ഫ്രോസണ്‍ മില്‍ക്ക് സാന്‍ഡ് വിച്ച്... സൂപ്പറെന്ന് സോഷ്യല്‍ മീഡിയ, വൈറലായി വീഡിയോ

നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയത്

dot image

വിവിധതരത്തിലുള്ള സാന്‍ഡ് വിച്ചുകള്‍ ഇന്ന് പലരും പരീക്ഷിക്കാറുണ്ട്. ബ്രെഡ് ഇല്ലാതെയും സാന്‍ഡ് വിച്ചുകള്‍ ഉണ്ടാക്കാമെന്ന് പലരും തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ അത്തരത്തിലുള്ളൊരു സാന്‍ഡ് വിച്ചാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബ്രെഡിന് പകരം 'പാല്‍കഷ്ണങ്ങള്‍' കൊണ്ടുള്ള ഒരു സാന്‍ഡ് വിച്ച്. ഡിലന്‍ ഒ'ബൈര്‍ണ് എന്ന ഫുഡ് വ്‌ലോഗറാണ് ഈ സാന്‍ഡ് വിച്ച് ഉണ്ടാക്കിയിരിക്കുന്നത്.

ദീര്‍ഘചതുരാകൃതിയിലുള്ള രണ്ട് ഗ്ലാസ് പാത്രങ്ങളില്‍ പാല് ഒഴിച്ച് ഫ്രീസറില്‍ വയ്ക്കുന്നു. അല്‍പ്പസമയത്തിന് ശേഷം രണ്ട് ഗ്ലാസ് പാത്രങ്ങളും പുറത്തെടുക്കുന്നു. അതിനു ശേഷം പാത്രത്തില്‍ നിന്ന് കട്ടയായ പാലിനെ വേര്‍തിരിച്ചെടുക്കുന്നു. ഒരു പാല്‍ക്കട്ടയുടെ മുകളിലായി തേനും പഴം മുറിച്ചതും പീനട്ട് സ്പ്രെഡും വയ്ക്കുന്നു. അതിന് മുകളിലേക്ക് രണ്ടാമത്തെ പാല്‍കട്ട വച്ച് സാന്‍ഡ് വിച്ചു പോലെ അദ്ദേഹം കഴിക്കുന്നതാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്.

നിരവധി ആളുകളാണ് ഈ വീഡിയോയ്ക്ക് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഭൂരിപക്ഷം ആളുകളും ഇത് വളരെ സ്വാദുള്ള വിഭവമായിരിക്കുമെന്ന് കുറിച്ചു. മറ്റു ചിലര്‍ ഇത് പെട്ടെന്ന് അലിഞ്ഞു പോകുന്നത് കഴിക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്ന് പറയുന്നു. ഇത്തരത്തില്‍ നിരവധി കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്.

Content Highlights: Vlogger Makes No-Bread Sandwich Out Of Frozen Milk 'Slices', Internet Is Intrigued

dot image
To advertise here,contact us
dot image