മദ്യപാനം അര്‍ബുദത്തിന് കാരണമാകുന്നു എന്നു തെളിയിക്കുന്ന പഠന റിപ്പോര്‍ട്ടുകള്‍ സമീപകാലത്തായി വര്‍ധിച്ചിരിക്കുകയാണെന്ന് അമേരിക്കയിലെ പ്രശസ്ത സര്‍ജന്‍ ജനറല്‍ വിവേക് മൂര്‍ത്തി പറയുന്നു. യുഎസില്‍ നടന്ന ഒരു പഠനമനുസരിച്ച് ഓരോ വര്‍ഷവും ഏകദേശം 100,000 കാന്‍സര്‍ കേസുകള്‍ക്കും 20,000 അനുബന്ധ മരണങ്ങള്‍ക്കും മദ്യം കാരണമാകുന്നുന്നുണ്ട്. ട്രാഫിക് അപകടവുമായി ബന്ധപ്പെട്ട മരണങ്ങളേക്കാള്‍ കൂടുതലാണ് മദ്യപാനവുമായി ബന്ധപ്പെട്ട മരണങ്ങളെന്ന് വിവേക് മൂര്‍ത്തി പറഞ്ഞു.
എന്നീ ശരീരഭാഗങ്ങളിലുണ്ടാകുന്ന അര്‍ബുദത്തിന് മദ്യവുമായി ബന്ധമുണ്ടെന്ന് ചില പഠനങ്ങളില്‍ തെളിയിക്കപ്പെട്ടിട്ടുള്ളതായും വിവേക് മൂര്‍ത്തി പറഞ്ഞു. ലോകാരോഗ്യ സംഘടനയില്‍ അംഗത്വമുള്ള 47 രാജ്യങ്ങളില്‍ മദ്യത്തില്‍ മുന്നറിയിപ്പ് ലേബലുകള്‍ പതിച്ചിട്ടുള്ളതില്‍ ദക്ഷിണ കൊറിയ മാത്രമാണ് അര്‍ബുദത്തെ ജാഗ്രതയോടെ കാണുന്നത്.
നാഷണല്‍ അക്കാദമിക്‌സ് ഓഫ് സയന്‍സസ്, എഞ്ചിനീയറിംഗ്, മെഡിസിന്‍ എന്നിവയിലെ സര്‍ക്കാര്‍ ഉപദേഷ്ടാക്കള്‍ കഴിഞ്ഞ മാസം മദ്യപാനവുമായി ബന്ധപ്പെട്ട പഠനങ്ങളെക്കുറിച്ച് ഒരു റിപ്പോര്‍ട്ട് പുറത്തിറക്കുകയുണ്ടായി. മിതമായ അളവില്‍ മദ്യപിക്കുന്ന സ്ത്രീകള്‍ക്ക് മദ്യപിക്കാത്തവരേക്കാള്‍ സ്തനാര്‍ബുദ സാധ്യത കൂടുതലാണെന്നും മദ്യപാനം വര്‍ധിക്കുന്നത് വന്‍കുടല്‍ ക്യാന്‍സറിനുളള സാധ്യതയുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും പഠനത്തില്‍ കണ്ടെത്തിയിട്ടുണ്ട്. മദ്യപാനവും ആരോഗ്യവും സംബന്ധിച്ച പലവിധത്തിലുള്ള സംവാദങ്ങള്‍ കാലങ്ങളായി നിലവിലുണ്ട്.
Content Highlights :Beware of drunkards… or you'll be damned. There is a link between alcoholism and cancer