ശ്രദ്ധിക്കൂ... ഉറങ്ങുന്നതിന് മുന്‍പ് ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത നാല് ഭക്ഷണങ്ങള്‍

ഉറങ്ങുന്നതിന് മുന്‍പ് ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണ്. പല ദോഷങ്ങളാണ് ഇതുമൂലമുണ്ടാകുന്നത്

dot image

രാത്രി വളരെ വൈകി ഭക്ഷണം കഴിയ്ക്കുന്നത് ഒട്ടും നല്ല കാര്യമല്ലെന്ന് എല്ലാവര്‍ക്കും അറിയാം. പക്ഷേ എത്രയൊക്കെ അറിയാമെങ്കിലും പലര്‍ക്കും ഈ ശീലം മാറ്റാനും കഴിയാറില്ല. ആരോഗ്യ വിദഗ്ധനായ ടോബി കിംഗ് ആണ് രാത്രിയിലെ ഭക്ഷണ ശീലത്തെക്കുറിച്ച് ചില കാര്യങ്ങള്‍ പറയുന്നത്. The Express ന്റെ ഒരു റിപ്പോര്‍ട്ടിലാണ് ഇതേക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്. ഉറങ്ങുന്നതിന് മുന്‍പ് നിങ്ങള്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ നിങ്ങളുടെ ഉറക്കത്തിന്റെ ഗുണനിലവാരത്തെത്തന്നെ ബാധിക്കും. ഏതൊക്കെ ഭക്ഷണങ്ങളാണ് കഴിക്കാന്‍ പാടില്ലാത്തതെന്ന് നോക്കാം.

ഉള്ളി

ഉളളി കഴിച്ച ശേഷം ഉടന്‍തന്നെ ഉറങ്ങാന്‍ കിടക്കുന്നത് ആസിഡ് റിഫ്‌ളക്‌ഷനും അസുഖകരമായ രീതിയില്‍ വയറ് വീര്‍ത്ത് വരുന്നതിനും കാരണമാകും.

പ്രോട്ടീന്‍ ഷേക്കുകള്‍

ഉറങ്ങുന്നതിന് മുന്‍പ് പ്രോട്ടീന്‍ ഷേക്കുകള്‍ കഴിക്കുന്നത് ഒരിക്കലും നല്ലതല്ലെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഉറങ്ങുമ്പോള്‍ പ്രോട്ടീന്‍ ഷേക്ക് കഴിയ്ക്കുന്നത് പേശികളുടെ പുനസ്ഥാപനത്തെ സഹായിക്കുന്നു. ഉറക്ക സമയത്ത് ഉപാപചയ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും.

പഴകിയ ചീസ്

പഴകിയ ചീസുകളില്‍ ടൈറാമിന്‍ എന്ന അമിനോ ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് നോര്‍പിനെഫ്രിന്‍ റിലീസിനെ ഉത്തേജിപ്പിക്കുന്നുണ്ട്. ഇത് ഉറക്കത്തെ തടസപ്പെടുത്തും.

ഡാര്‍ക്ക് ചോക്ലേറ്റ്

ഡാര്‍ക്ക് ചോക്ലേറ്റിലെ ചില ചേരുവകളായ മഗ്നീഷ്യം, ട്രിപ്‌റ്റോഫാന്‍, കൊക്കോ ഫ്‌ളേവനോയിഡ് എന്നിവ ഉറങ്ങാന്‍ സഹായിക്കുമെങ്കിലും അതില്‍ ഉത്തേജകങ്ങള്‍ അടങ്ങിയിരിക്കുന്നതുകൊണ്ട് ഉറക്കത്തിന് മുന്‍പ് ഇവ ഒഴിവാക്കാം.

Content Highlights : Four foods you should never eat before bed

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us