നല്ല തണുപ്പൊക്കെ ഉള്ളപ്പോള്‍ കുളിക്കാതെ മടിപിടിച്ച് ഇരിക്കാനാണ് മിക്കവര്‍ക്കും ഇഷ്ടം. കുളിച്ചില്ലെങ്കില്‍ ശരീരം വൃത്തിയാവില്ല എന്ന് നമുക്ക് അറിയാമെങ്കിലും ഒരു വൈറല്‍ ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെ ഡോ. റബേക്ക പിന്റോ പറയുന്നത് ശൈത്യകാലത്ത് കുളിക്കാതിരിക്കുന്നത് അത്രമോശം കാര്യം അല്ല എന്നാണ്. കുളിക്കാതിരിക്കുന്നത് നിങ്ങളുടെ ആയുര്‍ ദൈര്‍ഘ്യം 34 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ഇവര്‍ അവകാശപ്പെടുന്നു. റബേക്ക ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോ ഇതിനോടകം 6 ദശലക്ഷത്തിലധികം ആളുകളാണ് കണ്ടത്.
തണുപ്പത്ത് കുളിക്കേണ്ടതില്ല എന്ന് കേള്‍ക്കുന്നത് ആശ്വാസം നല്‍കുന്ന കാര്യമാണെങ്കിലും സോഷ്യല്‍ മീഡിയ ഉപയോക്താക്കളില്‍ പലരും ഇക്കാര്യത്തില്‍ സംശയം പ്രകടിപ്പിക്കുന്നുണ്ട്. ഇതിന് തെളിവായ എന്തെങ്കിലും ഗവേഷണമോ ലേഖനങ്ങളോ ഉണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. ഇടയ്ക്കിടയ്ക്ക് കുളിക്കുന്നത് നിങ്ങളുടെ ചര്‍മത്തിലെ സൂഷ്മാണുക്കളെ ദോഷകരമായി ബാധിക്കുമെന്നാണ് കുളിയെക്കുറിച്ച് വിദഗ്ധര്‍ പറയുന്നത്. കുളി ഒഴിവാക്കുന്നത് ശുചിത്വക്കുറവ് മൂലമുള്ള മറ്റു അസുഖങ്ങളിലേക്ക് വഴിവെക്കുമെന്നും അദ്ദേഹം പറയുന്നു.
ബാംഗ്ലൂരിലെ ഗ്ലെനീഗിള്‍സ് ബിജിഎസ് ഹോസ്പിറ്റല്‍ കെങ്കേരിയിലെ എച്ച്ഒഡിയും സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ഇന്റേണല്‍ മെഡിസിന്‍ ഡോ. ബാലകൃഷ്ണ ജികെ ഇന്ത്യ ടുഡേയില്‍ എഴുതിയ ഒരു ലേഖനത്തില്‍ പറയുന്നത് കുളി ഒഴിവാക്കുന്നത് ആയുര്‍ദൈര്‍ഘ്യം 34 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന അവകാശവാദം അതിശയോക്തി നിറഞ്ഞതാണെന്നാണ്.
ഇതിന് ശക്തമായ ശാസ്ത്രീയ പിന്തുണയുമില്ല. ഇടയ്ക്കിടെയുള്ള കുളി ചര്‍മ്മത്തിന്റെ സൂക്ഷ്മാണുക്കളെയും പ്രകൃതിദത്ത പ്രതിരോധത്തെയും തടസ്സപ്പെടുത്തുമെങ്കിലും, കുളി പൂര്‍ണ്ണമായും ഒഴിവാക്കുന്നത് ശുചിത്വ ആശങ്കകള്‍ക്കും അണുബാധകള്‍ക്കും ഇടയാക്കുമെന്നും ഡോ. ബാലകൃഷ്ണ പറയുന്നുണ്ട്. തണുപ്പുളള താപനില ചില ജീവികളില്‍ ഉപാപചയ നിരക്ക് കുറയ്ക്കുമെന്ന് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നുണ്ടെങ്കിലും മനുഷ്യരില്‍ ഇത് എങ്ങനെയാണെന്നതിന് ശക്തമായ തെളിവുകളൊന്നും ഇതുവരെ ഇല്ല.
Content Highlights :A video is going viral on social media claiming that if you skip a bath in winter, you can live longer by 34 percent