രുചിയൂറും നാലുമണി പലഹാരം: വീട്ടില്‍ തയ്യാറാക്കാം കപ്പലണ്ടി മിഠായിയും കുഴലപ്പവും

കുട്ടികളുള്ള വീട്ടില്‍ എപ്പോഴും എന്തെങ്കിലും മധുര പലഹാരങ്ങള്‍ ഉണ്ടാവും അല്ലേ. വീട്ടില്‍ തന്നെ തയ്യാറാക്കിയ പലഹാരങ്ങള്‍ ആയാല്‍ കൂടുതല്‍ രുചികരവും ആരോഗ്യപ്രദവുമാകും

dot image

കപ്പലണ്ടി മിഠായി

ആവശ്യമുള്ള സാധനങ്ങള്‍

നിലക്കടല -ഒരു കപ്പ്
ശര്‍ക്കര - രണ്ട്
നെയ്യ് -അന്‍പത് ഗ്രാം
ഏലയ്ക്ക -അഞ്ച് എണ്ണം
തേങ്ങാപ്പാല്‍ - കാല്‍ കപ്പ്

തയ്യാറാക്കുന്ന വിധം
അരക്കപ്പ് വെള്ളം ഒഴിച്ച് ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുത്ത് ആറാന്‍ വയ്ക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് നിലക്കടലയിട്ട് മൂപ്പിച്ച് എടുക്കുക. ഈ നിലക്കടല തേങ്ങാപ്പാല്‍ അല്‍പ്പാല്‍പമായി ചേര്‍ത്ത് അരച്ചെടുക്കുക. ഒരു ചെറിയ ഉരുളി അടുപ്പില്‍ വച്ച് ശര്‍ക്കര പാനി ഒഴിക്കുക. അതില്‍ നിലക്കടല അരച്ചത് ചേര്‍ത്ത് ഇളക്കുക.


നന്നായി കുറുകി വരുമ്പോള്‍ നെയ്യ് ചേര്‍ക്കുക. അവസാനം ഏലക്കാ പൊടിച്ചതും ചേര്‍ത്ത് കൈകൊണ്ട് തൊട്ടാല്‍ ഒട്ടുന്ന പാകം ആകുമ്പോള്‍ ഒരു പരന്ന പാത്രത്തില്‍ ഒഴിച്ച് തണുപ്പിച്ച് ഇഷ്ടമുള്ള ആകൃതിയില്‍ മുറിച്ചെടുത്ത് പയോഗിക്കാം.

കുഴലപ്പം

ആവശ്യമുള്ള സാധനങ്ങള്‍

അരിപ്പൊടി-അഞ്ച് കപ്പ്
തേങ്ങ ചിരകിയത്-രണ്ട് കപ്പ്
ചുവന്നുള്ളി-15 അല്ലി
വെളുത്തുള്ളി-എട്ട് അല്ലി
ജീരകം-ഒരു ടീസ്പൂണ്‍
കട്ടി തേങ്ങാപാല്‍-ഒരു കപ്പ്
ഉപ്പ്-ഒരു ടീസ്പൂണ്‍
എള്ള്-രണ്ട് ടേബിള്‍ സ്പൂണ്‍
വെള്ളം-ആവസ്യത്തിന്
വെളിച്ചെണ്ണ- വറുക്കാന്‍ ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

തേങ്ങ പൊടിയായി ചിരവിയെടുക്കണം. അരിപ്പൊടിയും തേങ്ങ ചിരവിയതും കട്ടിയില്ലാതെ കുഴച്ച് ഒരു മണിക്കൂര്‍ വയ്ക്കുക. ജീരകം വെളുത്തുള്ളി, ചുവന്നുള്ളി ഇവ നന്നായി അരയ്ക്കുക. തേങ്ങാപാലില്‍ ഉപ്പ് ചേര്‍ക്കുക. ചുവടുകട്ടിയുള്ള പാത്രത്തില്‍ അരിപ്പൊടി ചേര്‍ത്ത് കുറഞ്ഞ തീയില്‍ മൂന്ന് മിനിറ്റ് ഇളക്കി ചൂടാക്കുക. ഇതിലേക്ക് തേങ്ങാപാല്‍ ചേര്‍ത്ത് ആവി വരുന്നതുവരെ ചൂടാക്കുക. അടുപ്പില്‍നിന്ന് വാങ്ങി എള്ള് ചേര്‍ക്കുക. പാകത്തിന് വെള്ളം ചേര്‍ത്ത് കുഴച്ച് മയമുള്ള മാവ് ചേര്‍ക്കുക.

ഇത് നനഞ്ഞ തുണിവച്ച് മൂടി ഒരു മണിക്കൂര്‍ വയ്ക്കുക. ഒരിഞ്ച് വലിപ്പമുള്ള ഉരുളകള്‍ മാവില്‍നിന്ന് അടര്‍ത്തിയെടുത്ത് രണ്ട് വാഴയിലയുടെ ഇടയില്‍വച്ച് പരത്തുക. ഓരോ ഉരുളകളും നാലിഞ്ച് വട്ടത്തില്‍ പരത്തുക. ഒരു മരത്തവിയില്‍ എണ്ണ പുരട്ടി ഓരോ വട്ടവും കുഴലപ്പത്തിന്റെ ആകൃതിയില്‍ ആക്കിയെടുക്കുക. എണ്ണ നന്നായി ചൂടായ ശേഷം തയാറാക്കിയ മാവ് ചേര്‍ത്ത് വറുത്തെടുക്കുക. മൊരിഞ്ഞ് ഇളം ബ്രൗണ്‍ നിറമാകണം. ടിഷ്യൂപേപ്പറില്‍ നിരത്തി എണ്ണ വലിഞ്ഞ ശേഷം ടിന്നുകളിലാക്കി സൂക്ഷിക്കാം.

Content Highlights :There will always be some kind of sweet treat in a house with children, You can make Kapalandi Mittayi and Kuzhalappam at home

dot image
To advertise here,contact us
dot image