ആരോഗ്യത്തിന്റെയും ഫിറ്റ്‌നസിന്റെയും കാര്യത്തില്‍ അംബാനി കുടുംബം എത്രമാത്രം അര്‍പ്പണബോധമുളളവരാണെന്ന് നമ്മളെല്ലാവരും കേട്ടിട്ടുണ്ട്. ശരീരഭാരം കുറയ്ക്കാനായി ആനന്ദ് അംബാനിയെ സഹായിച്ചതും നിതാ അംബാനിയ്ക്ക് ഫിറ്റ്‌നസ് രീതികള്‍ ഉപദേശിച്ചുകൊടുക്കുന്നതും മുംബൈ ആസ്ഥാനമായ ഫിറ്റ്‌നസ് പരിശീലകനായ വിനോദ് ചന്നയാണ്. ഓരോരുത്തരുടെയും ശരീരത്തിന്റെ രീതികള്‍, ഉപാപചയ നിരക്ക്, ജീവിതശൈലികള്‍, കഴിക്കുന്ന ഭക്ഷണങ്ങള്‍, പോഷകാഹാര ശീലങ്ങള്‍ എന്നിവയെ ആശ്രയിച്ചാണ് ഓരോരുത്തരുടെയും ശരീരഭാരമെന്ന് വിനോദ് ഛന്ന പറയുന്നു. എബിഎസ് വര്‍ക്കൗട്ടും കൃത്യമായ ഡയറ്റ് പ്ലാനിംഗും ഉണ്ടെങ്കില്‍ ശരീരഭാരം നിയന്ത്രിക്കാന്‍ സാധിക്കും.
വയറിലെ പേശികള്‍ക്ക് വേണ്ടിയുള്ള വ്യായാമമാണ് ഉദര വ്യായമങ്ങള്‍ അല്ലെങ്കില്‍ എബിഎസ് വ്യായാമങ്ങള്‍ എന്ന് അറിയപ്പെടുന്നത്.എബിഎസ് വര്‍ക്കൗട്ട് ചെയ്യുന്നത് വയറിലെ പേശികളുടെ രൂപീകരണത്തിനും അവയുടെ ബലം വര്‍ദ്ധിപ്പിക്കാനും ഉപയോഗപ്രദമാണ്. നിങ്ങളുടെ ജിം ട്രെയിനറുടെ ഉപദേശപ്രകാരം ഈ വ്യായാമങ്ങള്‍ ചെയ്യാവുന്നതാണ്.
വ്യായാമത്തോടൊപ്പം സമീകൃത ആഹാരം കഴിക്കുന്നതിലും, മൊത്തത്തിലുള്ള ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടത് ആവശ്യമാണ്. പ്രോട്ടീനുകള്‍, ധാന്യങ്ങള്‍, ആരോഗ്യകരമായ കൊഴുപ്പുകള്‍, ധാരാളം പഴങ്ങളും പച്ചക്കറികളും എന്നിവ കഴിക്കുന്നതില്‍ ശ്രദ്ധകേന്ദ്രീകരിക്കുക. അതോടൊപ്പം അമിതമായ പഞ്ചസാര, ഉയര്‍ന്ന കലോറിയുള്ള ലഘുഭക്ഷണങ്ങള്‍ ഇവ കഴിക്കുന്നത് ഒഴിവാക്കുക. ശരീരത്തില്‍ ജലാംശം നിലനിര്‍ത്തുകയും മദ്യം കഴിക്കുന്നത് പരിമിതപ്പെടുത്തുന്നതും ശരീരഭാരം നിയന്ത്രിക്കാനും വയറ് കുറയാനും സഹായിക്കും. അതുകൂടാതെ തടി കുറയ്ക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന ഹോര്‍മോണ്‍ ബാലന്‍സ് നിലനിര്‍ത്തുന്നതിന് മതിയായ ഉറക്കവും സമ്മര്‍ദ്ദ നിയന്ത്രണവും ആവശ്യമാണ്.
Content Highlights :Here's what Vinod Channa, Nita Ambani's fitness trainer, says about ways to lose weight