ഭക്ഷണം ഒഴിവാക്കിയില്ല, ജിമ്മിൽ പോയില്ല!; 6 മാസത്തിനിടെ 25 കിലോ ഭാരം കുറച്ച് യുവതി

വീഡിയോ കോൺടെന്റ് ക്രിയേറ്ററും ഫിറ്റ്‌നസ് ട്രെയിനറുമായ സാക്ഷിയാദവ് ആണ് തന്റെ തടികുറയ്ക്കുന്നതിനായി ചെയ്ത ടിപ്പുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്

dot image

അമിതവണ്ണം പലരും നേരിടുന്ന പ്രധാന ആരോഗ്യ പ്രശ്‌നമാണ്. ശരീരത്തിനും വലുപ്പത്തിനും അനുസരിച്ചല്ലാതെ അമിതമായിവണ്ണം വെയ്ക്കുന്നതിന് പല കാരണങ്ങൾ ഉണ്ട്. എന്നാൽ സാധാരണ രീതിയിൽ ഭക്ഷണക്രമത്തിലൂടെയും ചിട്ടയായ വ്യായാമത്തിലൂടെയും നമുക്ക് തടി കുറയ്ക്കാൻ സാധിക്കും. എന്നാൽ തടി കുറയ്ക്കണമെന്ന ആഗ്രഹത്തോട് കൂടി പട്ടിണി കിടക്കുന്ന ചിലരുമുണ്ട്. ഇതിന് പുറമെ ജിമ്മിൽ പോയി വർക്ക് ഔട്ട് ചെയ്താൽ മാത്രമേ തടി കുറയുവെന്നും ചിലർ വിശ്വസിക്കുന്നുണ്ട്. എന്നാൽ ഈ തിയറികളെയെല്ലാം കാറ്റിൽ പറത്തുകയാണ് സാക്ഷി യാദവ് എന്ന യുവതി.

ഭക്ഷണം ഒഴിവാക്കാതെ സ്ഥിരമായി കഴിക്കുന്ന ഭക്ഷണത്തിൽ മാറ്റം വരുത്തിയും വീട്ടിൽ നിന്നുള്ള ചിട്ടയായ വ്യായാമത്തിലൂടെയും ഞെട്ടിക്കുന്ന മാറ്റം വരുത്തിയിരിക്കുകയാണ് വീഡിയോ കണ്ടൻ്റ് ക്രിയേറ്ററും ഫിറ്റ്‌നസ് ട്രെയിനറുമായ സാക്ഷി തന്റെ തടികുറയ്ക്കുന്നതിനായി ചെയ്ത ടിപ്പുകൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെയ്ക്കുന്നുണ്ട്.

സ്ഥിരമായി കഴിക്കുന്ന ഭക്ഷണങ്ങളിലാണ് സാക്ഷി ആദ്യമായി മാറ്റം വരുത്തിയത്. എരിവും പുളിയും ഉള്ള പലഹാരങ്ങൾക്ക് പകരം ഡ്രൈ ഫ്രൂട്ഡ് സനാക്കായി ഉപയോഗിച്ച് തുടങ്ങിയ സാക്ഷി പിന്നീട് പാക്ക് ജ്യൂസിന് പകരം ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കാൻ തുടങ്ങി. ബ്രഡ്ഡിന് പകരം വീറ്റ് ബ്രഡ്ഡും പനീറുമാക്കി. ദാൽ റൈസിന് പകരം, ദാലും റൈസും തൈരും പ്രത്യേകമാക്കി കഴിച്ചു.


ഇതിന് പുറമെ കൃത്യമായ ഹോം വർക്ക് ഔട്ടുകളും സാക്ഷി ചെയ്തിരുന്നു. ജമ്പിംഗ് ജാക്ക്, ഉയർന്ന കാൽമുട്ടുകൾ, ബാക്ക് ഫ്രണ്ട് ജമ്പ്, ജമ്പിംഗ് സ്‌ക്വാറ്റ്, മൗണ്ടൻ ക്ലൈമ്പർ, ഷോൾഡർ ടാപ്പുകൾ, മിലിട്ടറി പ്ലാങ്ക്, ഹാഫ് ബർപ്പീസ് തുടങ്ങിയ വ്യായാമങ്ങളാണ് തന്റെ ദൈനംദിന വർക്ക്ഔട്ടിൽ സാക്ഷി ഉൾപ്പെടുത്തിയത്. ഇതിന്റെ വീഡിയോകളും സാക്ഷി യാദവ് ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്.

Content Highlights: Didn't skip meals and didn't go to the gym Young woman reduced 25 kg in 6 months viral Videos

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us