കേരളത്തിലെ യാത്രക്കാര്‍ക്ക് റെയില്‍വെയുടെ ക്രിസ്മസ്-പുതുവത്സര സമ്മാനം

കൊല്ലം എറണാകുളം മെമുവിനാണ് പുതിയതായി സ്റ്റോപ്പ് അനുവദിച്ചത്

dot image

കോട്ടയം: കേരള യാത്രക്കാര്‍ക്ക് ചെറിയ ക്രിസ്മസ്-പുതുവത്സര സമ്മാനം നൽകിയിരിക്കുകയാണ് ഇന്ത്യന്‍ റെയില്‍വെ. കൊല്ലം എറണാകുളം മെമുവിന് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചതാണ് ഉത്സവസീസണിൽ യാത്രക്കാർക്ക് അനുഗ്രഹമായിരിക്കുന്നത്. പാലരുവിയിലെയും വേണാടിലെയും തിരക്കുകള്‍ക്ക് പരിഹാരമായി അനുവദിച്ച 06169/70 കൊല്ലം - എറണാകുളം എക്‌സ്പ്രസ്സ് സ്‌പെഷ്യല്‍ മെമുവിന് തിങ്കളാഴ്ച മുതലാണ് ചെറിയനാട് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്. കൊല്ലം മുതല്‍ ചിങ്ങവനം വരെ ഹാള്‍ട്ട് സ്റ്റേഷന്‍ ഉള്‍പ്പെടെ എല്ലാ സ്റ്റേഷനിലും ഇതോടെ മെമുവിന് സ്റ്റോപ്പ് പ്രാബല്യത്തില്‍ വന്നു.

മെമുവിന് സ്റ്റോപ്പ് അനുവദിക്കുന്നതിനായി ചെറിയനാടിന് വേണ്ടി റെയില്‍വേ ബോര്‍ഡ് ചെയര്‍മാൻ, ചീഫ് പാസഞ്ചര്‍ ട്രാഫിക് മാനേജര്‍, കേന്ദ്ര റെയില്‍വെ മന്ത്രി എന്നിവര്‍ക്ക് കൊടിക്കുന്നില്‍ സുരേഷ് എം പി നിവേദനം നല്‍കിയിരുന്നു. ചെറിയനാട് സ്റ്റോപ്പ് യാത്രക്കാര്‍ക്കുള്ള ക്രിസ്തുമസ് ന്യൂ ഇയര്‍ സമ്മാനമെന്ന് എം പി അറിയിച്ചു.

എന്നാല്‍ ഹാള്‍ട്ട് സ്റ്റേഷന്‍ അല്ലാതിരുന്നിട്ടും ചിങ്ങവനം മുതല്‍ ചോറ്റാനിക്കര റോഡ് വരെ അഞ്ചു സ്റ്റേഷനിലും മെമുവിന് സ്റ്റോപ്പ് പരിഗണിച്ചിട്ടില്ല. ഓഫീസ് ജീവനക്കാര്‍ക്ക് ഏറ്റവും അനുയോജ്യമായ സമയത്ത് സര്‍വീസ് നടത്തുന്ന 06169/70 കൊല്ലം എറണാകുളം മെമുവിന് സ്റ്റോപ്പ് അനുവദിക്കണമെന്ന് കോട്ടയം ജില്ലയിലെ ഹാള്‍ട്ട് സ്റ്റേഷനില്‍ നിന്നുള്ളവരുടെ ആവശ്യം വീണ്ടും അവഗണിക്കുകയായിരുന്നു.

എന്നാല്‍ കോവിഡ് കാലത്ത് നിര്‍ത്തലാക്കിയ സ്റ്റോപ്പുകള്‍ പുനസ്ഥാപിക്കണമെന്നും 06169/70 മെമുവിന് അടിയന്തിരമായി സ്റ്റോപ്പ് പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് കാഞ്ഞിരമറ്റം സ്റ്റേഷനിലെ യാത്രക്കാര്‍ ഡിസംബര്‍ 23 തിങ്കളാഴ്ച രാവിലെ പ്രതിഷേധ ധര്‍ണ്ണ നടത്തുമെന്ന് കാഞ്ഞിരമറ്റം ട്രെയിന്‍ പാസഞ്ചേഴ്‌സ് അസോസിയേഷന്‍ അറിയിച്ചു.

Content Highlights :Railway's Christmas New Year gift to passengers. Kollam Ernakulam MEMU has been given a new stop

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us