സ്ത്രീകളില്‍ മാത്രം കാണുന്ന പ്രമേഹ ലക്ഷണങ്ങള്‍; ശ്രദ്ധിക്കുക...

70 ദശലക്ഷം പേരില്‍ പകുതി സ്ത്രീകളും പ്രമേഹബാധിതരാണ്. സ്ത്രീകളില്‍ മാത്രം കാണുന്ന ചില പ്രമേഹ ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്

dot image

പ്രമേഹത്തെ നിശബ്ദമായ കൊലയാളി എന്നാണ് വിളിക്കുന്നത്. അതിന് കാരണവും ഉണ്ട്. ഈ രോഗത്തിന് പ്രകടമായ ലക്ഷണങ്ങളൊന്നും ഉണ്ടാവാറില്ല എന്നതുകൊണ്ടാണിത്. പ്രത്യേകിച്ച് രോഗത്തിന്റെ ആരംഭ ഘട്ടങ്ങളില്‍. 1.21 ബില്യണ്‍ വരുന്ന ജനസംഖ്യയില്‍ പകുതി സ്ത്രീകളും പ്രമേഹബാധിതരാണെന്ന് പഠനം തെളിയിക്കുന്നു. മാത്രമല്ല ഈ കണക്ക് 2020 ആകുമ്പോള്‍ 101 ദശലക്ഷമായി ഉയരുമെന്നും പറയപ്പെടുന്നു. ടൈപ്പ് 2 പ്രമേഹത്തിന്റെ കാര്യത്തില്‍ ലിംഗ വ്യത്യാസം ഉള്‍പ്പെടുത്തി നടത്തിയ കണ്ടെത്തലുകളാണിത്. പ്രമേഹവുമായി ബന്ധപ്പെട്ട് ശരീരം കാണിക്കുന്ന ലക്ഷണങ്ങളില്‍ പലതും നാമെല്ലാം അവഗണിക്കുകയാണ് ചെയ്യുന്നത്.

സ്ത്രീകളില്‍ മാത്രം കാണുന്ന പ്രമേഹ ലക്ഷണങ്ങള്‍

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രാം അതായത് PCOS ഉളള സ്ത്രീകള്‍ക്ക് ടൈപ്പ് 2 പ്രമേഹം വരാനുളള സാധ്യതകള്‍ വളരെ കൂടുതലാണ്. പിസിഒഎസ് എന്ന ഹോര്‍മോണ്‍ അവസ്ഥ ഇന്‍സുലിന്‍ ശരിയായി ഉപയോഗിക്കാനുള്ള ശരീരത്തിന്റെ ശേഷിയെയാണ് തടസ്സപ്പെടുത്തുന്നത്. ഇത് ഇന്‍സുലിന്‍ പ്രതിരോധത്തിനും കാരണമാകുന്നുണ്ട്. നാളുകള്‍ കഴിഞ്ഞുപോകുമ്പോള്‍ ക്രമരഹിതമായ ആര്‍ത്തവവും ശരീരഭാരവും മുഖക്കുരുവും തുടങ്ങിയ ലക്ഷണങ്ങളൊക്കെ കാണിച്ചുതുടങ്ങും. പിസിഒഎസ് ഉള്ള സ്ത്രീകളില്‍ 70 ശതമാനം വരെ ഇന്‍സുലിന്‍ പ്രതിരോധം ഉണ്ടായേക്കാമെന്നാണ് കരുതുന്നത്. 'ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ എന്‍ഡോക്രൈനോളജി ആന്‍ഡ് മെറ്റബോളിസം' ജേണലിലാണ് ഇക്കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചത്.

പലപ്പോഴായി വരുന്ന യൂറിനറി ഇന്‍ഫെക്ഷനുകള്‍

സ്ത്രീകളില്‍ പലര്‍ക്കും മൂത്രനാളിയില്‍ അണുബാധ ഉണ്ടാകാറുണ്ട്. ഇത് പ്രമേഹത്തിന്റെ അവഗണിക്കപ്പെടുന്ന ലക്ഷണങ്ങളാണ്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ധിക്കുന്നത് ബാക്ടീരിയയുടെ വളര്‍ച്ചയ്ക്ക് അനുയോജ്യമായ അന്തരീക്ഷം സൃഷ്ടിക്കുന്നു. ഇത് ആവര്‍ത്തിച്ചുള്ള അണുബാധയ്ക്ക് കാരണമാകുന്നു. പ്രമേഹരോഗികളല്ലാത്ത സ്ത്രീകളെ അപേക്ഷിച്ച് പ്രമേഹമുളള സ്ത്രീകളില്‍ മൂത്രനാളിയിലെ അണുബാധ കൂടാനുള്ള സാധ്യത ഇരട്ടിയാണെന്ന് 'ജേണല്‍ ഓഫ് ഡയബറ്റിസ് ആന്‍ഡ് ഇറ്റ്‌സ് കോംപ്ലിക്കേഷന്‍' നടത്തിയ ഒരു പഠനത്തില്‍ പറയുന്നു.

ക്രമരഹിതമായ ആര്‍ത്തവം

പ്രമേഹവും ആര്‍ത്തവവുമായി വളരെയധികം ബന്ധപ്പെട്ട് കിടക്കുന്നു. പ്രമേഹം ഹോര്‍മോണ്‍ നിയന്ത്രണത്തെയും ഇന്‍സുലിന്‍ സെന്‍സേഷനേയും ബാധിക്കുന്നതുകൊണ്ടുതന്നെ ആര്‍ത്തവം ക്രമരഹിതമായോ കൂടുതലായോ കാണപ്പെടാറുണ്ട്. 'അമേരിക്കന്‍ ജേണല്‍ ഓഫ് ഒബ്‌സ്ട്രക്ടീവ് ആന്‍ഡ് ഗൈനക്കോളജി'യുടെ ഗവേഷണമനുസരിച്ച് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതലായുള്ള സ്ത്രീകള്‍ക്ക് ആര്‍ത്തവ ക്രമക്കേടുകള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.

അമിതമായ ദാഹം

പ്രമേഹത്തിന്റെ ആദ്യലക്ഷണം എന്ന് അറിയപ്പെടുന്ന ഒന്നാണ് പോളിഡിപ്‌സിയ എന്നറിയപ്പെടുന്ന അമിത ദാഹം. പക്ഷേ ഇത് സ്ത്രീകള്‍ക്ക് മാത്രമുള്ള ലക്ഷണമല്ല. പക്ഷേ സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ കാരണം ഈ ലക്ഷണങ്ങള്‍ ഗര്‍ഭാവസ്ഥയിലോ ആര്‍ത്തവസമയത്തോ കൂടുതല്‍ രൂക്ഷമാകാം. രാത്രിസമയങ്ങളില്‍ കൂടുതല്‍ പ്രാവശ്യം ടോയ്‌ലറ്റില്‍ പോകേണ്ടതായും വരും. 'ഡയബറ്റീസ് കെയര്‍ ജേണലാ'ണ് ഈ കണ്ടെത്തല്‍ നടത്തിയത്.

Content Highlights :Half of the 70 million people are women with diabetes. Studies show that there are some diabetes symptoms that are only seen in women

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us