'ഈ ഓട്ടോയില്‍ പ്രണയം വേണ്ട, ഇത് oyo അല്ല, അങ്ങോട്ട് നീങ്ങി അകന്ന് ഇരുന്നാട്ടെ...', യാത്രക്കാര്‍ക്ക് ഒരു ഓട്ടോ ഡ്രൈവര്‍ നല്‍കിയിരിക്കുന്ന മുന്നറിയിപ്പാണിത്. 23 വയസുകാരനായ അനിയ ആണ് പ്രണയത്തിനെതിരെ തന്റെ ഓട്ടോയില്‍ ബോര്‍ഡ് എഴുതി പതിപ്പിച്ചിരിക്കുന്നത്. ഈ ഓട്ടോയില്‍ യാത്രചെയ്ത ഒരു യാത്രക്കാരനാണ് സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ ഫോട്ടോയും ഇതേക്കുറിച്ചുള്ള കുറിപ്പും പങ്കുവച്ചത്.
ഡ്രൈവര്‍ തന്റെ ഓട്ടോയിലെ നോട്ടീസ് ബോർഡിലൂടെ പ്രണയത്തിനെതിരെ മുന്നറിയിപ്പ് നല്‍കുകയും യാത്രക്കാരോട് 'മാന്യമായിരിക്കാന്‍' ആവശ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇവിടെ പ്രണയം പാടില്ല. ഇത് നിങ്ങളുടെ സ്വകാര്യ സ്ഥലമോ oyo റൂമോ അല്ല. അതിനാല്‍ ദയവായി അകലം പാലിച്ച് മാന്യമായിരിക്കുക. ഗിവ് റെസ്പെക്ട് ടെയ്ക്ക് റെസ്പെക്ട്, നന്ദി', ഇങ്ങനെയാണ് ഡ്രൈവറുടെ സന്ദേശം.
നിരവധി പേരാണ് ഓട്ടോയിലെ നിർദേശത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഡ്രൈവറുടെ ഉദ്ദേശത്തെ പിന്തുണച്ചും പലരും സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് പങ്കുവെക്കുന്നുണ്ട്.
Content Highlights : The young man is talking about the law he implemented himself after the Oyo Room Law