ചെമ്പ് പാത്രത്തില്‍ ഭക്ഷണവും വെള്ളവും ഒക്കെ കഴിക്കുന്നത് പണ്ടുകാലം മുതലേയുള്ള ശീലമാണ്. ചെമ്പ് നമ്മുടെ ആരോഗ്യത്തിന് വളരെ അത്യാവശ്യവുമാണ്. ശരീരത്തിന് അത്യാവശ്യമായ ധാതുക്കളില്‍ ഒന്നാണ് ചെമ്പ്. ചുവന്ന രക്താണുക്കളുടെ രൂപീകരണം, രോഗപ്രതിരോധ സംവിധാനം മെച്ചപ്പെടുത്തല്‍, നാഡികളുടെ പ്രവര്‍ത്തനം ഇവയെ എല്ലാം ചെമ്പ് സ്വാധീനിക്കുന്നു. ചെമ്പ് പാത്രങ്ങളില്‍ സൂക്ഷിക്കുന്ന വെളളം കുടിക്കുന്നത് ആരോഗ്യ ഗുണങ്ങള്‍ നല്‍കുമെന്ന് ഒരു കൂട്ടര്‍ പറയുമ്പോഴും അതിനൊരു മറുപുറമുണ്ടെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. എന്തൊക്കെയാണ് ചെമ്പ് പാത്രത്തില്‍ വെളളം സൂക്ഷിച്ച് വെച്ച് കുടിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെന്ന് നോക്കാം,
ചെമ്പ് അധികമായി ഉള്ളില്‍ ചെല്ലുന്നത് കോപ്പര്‍ ടോക്‌സിസിറ്റി എന്ന അപകടകരമായ അവസ്ഥയ്ക്ക് കാരണമാകുന്നു. ശരീരത്തില്‍ അമിതമായ ചെമ്പ് അടിഞ്ഞുകൂടുകയും അത് ശാരീരിക പ്രക്രീയകളെ ബാധിക്കുകയും ചെയ്യുമ്പോളാണ് ചെമ്പ് വിഷാംശമായി എന്ന് പറയേണ്ടത്.
പേശികളുടെ ബലഹീനതയ്‌ക്കൊപ്പം ഓക്കാനം,ഛര്‍ദ്ദി, വയറിളക്കം, വയറുവേദന, തലകറക്കം,അതിത ദേഷ്യം എന്നിവയുണ്ടാകാം. ഇനി കാര്യങ്ങള്‍ മോശമാവുകയാണെങ്കില്‍ ക്ഷീണം, നീര്‍വീക്കം, വൃക്കയുടെ പ്രവര്‍ത്തന തകരാറുകള്‍, വായില്‍ ചെമ്പിന്റെ രുചി ഉളളതായി തോന്നുക എന്നിവയൊക്കെ അനുഭവപ്പെടാം.
ചെമ്പ് പാത്രങ്ങളില്‍ നിന്നുളള വെള്ളം ആരോഗ്യകരമാണെങ്കിലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്.
Content Highlights :There are a few things that copper pot water drinkers should be aware of