമ്മുടെയെല്ലാം അടുക്കളയിലെ അവിഭാജ്യ ഘടകമാണ്. ഔഷധമായുള്ള ഉപയോഗം മുതല്‍ കറികളില്‍ വരെ ഇത് ഉപയോഗിക്കാറുമുണ്ട്. പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും മായം കലര്‍ത്തുന്ന വാര്‍ത്തകള്‍ നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ വെളുത്തുള്ളിയില്‍ മായം കലര്‍ന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ടോ. മുന്‍കാലങ്ങളില്‍ മഹാരാഷ്ട്രയിലെ അകോള ജില്ലയില്‍ സിമന്റ് അടങ്ങിയ ഫേക്ക് വെളുത്തുള്ളി വിറ്റഴിക്കപ്പെട്ടിരിന്നുവത്രേ. 'ടൈംസ് ഓഫ് ഇന്ത്യ' യില്‍ വന്ന റിപ്പോര്‍ട്ടിലാണ് ഇക്കാര്യത്തെക്കുറിച്ച് പറയുന്നത്.
'നാഷണല്‍ ലൈബ്രറി ഓഫ് മെഡിസിന്‍ ' പറയുന്നതനുസരിച്ച് വെളുത്തുള്ളിയും അതിന്റെ ദ്വിതീയ മെറ്റബോളിറ്റുകളും കാന്‍സര്‍, ഹൃദയ, ഉപാപചയ വൈകല്യങ്ങള്‍, രക്തസമ്മര്‍ദ്ദം, പ്രമേഹം തുടങ്ങിയ രോഗങ്ങളില്‍ നിന്ന് പ്രതിരോധ ഗുണങ്ങള്‍ നല്‍കുന്നുണ്ട്. എന്നാല്‍ വ്യാജമോ മായം കലര്‍ന്നതോ ആയ വെളുത്തുളളിയുടെ ഉപയോഗം ആരോഗ്യത്തിന് ഭീഷണിയാകും. സിമന്റ് കലര്‍ന്നിട്ടുളള വെളുത്തുള്ളി കഴിക്കുന്നത് ഓക്കാനം,ഛര്‍ദ്ദി, വയറുവേദന, വയറിളക്കം എന്നിവയ്ക്ക് കാരണമാകും. കൂടാതെ സിമന്റില്‍ കാല്‍സ്യം ഓക്‌സൈഡ് പോലെയുള്ള ദോഷകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്. ഇത് വിഷബാധയ്ക്കും ആന്തരികമായ അവയവങ്ങളുടെ കേടുപാടുകള്‍ക്കും കാരണമാകും.
Content Highlights :How to identify fake garlic in the market