കൗമാരക്കാരിലും കുട്ടികളിലും പ്രമേഹം വര്‍ദ്ധിക്കുന്നു, ഇതൊന്ന് ശ്രദ്ധിക്കൂ...

എന്തുകൊണ്ടാണ് കൗമാരക്കാര്‍ക്കിടയില്‍ പ്രമേഹനിരക്ക് കൂടുന്നത്?

dot image

പ്രമേഹം പ്രായഭേദമന്യേ പലരിലും പിടിമുറുക്കുകയാണ്. ഇന്റര്‍നാഷണല്‍ ഡയബറ്റീസ് ഫെഡറേഷന്റെ (ഐഡിഎഫ്) ഡയബറ്റീസ് അറ്റ്‌ലസ് 2021ല്‍ നിന്നുള്ള ഡേറ്റ സൂചിപ്പിക്കുന്നത് ലോകമെമ്പാടും ടൈപ്പ് 1 ഡയബറ്റിസ് മെലിറ്റസ് (TDIM) ഉള്ള ഏറ്റവും കൂടുതല്‍ കുട്ടികളും കൗമാരക്കാരും ഇന്ത്യയിലാണെന്നാണ്. ഇന്ത്യയിലെ മൊത്തത്തിലുള്ള രോഗത്തിന്റെ 56.4ശതമാനവും ഉണ്ടാകുന്നതിന് അനാരോഗ്യകരമായ ഭക്ഷണക്രമം കാരണമാണ്. അതുകൊണ്ടുതന്നെ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണക്രമം സ്വീകരിക്കേണ്ടതിന്റെ പ്രാധാന്യം മനസിലാക്കേണ്ടത് പ്രധാനമാണ്.

ഇന്നത്തെ കാലത്ത് കുട്ടികള്‍ ഡിജിറ്റല്‍ യുഗത്തില്‍ ജീവിക്കുമ്പോള്‍ ശാരീരിക വ്യായാമത്തിനൊന്നും ഇടംകണ്ടെത്താതെ മോശമായ ജീവിതശൈലിയാണ് പിന്തുടരുന്നത്. പായ്ക്കറ്റ് ഭക്ഷണങ്ങളും മധുരപലഹാരങ്ങള്‍ തുടങ്ങി ഉയര്‍ന്ന കലോറിയും പോഷകങ്ങള്‍ കുറവുളളതുമായ ഭക്ഷണം കഴിയ്ക്കുന്നത് അമിതവണ്ണത്തിലേക്ക് നയിക്കുന്നു. ഇത്തരത്തില്‍ ക്രമരഹിതമായ ഭക്ഷണം കഴിക്കുന്നത് അപകടത്തിലേക്കാണ് കുട്ടികളെ തള്ളിവിടുന്നത്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ ഭക്ഷണക്രമത്തിലെ വ്യത്യാസം ആവശ്യമാണ്. അതുമാത്രമല്ല ടൈപ്പ് 2 പ്രമേഹം വര്‍ദ്ധിക്കുന്നത് തടയാനും പോഷകാഹാരങ്ങള്‍ ഉള്‍പ്പെടുത്തേണ്ടത് അത്യാവശ്യമാണ്.

പോഷകഘടകങ്ങള്‍ എങ്ങനെ ആഹാരത്തില്‍ ഉള്‍പ്പെടുത്താം

1.കൗമാര പ്രായത്തിലുള്ളവര്‍ പലതരത്തിലുളള പോഷകഘടകങ്ങള്‍ കഴിക്കേണ്ടത് വളരെ അത്യാവശ്യമാണ്. പഴവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പ്രോട്ടീനുകളും കൊഴുപ്പുകളും അടങ്ങിയവയൊക്കെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

2. ടൈപ്പ് 2 പ്രമേഹം കൂടുതലായി കണ്ടുവരുന്നത് മധുരമുള്ള ഭക്ഷണപാനീയങ്ങള്‍ കൂടുതലായി കഴിക്കുന്നവരിലാണ്. അതുകൊണ്ടുതന്നെ മധുരമുളള ഭക്ഷണപാനീയങ്ങള്‍ കഴിക്കുന്ന അളവ് കുറയ്ക്കുക. സാധാരണ വെള്ളവും, മധുരം ചേര്‍ക്കാത്ത പ്രകൃതിദത്തമായ പഴച്ചാറുകളും മിതമായ അളവില്‍ കഴിക്കാവുന്നതാണ്.

3. നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ ആഹാരത്തില്‍ ഉള്‍പ്പെടുത്തുക. നാരുകള്‍ അടങ്ങിയ ഭക്ഷണ പദാര്‍ഥങ്ങള്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയുകയും ഇന്‍സുലിന്‍ ഉത്പാതനം വര്‍ദ്ധിപ്പിക്കുകയും ചെയ്യും. ധാന്യങ്ങള്‍, പയറുവര്‍ഗ്ഗങ്ങള്‍, പച്ചക്കറികള്‍ എന്നിവയൊക്കെ അതുകൊണ്ടുതന്നെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

4. ഇടസമയത്ത് കഴിക്കാനായി ഡ്രൈഫ്രൂട്ട്‌സ്, തൈര്, പഴവര്‍ഗ്ഗങ്ങള്‍ എന്നിങ്ങനെയുള്ളവ തെരഞ്ഞെടുക്കാം. ഇത്തരത്തിലുള്ള ഇട ഭക്ഷണങ്ങള്‍ ദിവസംമുഴുവന്‍ രക്തത്തിലെ പഞ്ചസാരയുടെ അളവ് നിലനിര്‍ത്താന്‍ സഹായിക്കും.

5. പഞ്ചസാരയുടെ ഉപയോഗം നന്നായി കുറയ്ക്കുക. ടിന്നില്‍ അടച്ച ഭക്ഷണങ്ങള്‍, വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ എന്നിവയുടെ അളവ് കുറയ്ക്കുക. ഇങ്ങനെ ചെയ്യുന്നത് ആരോഗ്യം വര്‍ദ്ധിപ്പിക്കുകയും പ്രമേഹ സാധ്യത കുറയ്ക്കുകയും ചെയ്യും.

Content Highlights : Diabetes is on the rise in teenagers and children, note this…Why is diabetes rising among teenagers?

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us