ഹിന്ദു, മുസ്ളിം ആചാരങ്ങള്‍ ഒരേപോലെ പിന്തുടരുന്ന സമൂഹം; ആരാണ് ഹുസൈനി ബ്രാഹ്‌മണര്‍ ?

രണ്ട് പാരമ്പര്യങ്ങള്‍ സംയോജിപ്പിച്ച് ആഴത്തിലുള്ള ബന്ധം പുലര്‍ത്തി മുന്നോട്ട് പോകുന്ന ഹുസൈനി ബ്രാഹ്‌മണരെക്കുറിച്ച്...

dot image

ഹിന്ദു, മുസ്ളിം സാംസ്‌കാരിക ആചാരങ്ങള്‍ സമന്വയിപ്പിക്കുന്നതിന് പേരുകേട്ട ഒരു സവിശേഷ സമൂഹമാണ് ഹുസൈനി ബ്രാഹ്‌മണര്‍. മതാന്തര ഐക്യത്തിന്റെ സമ്പന്നമായ പൈതൃകം പ്രദര്‍ശിപ്പിക്കുന്ന ഇവരുടെ വംശപരമ്പരയെക്കുറിച്ച് കൂടുതലറിയാം.

അമൃത്സറിലെ ഒരു വലിയ കുടുംബത്തിലെ പ്രമുഖനായ വ്യവസായിയും പ്രശസ്ത ഉര്‍ദു-പേര്‍ഷ്യന്‍ കവിയുമാണ് പത്മശ്രീ പുരസ്‌കാര ജേതാവായ ബ്രഹ്‌മനാഥ് ദത്ത ഖാസില്‍. ഈ പേര് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസില്‍ ഒരു ചോദ്യം ഉയരും. എന്തുകൊണ്ടാണ് ഇദ്ദേഹത്തിന്റെ പേര് ഇത്ര വ്യത്യസ്തമായതെന്ന്. അദ്ദേഹത്തിന്റെ ചെറുമകനായ നോനിക്ക ദത്ത പറയുന്നതനുസരിച്ച് അവരെല്ലാം ദത്ത്/ദത്ത്/ ദത്ത ബ്രാഹ്‌മണര്‍ എന്നറിയപ്പെടുന്ന ഹുസൈനി ബ്രാഹ്‌മണരുടെ വംശ പരമ്പരയില്‍ നിന്നാണ് വരുന്നതെന്നും അമൃത്സര്‍ നഗരത്തിലെ താസിയ ഘോഷയാത്രയുമായി അവരുടെ ബന്ധം വളരെ അടുത്തതാണെന്നും നോനിക്ക ദത്ത വ്യക്തമാക്കുന്നു. ഇതൊരു ചെറിയ ഉദാഹരണമാണ്.

ആരാണ് ഹുസൈനി ബ്രാഹ്‌മണര്‍

ബാലി, ഭീംവാള്‍, ഛിബ്ബര്‍, ദത്ത്, ലൗ, മോഹന്‍, വൈദ്, എന്നിവരുള്‍പ്പടെ ഏഴ് വ്യത്യസ്തങ്ങളായ ചെറിയ വംശങ്ങള്‍ ഉള്‍പ്പെടുന്ന പഞ്ചാബ് മേഖലയില്‍ കാണപ്പെടുന്ന മോഹ്യാല്‍ ബ്രാഹ്‌മണ സമൂഹമാണ് ഹുസൈനി ബ്രാഹ്‌മണര്‍. ഹിന്ദുക്കളായ ഹുസൈനി ബ്രാഹ്‌മണര്‍ഹിന്ദു വിഗ്രഹങ്ങള്‍ക്കും ചിത്രങ്ങള്‍ക്കും ആദരവ് അര്‍പ്പിക്കുകയും ചെയ്യാറുണ്ടെന്ന് പത്രപ്രവര്‍ത്തകനായ സയ്യിദ് അലി മുജ്തബ എഴുതിയിട്ടുണ്ട്. 'കര്‍ബല യുദ്ധം' വുമായി ഇവരുടെ പാരമ്പര്യം ബന്ധപ്പെട്ട് കിടക്കുന്നു.

രണ്ടാം ഉമയ്യദ്ഖലീഫ യാസിദ് ഒന്നാമന്റെ സൈന്യവും മുഹമ്മദ് നബിയുടെ ചെറുമകന്‍ ഹുസൈന്‍ ഇബ്നു അലിയുടെ നേതൃത്വത്തിലുള്ള സൈന്യവും തമ്മില്‍ 680 ല്‍ കര്‍ബലയില്‍ വച്ചാണ് കര്‍ബല യുദ്ധം നടന്നത്. ബാഗ്ദാദില്‍ താമസിച്ചിരുന്ന ദത്ത് വംശത്തിന്റെ നേതാവും കരിയര്‍ സൈനികരുടെ ചെറിയ ബാന്‍ഡുമായ റഹാബ് സിംഗ് ദത്ത് യുദ്ധത്തില്‍ പങ്കെടുത്തു. അദ്ദേഹം താമസിച്ചിരുന്ന സ്ഥലത്തെ 'ദൈര്‍-അല്‍-ഹിന്ദിയ' എന്നാണ് ഐതിഹ്യത്തില്‍ പറയുന്നത്. ഇത് ' ഇന്ത്യന്‍ ക്വാര്‍ട്ടര്‍' എന്ന് അറിയപ്പെടുന്നു. യുദ്ധത്തില്‍ അവരുടെ പങ്കാളിത്തത്തിന്റെ പ്രതീകമായി മൊയ്ഹല്‍ സമുദായം ഇന്ത്യന്‍ ഇതര പാരമ്പര്യം സ്വീകരിച്ചു. ഇത് ഹുസൈനി ബ്രാഹ്‌മണരുടെ ഒരു ചെറിയ ഉപവിഭാഗത്തിന്റെ ആവിര്‍ഭാവത്തിലേക്ക് നയിച്ചു.

അവര്‍ ഇമാം ഹുസൈനോടുള്ള ആദരവ് പ്രകടിപ്പിച്ചു. ഇവരില്‍ പലരും എല്ലാവര്‍ഷവും ഇപ്പോഴും മുഹറം ആചരിക്കുന്നുണ്ട്. രേഖകളനുസരിച്ച് കര്‍ബല യുദ്ധം നടക്കുമ്പോള്‍ ഏകദേശം 1,400 ബ്രാഹ്‌മണര്‍ ബാഗ്ദാദില്‍ താമസിച്ചിരുന്നു. ഇപ്പോള്‍ ഇന്ത്യയിലെ പൂനൈ, ഡല്‍ഹി, ഛണ്ഡീഗഡ്, അമൃത്സര്‍, ജമ്മു എന്നിവിടങ്ങളിലും പാകിസ്ഥാനിലെ സിന്ധ്, ലാഹോര്‍, അഫ്ഗാനിസ്ഥാനിലെ കാബൂര്‍ എന്നിവിടങ്ങളില്‍ സ്ഥിര താമസമാക്കിയ ചില കുടുംബങ്ങള്‍ ഇപ്പോഴും തങ്ങളുടെ വംശ പരമ്പരയെ തിരിച്ചുകൊണ്ടുവരുന്നു.

ഇന്ത്യ വിഭജനത്തിന് മുന്‍പ് ഹുസൈനി ബ്രാഹ്‌മണരുടെ ഗണ്യമായ എണ്ണം ലാഹോറില്‍ താമസിച്ചിരുന്നു. ഇന്ന് അജ്മീറിലെ ഒരു ചെറിയ വിഭാഗം ഹുസൈനി ബ്രാഹ്‌മണരെന്നാണ് അറിയപ്പെടുന്നത്. ബീഹാറിലെ മുസാഫര്‍പൂര്‍ ജില്ലയില്‍ ഭൂമിഹാര്‍ ബ്രാഹ്‌മണരുടെ ഒരു വിഭാഗവും ഹുസൈനി ബ്രാഹ്‌മണരുടെ വംശ പരമ്പരയെ പിന്തുടരുന്നു.

Content Highlights : Who are the Husaini Brahmins who follow Hindu Muslim practices?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us