എന്തിനും ഏതിനും ഉത്കണ്ഠയാണോ? നിയന്ത്രിക്കാം ഈ ഒന്‍പത് വഴികളിലൂടെ

എന്താണ് ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍, ഉത്കണ്ഠ എങ്ങനെ നിയന്ത്രിക്കാന്‍ സാധിക്കും?

dot image

Anxiety അല്ലെങ്കില്‍ ഉത്കണ്ഠ ഇല്ലാത്ത ആളുകളുണ്ടാവില്ല. ഒരു പരീക്ഷ വരുമ്പോള്‍, എങ്ങോട്ടെങ്കിലും ഒറ്റയ്ക്ക് പോകാനിറങ്ങുമ്പോള്‍, ഇന്റര്‍വ്യൂ ബോര്‍ഡിനെ അഭിമുഖീകരിക്കുമ്പോള്‍ ഒക്കെ നമുക്ക് ഈ ഉത്കണ്ഠ ഉണ്ടാവാറുണ്ട്. അതൊരു സാധാരണ കാര്യവുമാണ്. എന്നാല്‍ ഉത്കണ്ഠ നിയന്ത്രിക്കാന്‍ കഴിയാതെ വരികയും അത് ദൈനംദിന ജീവിതത്തെ ബാധിച്ചുതുടങ്ങുകയും ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുകയും ചെയ്താല്‍ അതൊരു രോഗമായിത്തുടങ്ങി എന്ന് വേണമെങ്കില്‍ പറയാം. തലച്ചോറിലെ രാസവസ്തുക്കളുടെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് പലപ്പോഴും ഉത്കണ്ഠയിലേക്ക് നയിക്കുന്നത്.

അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയല്‍, ഉറക്കക്കുറവ്, ദഹനക്കേട്, വെപ്രാളം, കണ്ണില്‍ ഇരുട്ട് കയറുന്നതുപോലെ അനുഭവപ്പെടുക, ശ്വാസതടസം ഇവയൊക്കെയാണ് ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍.

ഉത്കണ്ഠ ഒഴിവാക്കാന്‍ എന്ത് ചെയ്യാം

ഉത്കണ്ഠ നിയന്ത്രിക്കാന്‍ നിങ്ങളെക്കൊണ്ട് തനിയെ ചെയ്യാന്‍ സാധിക്കുന്ന ലളിതമായ ചില കാര്യങ്ങളുണ്ട്.

  • ആഴത്തിലുള്ള ശ്വസനം പരിശീലിക്കുക. ഡീപ്പ് ബ്രീത്തിങ് എക്‌സര്‍സൈസുകളായ ഡൈയഫ്രമാറ്റിക്ക്, ബോക്‌സ്ബ്രീത്തിംഗ് എന്നിവ പോലെയുള്ള ആഴത്തിലുളള ശ്വസന വ്യായാമങ്ങള്‍ക്ക് നാഡീ വ്യവസ്ഥയെ റിലാക്‌സ് ചെയ്യിപ്പിക്കാന്‍ കഴിയും . ഇത്തരത്തില്‍ മന്ദഗതിയിലും നിയന്ത്രിതവുമായ ശ്വസനം ഉത്കണ്ഠ ലക്ഷണങ്ങള്‍ കുറയ്ക്കുന്നു
  • കൃത്യമായ ദിനചര്യ ഉണ്ടാക്കിയെടുക്കുക. കൃത്യമായതും ചിട്ടയുളളതുമായ ദിനചര്യ ഉണ്ടാക്കിയെടുക്കുകയും അതനുസരിച്ച് ജീവിതം കൊണ്ടുപോവുകയും ചെയ്താല്‍ അത് ഉത്കണ്ഠ കുറയ്ക്കാന്‍ സഹായിക്കും.
  • അമിതമായി കാപ്പികുടിക്കുന്നത്, പഞ്ചസാര ഉപയോഗിക്കുന്നത്, പുകവലിക്കുന്നത് ഇവ ഉത്കണ്ഠയുടെ ലക്ഷണങ്ങള്‍ വര്‍ദ്ധിപ്പിക്കും.
  • വ്യായാമം ചെയ്യുക. വ്യായാമം എന്‍ഡോര്‍ഫിന്‍ പുറത്തുവിടാനും സ്‌ട്രെസ് ഹോര്‍മോണായ കോര്‍ട്ടിസോള്‍ കുറയ്ക്കാനും സഹായിക്കുന്നു. അല്‍പ്പസമയം നടക്കുന്നതും, ചെറിയ രീതിയില്‍ വീട്ടില്‍ ചെയ്യാവുന്ന വ്യായാമങ്ങള്‍ ചെയ്യുന്നതുമൊക്കെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ഉത്കണ്ഠ കുറയ്ക്കുകയും ചെയ്യും.
  • സ്വന്തം ചിന്തകളെയും വികാരങ്ങളെയും ശാരീരിക അവസ്ഥകളെയും എല്ലാംകുറിച്ച് വ്യക്തമായ അവബോധം ഉണ്ടാവണം. അതോടൊപ്പം യോഗ പരിശീലിക്കാം. ഇത് ഭൂതകാലത്തെയോ ഭാവിയേയോ കുറിച്ചുളള ആശങ്കകള്‍ കുറയ്ക്കുന്നു.
  • ശരീരത്തിലെ ഓരോ പേശികളെ മുറുകി അയക്കുന്നതിനുള്ള പ്രോഗ്രസീവ് മസില്‍ റിലാക്‌സേഷന്‍ പരിശീലിക്കുക. പുറത്തിറങ്ങി അല്‍പ്പസമയം നടക്കുക, ഡീപ്പ് ബ്രീത്തിംഗ്, സ്‌കിപ്പിങ് ഇവയൊക്കെ ചെയ്യാം. ഇതുവഴി പേശികളുടെ പിരിമുറുക്കം ഒഴിവാക്കാനും സാധിക്കും.
  • സ്‌ക്രീന്‍ സമയം കുറയ്ക്കുക. സോഷ്യല്‍ മീഡിയയില്‍ അമിതസമയം ചെലവഴിക്കുന്നത് ഉത്കണ്ഠ വര്‍ദ്ധിപ്പിക്കും. പ്രത്യേകിച്ച് ഉറങ്ങുന്നതിന് മുന്‍പ് ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ നോക്കാം.
  • ബന്ധങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുപോവുക. സുഹൃത്തുക്കളുമായോ കുടുംബാംഗങ്ങളുമായോ ഒന്നിച്ചിരിക്കുന്നതും സമയം ചെലവിടുന്നതും ഒറ്റയ്ക്കല്ലെന്ന് തോന്നാനും കൂടെ ആളുണ്ടെന്ന് തോന്നാനും സഹായിക്കും.
  • എന്തൊക്കെ ചിന്തകളാണ് നിങ്ങളെ ബാധിക്കുന്നതെന്ന് എഴുതി വയ്ക്കാം. എല്ലാ ദിവസവും ഇതിനായി സമയം മാറ്റി വയ്ക്കുന്നത് അത്തരം ചിന്തകളില്‍നിന്ന് ബോധപൂര്‍വ്വം ഒഴിഞ്ഞുമാറാന്‍ സാധിക്കും.


Content Highlights :Here are nine ways to manage anxiety. If anxiety becomes uncontrollable and starts to affect daily life and lead to health problems, it can be said to be a disease

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us