
വല്ലപ്പോഴുമൊക്കെ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തലവേദനയുണ്ടാകുന്നതില്‍ പേടിക്കാനില്ല. എന്നാല്‍ എല്ലാ ദിവസവും തലവേദനയോടെയാണ് ഉണരുന്നതെങ്കില്‍ അതിന് പിന്നില്‍ ഗൗരവകരമായ കാരണങ്ങളുണ്ടാവും.സാധാരണയായി ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ തലച്ചോറ് അല്‍പ്പം സെന്‍സിറ്റീവ് ആയിരിക്കും. 2013 ല്‍ നടത്തിയ PLOS One Study അനുസരിച്ച് ശരീരം ഉറങ്ങുന്നതില്‍നിന്ന് ഉണരുമ്പോഴേക്കുള്ള മാറ്റം കുറച്ച് സമയത്തേക്കുള്ള മന്ദതയുണ്ടാക്കുന്നു. ഇത് sleep inertia എന്ന് അറിയപ്പെടുന്നു.കഴുത്തിലെ ചെറിയ പിരിമുറുക്കമോ അല്ലെങ്കില്‍ നിര്‍ജലീകരണമോ പോലുള്ള ചെറിയ കാര്യങ്ങള്‍ പോലും തലവേദനയ്ക്ക് കാരണമാകാം. ഉറക്ക അസ്വസ്ഥതകള്‍ ഉണ്ടാവുകയും ഇടയ്ക്കിടെയുള്ള തലവേദന അനുഭവപ്പെടുകയും ചെയ്താല്‍ ഉടന്‍തന്നെ ഡോക്ടറെ സമീപിക്കേണ്ടതാണ്. അവയ്ക്ക് കാരണമെന്താണെന്ന് കണ്ടെത്തുകയും ശരിയായ ചികിത്സ തേടുകയും വേണം
ചിലര്‍ ഉറക്കത്തില്‍ പല്ല് കടിക്കുന്നവരാണ്. ഇത് താടിയെല്ലുകളുടെ പേശികളെ പിരിമുറുക്കത്തിലാക്കുകയും രാവിലെയുള്ള തലവേദനയിലേക്ക് നയിക്കുകയും ചെയ്യും. ചിലര്‍ക്ക് സമ്മര്‍ദ്ദമുണ്ടെങ്കില്‍ ഇങ്ങനെ സംഭവിക്കാം. അതുകൊണ്ട് പിരിമുറുക്കം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ഉറങ്ങുന്നതിന് മുന്‍പ് എല്ലാകാര്യങ്ങളും മാറ്റിവച്ച് നല്ല അന്തരീക്ഷം സൃഷ്ടിച്ച് ഉറങ്ങാന്‍ ശ്രമിക്കുക.
മദ്യം പലപ്പോഴും നിര്‍ജ്ജലീകരണത്തിലേക്ക് നയിക്കുന്നു. ഇത് തലവേദനയ്ക്കും കാരണമാകുന്നു. ഈ പാനീയങ്ങളില്‍ വീക്കം ഉണ്ടാക്കുന്ന തരത്തിലുളള വസ്തുക്കളും ഉണ്ടാകാറുണ്ട്. അതുകൊണ്ട് ഈ രണ്ട് കാര്യങ്ങളും ഒരുമിച്ച് ചേര്‍ന്ന് നിങ്ങള്‍ക്ക് തലവേദന ഉണ്ടാക്കും. അതുകൊണ്ടുതന്നെ ഉറങ്ങുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. മധുരമുളള എന്തെങ്കിലും കഴിക്കുന്നത് നന്നായിരിക്കും. ഹാങ് ഓവര്‍ മാറ്റാന്‍ വീണ്ടും മദ്യം കഴിക്കരുത്. അത് കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കും.
നല്ല ഉറക്കം ലഭിച്ചില്ലെങ്കില്‍ തലവേദനയുണ്ടാകാം. നല്ല ഉറക്കം ലഭിക്കാനായി ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ കൂര്‍ക്കം വലിക്കുകയോ ശ്വാസംമുട്ടി ഉണരുകയോ ചെയ്താല്‍ ഒരു ഡോക്ടറെ കാണുക. നല്ല ഉറക്കം തലവേദന ഒഴിവാക്കാനുളള താക്കോലാണ്.
ഉറങ്ങി എഴുന്നേറ്റാല്‍ ഒരു കപ്പ് കാപ്പി കുടിക്കുന്നവരാണ് മിക്കവരും . എന്നാല്‍ കാപ്പി ഉപയോഗം കൂടുതലായാല്‍ അത് നിങ്ങളെ ദോഷകരമായി ബാധിക്കും. കഫീന്‍ തലവേദനയുണ്ടാക്കും. കഫീന്റെ ഉപയോഗം തലച്ചോറിലെ രക്തയോട്ടത്തെ സ്വാധീനിക്കുകയും തലവേദന ഉണ്ടാക്കുകയും ചെയ്യും. ഉറക്കത്തിന് സഹായിക്കുന്ന രാസവസ്തുവായ അഡിനോസിന്റെ ഉല്‍പാദനത്തെ കഫീന്‍ തടസ്സപ്പെടുത്തുന്നു.
Content Highlights : Do you wake up with a headache every day? Or maybe there are reasons behind it that you don't even know about?