പാരസെറ്റമോള്‍ അപകടകാരിയെന്ന് പഠനം

പ്രായമായവരില്‍ പാരസെറ്റമോള്‍ ഉപയോഗത്തിന്റെ അപകടം വെളിപ്പെടുത്തുകയാണ് പഠനം

dot image

പ്രായമായവരില്‍ പാരസെറ്റമോളിന്റെ തുടര്‍ച്ചയായുള്ള ഉപയോഗം ആശങ്കയുണര്‍ത്തുന്നതായി നോട്ടിംഗ്ഹാം സര്‍വ്വകലാശാലയിലെ വിദഗ്ധരുടെ നേതൃത്വത്തിലുള്ള ഗവേഷണ റിപ്പോര്‍ട്ട്. പുതിയ പഠനം അനുസരിച്ച് 65 വയസിനുമുകളിലുള്ളവരില്‍ പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഡോസുകള്‍ ദഹനനാളം, വൃക്ക, ഹൃദയ സംബന്ധമായ സങ്കീര്‍ണതകള്‍എന്നിവയ്ക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കും. Arthritis Care and Reserch ല്‍ പ്രസിദ്ധീകരിച്ച പഠനം അനുസരിച്ച് പാരസെറ്റമോളിന്റെ ആവര്‍ത്തിച്ചുള്ള ഉപയോഗം ഓസ്റ്റിയോ ആര്‍ത്രൈറ്റിസിന് കാരണമാകും.

clinical practice Reserch Datalink Gold ല്‍ നിന്നുളള 180,483 ആളുകളുടെ ആരോഗ്യ രേഖകളാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

65 മുതല്‍ 75 വയസ് വരെ പ്രായമുള്ളവരിലും 1998 നും 2018 നും ഇടയില്‍ ജനിച്ചവരിലുമാണ് പഠനം നടന്നത്. പാരസെറ്റമോള്‍ നിര്‍ദ്ദേശിച്ചിട്ടില്ലാത്ത, ഒരേ പ്രായത്തിലുള്ള 402, 478 വ്യക്തികളുടെ നിയന്ത്രിത ഗ്രൂപ്പുമായി താരതമ്യം ചെയ്യുമ്പോള്‍ ഇവയുടെ ദീര്‍ഘകാല ഉപയോഗം പെപ്റ്റിക് അള്‍സര്‍, ഹൃദയസ്തംഭനം, രക്താതിമര്‍ദ്ദം, വിട്ടുമാറാത്ത വൃക്കരോഗം എന്നിവയ്ക്ക് കാരണമാകുന്നുണ്ടെന്ന് പഠനത്തില്‍ കണ്ടെത്തി.

Content Highlights : A research study led by experts at the University of Nottingham has raised concerns about the continued use of paracetamol in older people

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us