തണുത്തോ? എങ്കില്‍ ഇവ കഴിക്കാന്‍ കൊള്ളില്ല...

തണുത്താല്‍ കഴിയ്ക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ ഇവയാണ്

dot image

ഏത് ഭക്ഷണമായാലും ചൂടോടുകൂടി കഴിയ്ക്കുന്നത് അതിന് ഇരട്ടി രുചിനല്‍കും. ചിലതൊക്കെ തണുത്താല്‍ പിന്നെ ഒരു രുചിയും ഉണ്ടാവില്ലെന്ന് മാത്രമല്ല ആരോഗ്യത്തിന് ദോഷകരമാകാന്‍ സാധ്യതയുമുണ്ട്. ഇത്തരത്തില്‍ തണുത്തതിന് ശേഷം കഴിക്കുന്നത് ആരോഗ്യത്തിന് ദോഷകരമാകുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കാം,

ചോറ്

തണുത്ത ചോറ് കഴിയ്ക്കുന്നതിനെക്കുറിച്ച് ആലോചിക്കാനേ വയ്യ അല്ലേ. ശരിയാണ് തണുത്ത ചോറില്‍ ബാസിലസ് സെറിയസ് പോലുള്ള ബാക്ടീരിയകള്‍ കാണപ്പെടാം. ചോറ് ശരിയായി ചൂടാക്കിയില്ലെങ്കില്‍ ഇത് ഭഷ്യവിഷബാധയിലേക്ക് നയിച്ചേക്കാം. അതുകൊണ്ട് ചോറ് തണുത്ത് കഴിഞ്ഞാല്‍ ചൂടാക്കി വേണം വീണ്ടും ഉപയോഗിക്കാന്‍.

ചിക്കന്‍

ചിക്കന്‍ തണുത്ത ശേഷം വീണ്ടും ചൂടാക്കുന്നത് അത് വരണ്ടതും കടുപ്പമുള്ളതുമാക്കാന്‍ കാരണമാകും. ബാക്ടീരിയയുടെ വളര്‍ച്ച ഒഴിവാക്കാനായി സുരക്ഷിതമായ ഊഷ്മാവില്‍ ചൂടാക്കേണ്ടത് പ്രധാനമാണ്.

പാസ്ത

പാസ്ത തണുത്ത ശേഷം കഴിയ്ക്കുന്നത് വിശപ്പില്ലായ്മയ്ക്ക് കാരണമാകും. മാത്രമല്ല അത്ര ആസ്വാദ്യകരവുമായിരിക്കില്ല. പക്ഷേ വീണ്ടും ചൂടാക്കിയാല്‍ അത് മൃദുവും കഴിയ്ക്കാന്‍ എളുപ്പവുമായി തോന്നും.

ഉരുളക്കിഴങ്ങ്

ഉരുളക്കിഴങ്ങ് തണുത്താല്‍ അത് ദഹനപ്രശ്‌നത്തിന് കാരണമാകും. ഇവയില്‍ വിഘടിക്കാന്‍ പ്രയാസമുളള അന്നജമുണ്ടാകാനിടയുണ്ട്. അതുകൊണ്ടുതന്നെ ദഹനത്തെ ബാധിക്കും. ഉരുളക്കിഴങ്ങ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ ചൂടോടുകൂടി അത് കഴിയ്ക്കുന്നതാണ് ഉത്തമം.

പിസ

കുട്ടികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഭക്ഷണപദാര്‍ഥമാണ് പിസ. പക്ഷേ തണുത്തുകഴിഞ്ഞാല്‍ അതിന് കട്ടിയുളളതും റബ്ബര്‍ പോലെയുള്ളതുമായ ഘടന ഉണ്ടാകും. പക്ഷേ വീണ്ടും ചൂടാക്കുന്നത് അതിന്റെ ക്രിസ്പിനസ് വീണ്ടെടുക്കാന്‍ സഹായിക്കും.

മുട്ട

തണുത്ത മുട്ട കഴിയ്ക്കുന്നതോ മുട്ടകൊണ്ടുള്ള തണുത്ത കറികള്‍ കഴിയ്ക്കുന്നതോ ദഹനക്കേടുണ്ടാക്കാന്‍ കാരണമാകുന്നു.

സൂപ്പ്

സൂപ്പ് തണുത്തുകഴിഞ്ഞാല്‍ അതിന് രുചി കുറവാണ്. സൂപ്പ് ചൂടോടെ ഊതി കുടിക്കുന്നതാണ് അതിന്റെ രുചി. ഇത് വീണ്ടും ചൂടാക്കി കഴിച്ചാല്‍ സ്വാദ് വര്‍ധിക്കും.

കടല്‍ വിഭവങ്ങള്‍

ചില കടല്‍ വിഭവങ്ങള്‍ തണുപ്പോടെ കഴിക്കുന്നത് സുരക്ഷിതമാണെങ്കിലും സമയം കഴിയുംതോറും അവയില്‍ ബാക്ടീരിയ വളർച്ചയുണ്ടാകാനുള്ള സാധ്യതയുമുണ്ട്. ബാക്ടീരിയയുടെ വളര്‍ച്ചയും അതിന്റെ അപകട സാധ്യതയും ഒഴിവാക്കാന്‍ അവ ചൂടാക്കേണ്ടത് അത്യാവശ്യമാണ്.

Content Highlights :These are foods that are difficult to eat when cold

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us