ചോറ് ഒഴിവാക്കിയാല്‍ ശരീരഭാരം കുറയുമോ? അബദ്ധം കാണിക്കരുത്, സത്യമിതാണ്

കാർബോഹൈഡ്രേറ്റ് ഉപേക്ഷിക്കുമ്പോൾ, സ്വാഭാവികമായും ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നത്

dot image

പലപ്പോഴും ശരീരഭാരം കുറയ്ക്കാൻ ആ​ഗ്രഹിക്കുന്നവർ ആദ്യം ചെയ്യുന്നത് കാർബോഹൈഡ്രേറ്റ് അടങ്ങിയ ഭക്ഷണം പൂർണമായി ഒഴിവാക്കും. എന്നാൽ ശരീരഭാരം കുറയ്ക്കുന്നതിന് കാർബോഹൈഡ്രേറ്റുകൾ പൂർണമായി കുറയ്ക്കണം എന്നുണ്ടോ? കാർബോഹൈഡ്രേറ്റുകൾ യഥാർത്ഥത്തിൽ സമീകൃതാഹാരത്തിൻ്റെ നിർണായക ഭാഗമാണ്. ഇന്ത്യൻ ഭക്ഷണങ്ങൾ സാധാരണയായി കാർബോഹൈഡ്രേറ്റ് അടങ്ങിയതാണ്. ഇന്ത്യക്കാരുടെ പ്രധാന ഭക്ഷണങ്ങളാണ് ചോറും റൊട്ടിയും. ഇവ വെട്ടിക്കുറയ്ക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്ന് കരുതുന്നത് വളരെ സാധാരണമാണ്, എന്നാൽ ഇത് ശരിയാണോ? നിങ്ങൾ റൊട്ടിയും ചോറും ഉപേക്ഷിച്ച ആളാണോ, പക്ഷേ ഇപ്പോഴും നിങ്ങൾ പ്രതീക്ഷിക്കുന്ന ഫലം കാണുന്നില്ലേ? എന്തുകൊണ്ടാണ് കാർബോഹൈഡ്രേറ്റുകൾക്ക് ഇത്ര പ്രാധാന്യമെന്നും അവ ഒഴിവാക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തിന് എന്ത് സംഭവിക്കുമെന്നും അറിയാമോ?

കാർബോഹൈഡ്രേറ്റുകൾ ഒപ്റ്റിമൽ പോഷകാഹാരം നേടുന്നതിനും ആരോഗ്യകരമായ ശരീരവും മനസ്സും നിലനിർത്തുന്നതിനും പ്രധാനമാണെന്നാണ് പോഷകാഹാര വിദഗ്ധൻ നിധി നിഗം ​​പറയുന്നത്.

  • ഉയർന്ന മെറ്റബോളിസം നിരക്ക് കാരണം കാർബോഹൈഡ്രേറ്റുകൾ തലച്ചോറിൻ്റെ ആരോ​ഗ്യത്തിന് മികച്ചതാണ്.
  • കാർബോഹൈഡ്രേറ്റുകൾ നാരുകളാൽ സമ്പുഷ്ടമാണ്. ഇത് ആരോഗ്യകരമായ ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്തുന്നു.
  • ചർമ്മം, കണ്ണ്, കോശം എന്നിവയുടെ ആരോഗ്യത്തെയും മാനസികാരോഗ്യത്തെയും പിന്തുണയ്ക്കുന്ന ബി-ഗ്രൂപ്പ് വിറ്റാമിനുകളുടെ മികച്ച ഉറവിടമാണ് കാർബോഹൈഡ്രേറ്റുകൾ.
  • അപാരമായ ഊർജം നൽകുന്നുണ്ടെങ്കിലും, ശരീരഭാരം വർദ്ധിപ്പിക്കുന്നതിന് കാർബോഹൈഡ്രേറ്റുകൾ പലപ്പോഴും ഒരു കാരണമാകുന്നുണ്ട് എന്നത് സത്യമാണ്. അതുകൊണ്ടാണ് അധിക കിലോ കുറയ്ക്കാൻ ശ്രമിക്കുമ്പോൾ പലരും അവ വെട്ടിമാറ്റുന്നത്.

നിങ്ങൾ കാർബോഹൈഡ്രേറ്റ്സ് ഉപേക്ഷിച്ചാൽ യഥാർത്ഥത്തിൽ ശരീരഭാരം കുറയുന്നുണ്ടോ?

നമ്മൾ ദിവസം കഴിക്കുന്ന ചോറും റൊട്ടിയുമെല്ലാം കാർബോഹൈഡ്രേറ്റുകളാൽ സമ്പന്നമാണ്. അതിനാൽ തന്നെ അവ നിയന്ത്രിക്കുന്നത് ശരീര ഭാരം കുറയ്ക്കാൻ സഹായിക്കും. കാർബോഹൈഡ്രേറ്റ് ഉപേക്ഷിക്കുമ്പോൾ, സ്വാഭാവികമായും ശരീരത്തിന് ആവശ്യമുള്ളതിനേക്കാൾ കുറച്ച് കലോറിയാണ് ഉപയോഗിക്കുന്നത്. അമിതമായ കലോറി കുറയ്ക്കുന്നത് പോഷകങ്ങളുടെ അഭാവവും വിശപ്പ്, പഞ്ചസാര ആസക്തി, അമിതമായി ഭക്ഷണം കഴിക്കൽ, കുറഞ്ഞ ആരോ​ഗ്യം എന്നിവയ്ക്ക് കാരണമാക്കുന്നു.

കാർബോഹൈഡ്രേറ്റ് അടങ്ങിയിട്ടുള്ള ഭക്ഷണം ഉൾപ്പെടുത്താനുള്ള ഏറ്റവും നല്ല മാർഗം?

കാർബോഹൈഡ്രേറ്റ് ഒഴിവാക്കുന്നതിന് പകരം ആരോഗ്യമുള്ളവ തിരഞ്ഞെടുക്കാൻ പോഷകാഹാര വിദഗ്ധയായ രൂപാലി ദത്ത പറയുന്നത്. ഗുണമേന്മയുള്ള കാർബോഹൈഡ്രേറ്റുകൾ ആരോഗ്യത്തോടൊപ്പം അധിക പോഷകങ്ങളും നൽകുന്നു. ധാന്യങ്ങൾ, പയർവർഗ്ഗങ്ങൾ, ഉരുളക്കിഴങ്ങ്, റൂട്ട് പച്ചക്കറികൾ എന്നിവ നല്ല ഓപ്ഷനുകളാണ്. ഈ ഭക്ഷണങ്ങൾ നമുക്ക് കാർബോഹൈഡ്രേറ്റ് മാത്രമല്ല, മറ്റ് പോഷകങ്ങളും നൽകുമെന്നാണ് രൂപാലി ദത്ത പറയുന്നത്.

Content Highlights: Carbohydrates are often seen as a villain in the weight loss journey.Experts weigh in if you actually lose weight after cutting them out

dot image
To advertise here,contact us
dot image