'ഇനി ഒരു മാസത്തേക്ക് പ്രൊട്ടീന്‍ വേണ്ട'; 7 ലിറ്റര്‍ പച്ചമുട്ട മിന്നല്‍വേഗത്തില്‍ കുടിച്ച് റെക്കോഡിട്ട് ഷെഫ്‌

ജാറുകളില്‍ നിറച്ച പച്ചമുട്ട മിന്നല്‍ വേഗത്തിലാണ് പാട്രിക് കുടിച്ചുതീര്‍ത്തത്

dot image

ഒരു ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കണമെങ്കില്‍ ഇതുവരെ ആരും ചെയ്യാത്ത എന്തെങ്കിലും കാര്യം ചെയ്യണം അല്ലേ. അതിനുവേണ്ടി കുറച്ച് പച്ചമുട്ട പൊട്ടിച്ച് കുടിക്കാന്‍ പറഞ്ഞാല്‍ നിങ്ങള്‍ കുടിക്കുമോ? അല്‍പ്പം ബുദ്ധിമുട്ടല്ലേ. എന്നാല്‍ ഷിക്കോഗോയിലുളള ഭക്ഷണപ്രിയനും ഷെഫുമായ പാട്രിക് ബെര്‍ട്ടോലെറ്റി അങ്ങനെയൊരു റെക്കോര്‍ഡ് സ്വന്തമാക്കിക്കഴിഞ്ഞു. ഒരു മിനിറ്റിനുള്ളില്‍ ഏഴ് ലിറ്റര്‍ മുട്ടയാണ് പാട്രിക് അകത്താക്കിയത്. അതും മിന്നല്‍ വേഗത്തില്‍.

ഏറ്റവും കൂടുതല്‍ പച്ചമുട്ട കുടിച്ച മനുഷ്യന്‍ എന്ന നിലയിലാണ് ഇയാള്‍ റെക്കോര്‍ഡ് സ്വന്തമാക്കിയത്. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡിന്റെ ഇന്‍സ്റ്റഗ്രാം പേജിലാണ് തിളങ്ങുന്ന ജമ്പ് സ്യൂട്ട് ധരിച്ച പാട്രിക് മുട്ടകുടിക്കുന്ന വീഡിയോ ഉള്ളത്. ഇയാള്‍ ഓരോ ജാറില്‍ നിന്ന് പൊട്ടിച്ചൊഴിച്ച മുട്ട കുടിക്കുന്നതും കൗതുകത്തോടെ നിരീക്ഷിക്കുന്ന അഡ്മിനിസ്‌ട്രേറ്ററേയും വീഡിയോയില്‍ കാണാം.

ചിക്കാഗോയില്‍ നിന്നുള്ള മള്‍ട്ടിപ്പിള്‍ സ്പീഡ് ഈറ്റിംഗ് റെക്കോര്‍ഡ് ഉടമകൂടിയാണ് പാട്രിക് ബെര്‍ട്ടോലെറ്റി. 2004 ല്‍ പ്രശസ്തമായ നാഥന്‍സ് ഹോട്ട് ഡോഗ് ഈറ്റിംഗ് മത്സരത്തിലായിരുന്നു ഇതിന് മുന്‍പ് ഇയാള്‍ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

ഇന്‍സ്റ്റഗ്രാം വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് പ്രതികരണങ്ങള്‍ പങ്കുവച്ചത്. ' ഇനി ഒരാഴ്ചത്തേക്ക് അവന് പ്രോട്ടീന്‍ ആവശ്യമില്ല, അയാള്‍ക്ക് ഭ്രാന്താണെന്ന് തോന്നുന്നു, ഇത് അതിശയമാണ് എന്നാലും നിങ്ങളുടെ വയറ് കുഴപ്പത്തിലായെന്നാണ് തോന്നുന്നത്' അങ്ങനെ രസകരമായ പല കമന്റുകളും ആളുകള്‍ പങ്കുവച്ചിട്ടുണ്ട്.

Content Highlights :Guinness World Record for eating seven liters of raw eggs in one minute

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us