അമിത ഭാരം വലിയ ആരോഗ്യ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത്. അതുകൊണ്ടുതന്നെ ഭാരം നിയന്ത്രിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അമിതഭാരം വിട്ടുമാറാത്ത രോഗങ്ങളും ഉറക്കത്തകരാറുകളും തുടങ്ങി പല രോഗാവസ്ഥയിലേക്കും നയിച്ചേക്കാം. ഭാരം മൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കാനായി ചില പൊടിക്കൈകളിതാ. ഇവ ദൈനംദിന ജീവിതത്തിന്റെ ഭാഗമാക്കി നോക്കൂ. വ്യത്യാസം കണ്ടറിയാം. രാത്രിയില്‍ ചെയ്യാവുന്ന ചില ശീലങ്ങളിലൂടെ ഇത് എളുപ്പത്തില്‍ പ്രാവര്‍ത്തികമാക്കാനാവും.
- രാത്രി വൈകിയുള്ള ലഘുഭക്ഷണം ഒഴിവാക്കുക.
വൈകി ഭക്ഷണം കഴിക്കുന്നത് ദഹനത്തെ ബാധിക്കുകയും അധിക കലോറി ഉപയോഗം ശരീരഭാരം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ട് ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂര്‍ മുന്‍പ് ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഇത് ശരീരത്തിന് ദഹനത്തിന് പരമാവധി സമയം ലഭിക്കും - കിടക്കുന്നതിന് ഒരു മണിക്കൂര്‍ മുന്‍പ് ഒരു ഗ്ലാസ് വെളളം കുടിയ്ക്കുന്നത് ശരീരത്തില്‍ ജലാംശത്തിന്റെ അളവ് ക്രമീകരിക്കാന്‍ സഹായിക്കും.
- ഇനി ഉറങ്ങുന്നതിന് മുന്‍പ് വീണ്ടും വിശപ്പ് തോന്നുകയാണെങ്കില്‍ തൈരോ ഒരുപിടി അണ്ടിപ്പരിപ്പോ പോലെയുള്ള അളവ് കുറവുള്ളതും എന്നാല്‍ ഉയര്‍ന്ന പ്രോട്ടീനുള്ളതുമായ ലഘുഭക്ഷണം തിരഞ്ഞെടുക്കുക. പ്രോട്ടീനുകള്‍ പേശികളുടെ അറ്റകുറ്റ പണികള്‍ക്കും വളര്‍ച്ചയ്ക്കും സഹായിക്കും.
- രാവിലെ ചെറിയ വര്‍ക്കൗട്ടുകള്‍ ചെയ്യുന്നത് സമ്മര്‍ദ്ദം കുറയ്ക്കുകയും ശരീരഭാരം വര്‍ദ്ധിക്കുന്നത് തടയുകയും ചെയ്യും.
- ഉറങ്ങുന്നതിന് മുന്‍പ് മൊബൈല്‍ ഫോണ്‍ നോക്കാതിരിക്കാന്‍ ശ്രദ്ധിക്കാം. കുറഞ്ഞത് ഏഴോ എട്ടോ മണിക്കൂറെങ്കിലും ഉറങ്ങാന്‍ ശ്രമിക്കുക. ശരീരഭാരം നിയന്ത്രിക്കുന്നതിന് നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്കക്കുറവ് ഉപാപചയ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും വിശപ്പ് വര്‍ദ്ധിപ്പിക്കുകയും ചെയ്യും. അതുകൊണ്ടുതന്നെ അടുത്ത ദിവസം അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.
- ഉറങ്ങുന്നതിന് മുന്‍പ് സ്‌ട്രെച്ചിംഗ് അല്ലെങ്കില്‍ റിലാക്‌സേഷന്‍ വ്യായാമങ്ങള്‍ ചെയ്യുന്നത് പിരിമുറുക്കം ഒഴിവാക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും. ഇത് മികച്ച ഉറക്കം ലഭിക്കാനും സഹായിക്കും.
Content Highlights :Here are some tricks to avoid weight problems. Make these a part of your daily life. See the difference