യമ്മി ചോക്ലേറ്റ് കാരമല്‍ പുഡ്ഡിംഗ്

അവധിക്കാലമായില്ലേ കുട്ടികള്‍ അവര്‍ക്ക് ഇഷ്ടപ്പെട്ട വിഭവങ്ങളൊക്കെ ചോദിച്ചുതുടങ്ങും. ഇതാ നല്ലൊരു ചോക്ലേറ്റ് കാരമല്‍ പുഡ്ഡിംഗിന്റെ റസിപ്പി...

dot image

ചോക്ലേറ്റ് കാരമല്‍ പുഡ്ഡിംഗ്

ആവശ്യമുള്ള സാധനങ്ങള്‍

ബട്ടര്‍-100 ഗ്രാം
പഞ്ചസാര-അഞ്ച് ടേബിള്‍ സ്പൂണ്‍
കൊക്കോ പൗഡര്‍- അഞ്ച് ടേബിള്‍ സ്പൂണ്‍
വെള്ളം- കാല്‍ കപ്പ്
തേങ്ങ ചിരകിയത്- ഒരു കപ്പ്
അണ്ടിപ്പരിപ്പ് ചെറുതാക്കിയത്- അര കപ്പ്
മാരി ബിസ്‌കറ്റ് പൊടിച്ചത്- 200 ഗ്രാം
വാനില എസന്‍സ്- അര ടീസ്പൂണ്‍
കണ്ടന്‍സിഡ് മില്‍ക്ക് -400 ഗ്രാം
പാല്‍- മൂന്ന് കപ്പ്
ചൈനാഗ്രാസ് -പത്ത് ഗ്രാം
വെള്ളം- ഒന്നര കപ്പ്
പഞ്ചസാര- ആറ് ടേബിള്‍ സ്പൂണ്‍

തയ്യാറാക്കുന്ന വിധം

ബട്ടറും പഞ്ചസാരയും കൊക്കോപൗഡറും ഒരു ഡബിള്‍ ബോയിലറില്‍വച്ച് ചൂടാക്കി കട്ടിയുള്ള കസ്റ്റാഡ് തയാറാക്കുക. അടുപ്പില്‍നിന്നും വാങ്ങിയ ശേഷം തേങ്ങ ചിരകിയത്, കശുവണ്ടി, വാനില എസന്‍സ്, ബിസ്‌ക്കറ്റ് പൊടിച്ചത് എന്നിവ ചേര്‍ത്ത് ഇളക്കുക. ഇതൊരു പുഡ്ഡിംഗ് ഡിഷിലേക്ക് പകര്‍ത്തി നിരത്തുക. ചൈനാഗ്രാസ് ഒന്നര കപ്പ് വെള്ളത്തില്‍ പത്ത് മിനിറ്റ് കുതിര്‍ക്കുക. കണ്ടന്‍സിഡ് മില്‍ക്കും പാലും ഒന്നിച്ച് തിളപ്പിക്കുക. പഞ്ചസാര ചേര്‍ക്കുക. കുതിര്‍ത്ത ചൈനാഗ്രാസ് കൈകൊണ്ട് നന്നായി ഞെരടുക. അടുപ്പില്‍വച്ച് ഉരുക്കുക. ചൂടാക്കിയിട്ടിരിക്കുന്ന കണ്ടന്‍സിഡ് മില്‍ക്ക് കൂട്ടിലേക്ക് ചൈനാഗ്രാസ് ചേര്‍ക്കുക. രണ്ട് പ്രാവശ്യം അരിക്കുക. ചൂട് മാറുന്നതുവരെ ഇളക്കുക. പുഡ്ഡിംഗ് ഡിഷില്‍ ബിസ്‌ക്കറ്റ് ലയറിന്റെ മുകളിലേക്ക് ഇത് ഒഴിക്കുക. ഫ്രിഡ്ജില്‍ വച്ച് സെറ്റാക്കി വിളമ്പാം.

Content Highlights : Here is a recipe for a good chocolate caramel pudding

dot image
To advertise here,contact us
dot image