ഓർമശക്തി കുറയുന്നോ? പരിഹരിക്കാനുള്ള മാർഗം കണ്ടെത്തി ഗവേഷകർ

50നും 83നും ഇടയിൽ പ്രായമുള്ള, ബുദ്ധി വൈകല്യമോ ഡിമെൻഷ്യയോ ഇല്ലാത്ത 76 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം നടത്തിയത്

dot image

ഓർമ ശക്തി കുറയുന്നത് നമ്മളിൽ പലരുടെയും പ്രധാന പ്രശ്‌നങ്ങളിൽ ഒന്നാണ്. ചെറിയ ചെറിയ കാര്യങ്ങൾ ചിലപ്പോൾ എത്ര ആലോചിച്ചാലും കിട്ടില്ല. എന്നാൽ ഇത്തരം പ്രശ്‌നങ്ങൾക്കുള്ള പരിഹാരം കണ്ടെത്തിയിരിക്കുയാണ് ഗവേഷകർ ഇപ്പോൾ.

ദിവസത്തിൽ അരമണിക്കൂർ എന്തെങ്കിലും തരത്തിലുള്ള വ്യായാമം ചെയ്യുന്നവർക്ക് ഓർമ ശക്തി വർധിക്കുമെന്നാണ് പുതിയ പഠനം സൂചിപ്പിക്കുന്നത്. ആളുകളെ ഇഷ്ടമനുസരിച്ച് സൈക്ലിങോ, നടത്തമോ ജിമ്മിൽ പോക്കോ അങ്ങനെ എന്ത് തന്നെയായാലും പ്രശ്‌നമില്ലെന്നും ലണ്ടൻ യൂണിവേഴ്‌സിറ്റി കോളേജ് നടത്തിയ പഠനം പറയുന്നു.

ഇത്തരത്തിൽ അരമണിക്കൂർ വ്യായാമം ചെയ്യുന്നവരുടെ ഓർമശക്തിയും വൈജ്ഞാനിക പ്രകടനവും മെച്ചപ്പെടുമെന്ന് ഗവേഷകർ പറയുന്നു. 30 മിതമായ വ്യായാമവും രാത്രിയിൽ കുറഞ്ഞത് ആറ് മണിക്കൂർ ഉള്ള ഉറക്കവും തൊട്ടടുടുത്ത ദിവസത്തെ മികച്ച ഉന്മേഷമുള്ളതാക്കാന്‍ കാരണമാകുമെന്നും ഇത് തലച്ചോറിന് നല്ലതാണെന്നും ഗവേഷകരിൽ ഒരാളായ ഡോക്ടർ മൈക്കേല ബ്ലൂംബെർഗ് മാധ്യമങ്ങളോട് പറഞ്ഞു.

ഇത്തരത്തിൽ ഉള്ള വ്യായാമം ഡിമെൻഷ്യയുടെ അപകടസാധ്യത കുറയ്ക്കുമെന്നും പഠനം പറയുന്നുണ്ട്. പഠനങ്ങൾ അനുസരിച്ച്, വ്യായാമത്തിലൂടെ നടക്കുന്ന ശാരീരിക പ്രവർത്തനങ്ങൾ തലച്ചോറിലേക്കുള്ള രക്തയോട്ടം വർധിപ്പിക്കുന്നതിനും ന്യൂറോ ട്രാൻസ്മിറ്ററുകൾ എന്നറിയപ്പെടുന്ന രാസവസ്തുക്കളുടെ ഉത്തേജനത്തിനും കാരണമാകുമെന്നും പഠനം പറയുന്നു.

ഇന്റർനാഷണൽ ജേർണൽ ഓഫ് ബിഹേവിയറൽ ന്യൂട്രീഷൻ ആൻഡ് ഫിസിക്കൽ ആക്റ്റിവിറ്റിയിൽ, 50 നും 83 നും ഇടയിൽ പ്രായമുള്ള, ബുദ്ധി വൈകല്യമോ ഡിമെൻഷ്യയോ ഇല്ലാത്ത 76 പേരെ ഉൾപ്പെടുത്തിയാണ് ഗവേഷകർ പഠനം നടത്തിയത്. എല്ലാദിവസവും ഇവരിൽ ഉണ്ടാവുന്നമാറ്റങ്ങൾ ഗവേഷകർ രേഖപ്പെടുത്തിയിരുന്നു.

ഓരോദിവസം ഉണ്ടാവുന്ന ശാരീരികപ്രവർത്തനങ്ങൾ അടുത്ത ദിവസത്തെ വർക്കിംഗ്, എപ്പിസോഡിക് മെമ്മറി സ്‌കോറുകളിൽ 2 മുതൽ 5 ശതമാനം വരെ വർധിക്കുന്നതായി ഗവേഷകർ കണ്ടെത്തി. പഠനത്തിന്റെ അടുത്ത ഘട്ടമായി ഭിന്നശേഷിയുള്ളവരില്‍ ഈ ഗവേഷണങ്ങൾ നടത്തുമെന്ന് ബ്ലൂംബെർഗ് പറഞ്ഞു.

Content Highlights: Memory loss? Researchers have found a solution

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us