ഇങ്ങനെയൊരു ഫ്രൂട്ട്‌സ്‌ സലാഡ് മുന്‍പ് നിങ്ങള്‍ കഴിച്ചിട്ടുണ്ടാവില്ല

ചൂടല്ലേ...ഉള്ളംതണുപ്പിക്കാന്‍ ഒരു ഫ്രൂട്ട്‌സ്‌ സലാഡ് ആയാലോ. അതും ഒരു സ്‌പെഷ്യല്‍ ഫ്രൂട്ട്‌സ്‌സലാഡ്.

dot image

ചൂടല്ലേ…ഉള്ളംതണുപ്പിക്കാന്‍ ഒരു ഫ്രൂട്ട്‌സ്‌സലാഡ് ആയാലോ. അതും ഒരു സ്‌പെഷ്യല്‍ ഫ്രൂട്ട്‌സ്‌സലാഡ്. നിങ്ങള്‍ ഇതുവരെ കഴിച്ചിട്ടില്ലാത്ത പ്രത്യേക രുചിയിലാണ് ഇത് തയ്യാറാക്കുന്നത്. മാംഗോ ജ്യൂസും ഫ്രൂട്ട്‌സും കണ്ടന്‍സിഡ് മില്‍ക്കും ഐസ്‌ക്രീമും ഒക്കെ ചേര്‍ന്ന രുചികരമായ ഒന്ന്.

സ്‌പെഷ്യല്‍ ഫ്രൂട്ട്‌സ് സലാഡ് വിത്ത് മാംഗോ

ആവശ്യമുള്ള സാധനങ്ങള്‍

ആപ്പിള്‍,ഓറഞ്ച്,മുന്തിരി,റോബസ്റ്റപഴം, പൈനാപ്പിള്‍ -1/4 കപ്പ് വീതം അരിഞ്ഞെടുത്തത്
പഞ്ചസാര - 1./2 കപ്പ്
വെള്ളം- 1/4 കപ്പ്
മാമ്പഴം ചെറിയ കഷണങ്ങളാക്കിയത് - 2 കപ്പ്
വെള്ളം - 2 കപ്പ്
കണ്ടന്‍സിഡ് മില്‍ക്ക് - 1/.2 ടിന്‍
മാംഗോ ഐസ്‌ക്രീം- ഒരു സ്‌കൂപ്പ്

തയ്യാറാക്കുന്ന വിധം

പഞ്ചസാരയില്‍ അല്‍പ്പം വെളളമൊഴിച്ച് ചൂടാക്കി അലിയിപ്പിച്ചെടുക്കുക. തിളയ്ക്കുമ്പോള്‍ വാങ്ങി തണുപ്പിക്കുക. തണുത്ത ശേഷം പഴങ്ങള്‍ അരിഞ്ഞത് പഞ്ചസാര വെളളത്തിലേക്ക് ചേര്‍ത്ത് ഫ്രിഡ്ജില്‍ തണുക്കാന്‍ വയ്ക്കുക.

വെളളത്തില്‍ മാങ്ങ ചേര്‍ത്ത് തിളപ്പിക്കുക. വെന്ത് ഉടഞ്ഞ ശേഷം വാങ്ങിവയ്ക്കാം. ചൂട് മാറുമ്പോള്‍ മിക്‌സിയിലിട്ട് അരച്ചെടുക്കാം. ഇതിലേക്ക് കണ്ടന്‍സിഡ് മില്‍ക്ക് ചേര്‍ത്തിളക്കി ഫ്രിഡ്ജില്‍ വച്ച് തണുപ്പിക്കാം. ഇത് ഫ്രൂട്ട്‌സിന് മുകളിലൊഴിച്ച് വിളമ്പാവുന്നതാണ്. മുകളില്‍ മാംഗോ ഐസ്‌ക്രീം കൂടി വച്ചാല്‍ അടിപൊളിയായി.

Content Highlights :You've never had a fruit salad like this before

dot image
To advertise here,contact us
dot image