കുടിക്കാവുന്ന മയൊണൈസോ!!! പാനീയമാക്കി ജപ്പാന്‍, സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശനം

കുടിക്കാന്‍ സാധിക്കുന്ന മയൊണൈസിനെക്കുറിച്ച് എന്താണ് നിങ്ങളുടെ അഭിപ്രായം

dot image

ഷവര്‍മയുടെയും, ചിക്കന്റെയും, മന്തിയുടെയും ഒക്കെ കൂടെ ലഭിക്കുന്ന മയൊണൈസിന് ആരാധകര്‍ ഏറെയാണ്. അതിന്റെ രുചിതന്നെയാണ് മയൊണൈസിനെ വേറിട്ട് നിര്‍ത്തുന്നതും. പക്ഷേ മയൊണൈസിന് അതിന്റേതായ ദോഷവശങ്ങളുമുണ്ട്. മയൊണൈസ് ഉണ്ടാക്കിയ ആരോഗ്യ പ്രശ്‌നങ്ങള്‍ കൊണ്ട് മരണത്തിനിരയായവരും ഉണ്ടെന്നത് വസ്തുതയാണ്.

എന്നാല്‍ ജപ്പാനില്‍ മയൊണൈസിന്റെ ആരാധകരായ ആളുകള്‍ക്കിടയില്‍ ഒരു സന്തോഷവാര്‍ത്തയാണ് പുറത്തുവന്നത്. മയൊണൈസിനെ കുടിക്കുന്ന രീതിയില്‍ പാനീയമാക്കിയാണ് ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്. ജപ്പാനിലെ കണ്‍വീനിയന്റ് സ്റ്റോറുകളിലൊക്കെ ഈ പാനീയം ലഭ്യമായിത്തുടങ്ങി. പക്ഷേ സോഷ്യല്‍മീഡിയയിലാകെ ഇതിനെക്കുറിച്ച് നെഗറ്റീവ് റിവ്യൂ ആണ് വന്നുകൊണ്ടിരിക്കുന്നത്. വളരെ മോശം എന്നാണ് ആളുകള്‍ ഈ ഉത്പന്നത്തെ വിലയിരുത്തുന്നത്. ഒരു ജനപ്രിയ കണ്‍വീനിയന്റ് ശൃംഖലയായ ലോസണ്‍ ആണ് ജപ്പാനില്‍ കുടിയ്ക്കുന്ന മയൊണൈസ് അവതരിപ്പിച്ചത്.

'നോമു മയോ' എന്ന് പേരിട്ടിരിക്കുന്ന ഈ മയൊണൈസ് ഒരു മയൊണൈെസ് ശൈലിയിലുളള പാനിയം ആണെന്നും അത് മയൊണൈസ് അല്ല എന്നും ലേബലില്‍ വ്യക്തമാക്കുന്നുണ്ട്. കുടിക്കാവുന്ന മയൊണൈസ് അവിശ്വസനീയവും മോശവുമാണെന്നാണ് ഒരു ഉപഭോക്താവ് സോഷ്യല്‍ മീഡിയയില്‍ എഴുതിയിരിക്കുന്നത്. ജപ്പാനില്‍ സുഷി, റൈസ്‌ബോള്‍, പിസ്സ തുടങ്ങിയ വിഭവങ്ങളില്‍ മയൊണൈസിന്റെ ഉപയോഗം ഉണ്ടെങ്കിലും ഈ ക്രീം മിശ്രിതം പാനീയമായി ആളുകളുടെ പ്രീതി കണ്ടെത്തുമോ എന്ന് കണ്ടറിയണം. ജപ്പാനിലെ മയൊണൈസ് എന്തായാലും പരീക്ഷണ ഘട്ടത്തിലാണ്. വില്‍പ്പന തുടരുമോ എന്നത് കണ്ടറിയണം.

Content Highlights : Drinkable mayonnaise draws criticism on social media

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us