മദ്യപാനവും കൊളസ്‌ട്രോളും തമ്മില്‍ ബന്ധമുണ്ടോ? പഠനം പറയുന്നത്

അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ നെറ്റ്‌വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്

dot image

മദ്യപാനം തുടര്‍ന്നുപോകുന്നവരെ അപേക്ഷിച്ച് മദ്യം ഉപേക്ഷിച്ചവരില്‍ LDL അല്ലെങ്കില്‍ മോശം കൊളസ്‌ട്രോളിന്റെ അളവ് കൂടുതലും HDL അല്ലെങ്കില്‍ നല്ല കൊളസ്‌ട്രോളിന്റെ അളവ് കുറവുമാണെന്ന് പഠനം. ജപ്പാനിലെ ആളുകളെ 10 വര്‍ഷത്തേക്ക് നിരീക്ഷിച്ച് അമേരിക്കന്‍ മെഡിക്കല്‍ അസോസിയേഷന്‍ (JAMA) നെറ്റ് വര്‍ക്ക് ഓപ്പണില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് ഇക്കാര്യം പറയുന്നത്.

ടോക്കിയോയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, യുഎസിലെ ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ ഉള്‍പ്പടെ ജപ്പാനില്‍ നിന്നുളള ഗവേഷകര്‍ 2012 ഒക്ടോബര്‍ മുതല്‍ 2022 ഒക്ടോബര്‍ വരെ ഏകദേശം 57,700 വ്യക്തികള്‍ നടത്തിയ പഠനങ്ങളില്‍ 3.2 ലക്ഷത്തിലധികം വാര്‍ഷിക ആരോഗ്യ പരിശോധനകള്‍ നടത്തിയിരുന്നു.

മദ്യപാനം ബാധിക്കുന്നത്

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന് പറയുമ്പോഴും മദ്യപാനത്തിലെ മാറ്റങ്ങള്‍ അതായത് പ്രത്യേകിച്ച് മദ്യപാനം നിര്‍ത്തലാക്കല്‍ ലിപിഡ് പ്രൊഫൈലുകളെ (ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും ഉള്ള സാധ്യത വിലയിരുത്തുന്നതിന്, കൊളസ്‌ട്രോള്‍, ട്രൈഗ്ലിസറൈഡുകള്‍ എന്നിവയുള്‍പ്പെടെ നിങ്ങളുടെ രക്തത്തിലെ വിവിധ തരം കൊഴുപ്പുകളുടെ (ലിപിഡുകള്‍) അളവ് അളക്കുന്ന ഒരു രക്തപരിശോധന) എങ്ങനെ ബാധിക്കുന്നു എന്ന് ഇപ്പോഴും അജ്ഞാതമാണെന്ന് പഠനവുമായി ബന്ധപ്പെട്ടവര്‍ പറയുന്നു.

മദ്യം ഒരിക്കലും സുരക്ഷിതമല്ല

ലോകാരോഗ്യ സംഘടന (WHO) പറയുന്നത് ഒരു അളവിലുള്ള മദ്യ ഉപയോഗവും ആരോഗ്യത്തിന് സുരക്ഷിതമല്ല എന്നാണ്. രോഗങ്ങള്‍, അകാല മരണം തുടങ്ങിയവയ്ക്ക് കാരണമാകുന്ന ഒരു പ്രധാന ഘടകമാണ് മദ്യം. ഇത് ക്യാന്‍സര്‍, കരള്‍ രോഗം, ഹൃദ്‌രോഗം, മാനസികാരോഗ്യ തകരാറുകള്‍ എന്നിവയ്ക്ക് കാരണമാകുന്നു. മദ്യത്തിന് ഉയര്‍ന്ന നികുതി ഏര്‍പ്പെടുത്തുക, പരസ്യ നിയന്ത്രണങ്ങള്‍, ലഭ്യത കുറയ്ക്കല്‍ തുടങ്ങിയ നയങ്ങളിലൂടെ മദ്യവുമായി ബന്ധപ്പെട്ട വിപത്തുകള്‍ തടയാന്‍ കഴിയുമെന്ന് (WHO) പറയുന്നുണ്ട്. മദ്യത്തിന്റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചുളള തെറ്റിദ്ധരിക്കുന്ന അവകാശവാദങ്ങള്‍ക്കെതിരെയും മുന്നറിയിപ്പുണ്ട്.

Content Highlights : What is the relationship between alcohol and cholesterol, says study

dot image
To advertise here,contact us
dot image