
ആരോഗ്യത്തോടെയിരിക്കാന്‍ ആരോഗ്യകരമായ ഭക്ഷണശീലമാണ് നമുക്ക് വേണ്ടത്. പ്രായമാകുംതോറും നമ്മള്‍ കഴിക്കുന്ന ഭക്ഷണങ്ങള്‍ നമ്മുടെ ശാരീരികക്ഷമത, രൂപം, ജീവിത നിലവാരം, രോഗ സാധ്യത എന്നിവയെ വളരെയധികം ബാധിക്കും. ആരോഗ്യത്തോടെ കൂടുതല്‍ കാലം ജീവിച്ചിരിക്കാനും വാര്‍ധക്യത്തില്‍ അധികം രോഗങ്ങള്‍ വരാതിരിക്കാനും നാം കഴിക്കുന്ന ചില ഭക്ഷണങ്ങള്‍ നമ്മെ സഹായിച്ചേക്കാം. പോഷകസമൃദ്ധമായ ഭക്ഷണങ്ങളാണ് നിങ്ങളുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ടത്. ആരോഗ്യകരമായ വാര്‍ധക്യത്തെ സഹായിക്കുന്ന 10 പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം.
എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍: ഹെല്‍ത്തി ഫാറ്റും ആന്റീ ഓക്‌സിഡന്റുകളുമുളള എണ്ണയാണ് ഒലീവിന്റെത്. ഇത് ഹൃദ്രോഗം, പ്രമേഹം തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നു. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും എക്‌സ്ട്രാ വിര്‍ജിന്‍ ഒലീവ് ഓയില്‍ ഗുണം ചെയ്യും.
ഗ്രീന്‍ ടീ: ഗ്രീന്‍ ടീയില്‍ ആന്റീ ഓക്‌സിഡന്റുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. അത് കോശങ്ങളെ നശിപ്പിക്കുകയും ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന അണ്‍സ്റ്റേബിള്‍ തന്മാത്രകളെ ചെറുക്കാന്‍ സഹായിക്കുന്നു. EGCG, കാറ്റെച്ചിനുകള്‍, ഗാലിക് ആസിഡ് തുടങ്ങിയ പോളിഫൈനുകള്‍ ഹൃദ്രോഗവും വിട്ടുമാറാത്ത മറ്റു രോഗങ്ങളുടെയും സാധ്യത കുറയ്ക്കും. സൂര്യപ്രകാശം, മലിനീകരണം മൂലമുളള കേടുപാടുകളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും ഗ്രീന്‍ ടീക്കാവും. ആരോഗ്യകരമായ ചര്‍മ്മത്തിനും മൊത്തത്തിലുളള ശരീരത്തിന്റെ ആരോഗ്യത്തിനും ഭക്ഷണത്തില്‍ ആന്റി ഓക്‌സിഡന്റുകള്‍ ഉള്‍പ്പെടുത്തുന്നതിനായുളള മികച്ച മാര്‍ഗമാണ് ഗ്രീന്‍ ടീ.
ഫാറ്റി ഫിഷ്: സാല്‍മണ്‍ പോലുളള കൊഴുപ്പുളള മത്സ്യങ്ങള്‍ ആരോഗ്യമുളള ചര്‍മ്മത്തിന് വളരെ ഉത്തമമാണ്. ഒമേഗ-3 ഫാറ്റുകളാല്‍ സമ്പന്നമായ മത്സ്യങ്ങള്‍ കഴിക്കുന്നത് ചര്‍മ്മസംരക്ഷണത്തിന് മാത്രമല്ല, ഹൃദയാരോഗ്യത്തിനും നല്ലതാണ്. സാല്‍മണില്‍ അസ്റ്റാക്‌സാന്തിന്‍ എന്ന ആന്റീ ഓക്‌സിഡന്റ് അടങ്ങിയിട്ടുണ്ട്. അത് ചര്‍മ്മത്തിലെ ജലാംശവും ഇലാസ്തികതയും മെച്ചപ്പെടുത്തും. ഉയര്‍ന്ന അളവില്‍ പ്രോട്ടീന്‍ അടങ്ങിയിട്ടുളളതിനാല്‍ ഇത് ശരീരത്തെ കൊളാജന്‍, എലാസ്റ്റിന്‍ എന്നിവ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കും. മുറിവുകള്‍ വേഗത്തില്‍ ഉണങ്ങാനും ഇവ സഹായിക്കും. കൂടാതെ സാല്‍മണില്‍ സെലിനിയം എന്ന ധാതു അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്ന് രക്ഷപ്പെടാന്‍ സഹായിക്കും.
ഡാര്‍ക്ക് ചോക്ലേറ്റ്: ഡാര്‍ക്ക് ചോക്ലേറ്റില്‍ ഫ്‌ളേവനോളുകള്‍ ഉള്‍പ്പെടെയുളള പോളിഫൈനുകള്‍ ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ ശരീരത്തില്‍ ആന്റീ ഓക്‌സിഡന്റുകളായി പ്രവര്‍ത്തിക്കുന്നു. ഫ്‌ളേവനോളുകള്‍ ഹൃദ്രോഗം, ടൈപ്പ് 2 പ്രമേഹം, ഓര്‍മ്മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. സൂര്യതാപത്തില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കാനും വാര്‍ധക്യം മന്ദഗതിയിലാക്കാനും ഇവ സഹായിച്ചേക്കാം. ഫ്‌ളേവനോള്‍ അടങ്ങിയ കൊക്കോ പാനീയങ്ങള്‍ കുടിക്കുന്നവര്‍ക്ക് ചര്‍മ്മം പെട്ടെന്ന് ചുളുങ്ങുന്നത് കുറവാകുമെന്ന് ഒരു പഠനത്തില്‍ കണ്ടെത്തിയിരുന്നു.
പച്ചക്കറികള്‍: പച്ചക്കറികള്‍ പോഷകം നിറഞ്ഞതാണെന്ന് മാത്രമല്ല കലോറി കുറവുമായിരിക്കും. ഹൃദ്രോഗം, കാന്‍സര്‍, നേത്ര രോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്ന ആന്റീ ഓക്‌സിഡന്റുകള്‍ പച്ചക്കറികളില്‍ അടങ്ങിയിട്ടുണ്ട്. മിക്ക പച്ചക്കറികളിലും ബീറ്റാ കരോട്ടിന്‍, ലൈക്കോപീന്‍ തുടങ്ങിയ കരോട്ടിനുകളുണ്ട്. ഇവ ചര്‍മ്മത്തെ സൂര്യതാപത്തില്‍ നിന്നും അകാല വാര്‍ധക്യത്തില്‍ നിന്നും സഹായിക്കും. കാരറ്റ്, മധുരക്കിഴങ്ങ്, മത്തങ്ങ തുടങ്ങിയവ ബീറ്റാ കരോട്ടിന്റെ മികച്ച ഉറവിടങ്ങളാണ്. ഇലക്കറികള്‍, കുരുമുളക്, തക്കാളി, ബ്രോക്കോളി തുടങ്ങിയവയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തെ കൊളാജന്‍ ഉല്‍പ്പാദിപ്പിക്കാന്‍ സഹായിക്കുന്നു. ഉറച്ച, ആരോഗ്യമുളള ചര്‍മ്മത്തിന് ഇത് വളരെ പ്രധാനമാണ്.
Content Highlights: Foods that support healthy aging