നിങ്ങളുടെ കുട്ടി പൂര്‍ണ്ണമായും ആരോഗ്യവാനാണെങ്കിലും കൃത്യസമയത്ത് നടക്കാന്‍ തുടങ്ങിയിട്ടില്ലെങ്കില്‍ പരിഭ്രമിക്കേണ്ടതുണ്ടോ. ഇല്ല എന്നാണ് ഇക്കാര്യത്തില്‍ ശിശുരോഗ വിദഗ്ധരുടെ അഭിപ്രായം. ഇക്കാര്യത്തില്‍ ഡോക്ടര്‍മാര്‍ പറയുന്നതിങ്ങനെയാണ്. ഓരോ കുട്ടിക്കും അവരുടേതായ വളര്‍ച്ചാ ഘട്ടങ്ങളുണ്ട്. അതനുസരിച്ചായിരിക്കും അവരുടെ വളര്‍ച്ച സംഭവിക്കുന്നത്. ശാരീരികമായും മാനസികമായും ആരോഗ്യമുള്ള ഒരു കുട്ടിക്ക് ഒമ്പതാം മാസം മുതല്‍ പതിനാറ് ,പതിനെട്ട് മാസത്തിനുളളില്‍ പിച്ചവയ്ക്കാന്‍ കഴിയും. എങ്കിലും കുട്ടികളുടെ നടത്തം പല കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നത്.
ഒന്‍പത് മാസമൊക്കെയാകുമ്പോള്‍ കുഞ്ഞ് എന്തിലെങ്കിലും ഒക്കെ പിടിച്ച് സപ്പോര്‍ട്ട് ചെയ്ത് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നു. ഒന്‍പത് മുതല്‍ പത്താം മാസം വരെ കുട്ടികള്‍ എഴുന്നേറ്റു നില്‍ക്കാനുള്ള കഴിവ് മെച്ചപ്പെടുത്തുകയും ക്രമേണ കൂടുതല്‍ ആത്മവിശ്വാസത്തോടെ ചെയ്യുകയും ചെയ്യും. അതുപോലെതന്നെ കാല് നിലത്തുകുത്തി കൂടുതല്‍ നേരം നില്‍ക്കാനും കഴിയും. ഈ സമയത്ത് കുഞ്ഞിനെ എന്തിലെങ്കിലുമൊക്കെ പിടിച്ച് എഴുന്നേല്‍ക്കാന്‍ സഹായിക്കുകയോ നിങ്ങളുടെ കൈകളില്‍ പിടിച്ച് എഴുന്നേല്‍ക്കാനോ നടക്കാനോ സഹായിക്കുക.
പതിനൊന്നാം മാസത്തില്‍, കുഞ്ഞ് മുട്ടുകള്‍ വളയ്ക്കാന്‍ പഠിക്കുന്നു. ഒരു വയസ്സുള്ളപ്പോള്‍, കുട്ടി തന്റെ ചലനങ്ങളെ ഏകോപിപ്പിക്കാനും ബാലന്‍സ് നിലനിര്‍ത്താനും പഠിക്കും.
Content Highlights : Delayed toddlerhood is a concern for most parents. Why are they walking late? How to solve this?