മൂന്ന് കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കുന്നതിനിടയില്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയ യുവതി 45 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന് ഡോക്ടര്‍മാരെ അത്ഭുപ്പെടുത്തി. തങ്ങളെക്കൊണ്ട് ആകുന്നതെല്ലാം ചെയ്തിട്ടും പരാജയപ്പെടുകയും ക്ലിനിക്കലി യുവതി മരിച്ചു എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിക്കുകയും ചെയ്തിരുന്നു. മരിസ ക്രിസ്റ്റി എന്ന ടെക്‌സാസ് സ്വദേശിനിയാണ് മരണത്തില്‍നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടത്. അംമ്‌നിയോട്ടിക്ക് ഫ്‌ളൂയിഡ് എംബോളിസം(എഎഫ്ഇ) എന്ന അപൂര്‍വ്വ പ്രസവാനന്തര സങ്കീര്‍ണ്ണത തനിക്ക് അനുഭവപ്പെട്ടതായി യുവതി പിന്നീട് വെളിപ്പെടുത്തുകയായിരുന്നു.
മരിസ ക്രിസ്റ്റി തനിക്കുണ്ടായ അനുഭവത്തെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്. ' സിസേറിയനായിരുന്നു നടത്തിയിരുന്നത്. കുഞ്ഞുങ്ങളെ ഡോക്ടര്‍മാര്‍ പുറത്തെടുത്ത ഉടന്‍തന്നെ ശ്വാസം നിലയ്ക്കുകയായിരുന്നു. പെട്ടന്നുതന്നെ ഡോക്ടര്‍മാര്‍ സിപിആര്‍ നടത്താന്‍ തുടങ്ങി. അപ്പോഴേക്കും പള്‍സ് നിലച്ചു. ECMO ഉപയോഗിച്ചെങ്കിലും അതും പരാജയപ്പെട്ടു. ഒരുപാട് രക്തം നഷ്ടപ്പെട്ടതുകൊണ്ടുതന്നെ ഒടുവില്‍ അവസാന ശ്രമം എന്നവണ്ണം രക്തം കയറ്റുകയുണ്ടായി'.
എന്നാല്‍ മരിച്ചു എന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചശേഷം എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് മരിയ 45 മിനിറ്റിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവരികയായിരുന്നു. എങ്കിലും ഒരാഴ്ച അവര്‍ അബോധാവസ്ഥയില്‍ത്തന്നെ തുടര്‍ന്നു. ഉണര്‍ന്നപ്പോഴും താന്‍ മൂന്ന് കുട്ടികളെ പ്രസവിച്ചതൊന്നും അവള്‍ക്ക് ഓര്‍മയുണ്ടായിരുന്നില്ല. ഇപ്പോള്‍ അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നുവെന്നാണ് പുറത്തുവരുന്ന വിവരം.
എന്താണ് അംമ്‌നിയോട്ടിക്ക് ഫ്‌ളൂയിഡ് എംബോളിസം(ഇഎഫ്എ)
അംനയോട്ടിക് ഫ്‌ളൂയിഡ് (ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിനെ പൊതിഞ്ഞിരിക്കുന്ന ദ്രാവകം) ജനിച്ച ഉടനെ അമ്മയുടെ രക്തത്തില്‍ കലരുകയും അമ്മയ്ക്ക് അലര്‍ജി ഉണ്ടാക്കുകയും ചെയ്യും. ഈ അപൂര്‍വ്വ അവസ്ഥയാണ് എ എഫ് ഇ. ജനന സമയത്ത് സാധാരണയായി അംനിയോട്ടിക്ക് ദ്രാവകം അമ്മയുടെ രക്തപ്രവാഹത്തില്‍ കലരാറുണ്ടെങ്കിലും ഇത്തരം അലര്‍ജി പ്രവര്‍ത്തനങ്ങള്‍ ഒന്നോ രണ്ടോ ശതമാനം ആളുകള്‍ക്ക് മാത്രമേ സംഭവിക്കാറുളളൂ.
Content Highlights :A woman who died during childbirth was reborn 45 minutes later. The young woman suffered from a rare condition called amniotic fluid embolism during childbirth.