രുചിയുണ്ട്, പക്ഷേ… ഈ ഭക്ഷണങ്ങള്‍ നിങ്ങളുടെ ആയുസ് കുറച്ചേക്കാം!

നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്കിലോ?

dot image

ആരോഗ്യവും ഭക്ഷണവും തമ്മിലുള്ള ബന്ധത്തെ കുറിച്ച് നമുക്ക് ആരും പറഞ്ഞുതരേണ്ട ആവശ്യമില്ല. ചില ഭക്ഷണങ്ങള്‍ നമ്മുടെ ആരോഗ്യത്തിന് അത്യാവശ്യമാണെങ്കില്‍ ചിലത് നമ്മുടെ ആയുസ് കുറയ്ക്കുന്നതിന് വരെ കാരണമായേക്കാം. നമ്മള്‍ സ്ഥിരമായി കഴിക്കുന്ന ചില ഭക്ഷണങ്ങളാണ് ഇങ്ങനെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നതെങ്കിലോ?

ജീവിതം തിരക്കുപിടിച്ചതായതോടെ ഭക്ഷണമുണ്ടാക്കാനും ആസ്വദിച്ച് കഴിക്കാനും പോലും സമയമില്ലാതായിട്ടുണ്ട്. ഇതോടെ ഉണ്ടാക്കുന്നതിന്റെയും കഴിക്കുന്നതിന്റെയും എളുപ്പത്തിന് പലരും പ്രോസസ്ഡ് ഫുഡ്ഡുകളുടെ ഉപയോഗം വര്‍ധിപ്പിച്ചു. ശീതീകരിച്ച ഇറച്ചിയും സോസേജസുമൊക്കെ ഇത്തരത്തിലുള്ള ഭക്ഷണങ്ങളില്‍ ചിലതാണ്. നൈട്രേറ്റുകളുള്‍പ്പടെ ഉപയോഗിച്ചാണ് ഇവ ശീതീകരിച്ചുവെക്കുന്നത് എന്നതിനാല്‍ ഇവയുടെ അമിതമായുള്ള ഉപയോഗം കാന്‍സറിനുള്‍പ്പടെ കാരണമാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ഭക്ഷണം കഴിച്ചാല്‍ പിന്നാലെ ഒരു സോഫ്റ്റ് ഡ്രിങ്ക്‌സ് കഴിക്കണമെന്ന് നിര്‍ബന്ധമുള്ള നിരവധി പേരുണ്ട്. സോഫ്റ്റ് ഡ്രിങ്കുകള്‍ക്കൊപ്പം എനര്‍ജി ഡ്രിങ്കുകളും മറ്റും നിത്യ ജീവിതത്തിന്റെ ഭാഗവുമായിക്കഴിഞ്ഞു. എന്നാല്‍ ഇവയുണ്ടാക്കുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ വളരെ വലുതാണെന്നതാണ് വസ്തുത. ശരീര ഭാരം വര്‍ധിക്കാനും, ടൈപ്പ് 2 ഡയബെറ്റിക്‌സ്, ഹൃദയസംബന്ധമായ അസുഖങ്ങള്‍, കരളിന്റെ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുക തുടങ്ങി നിരവധി പ്രശ്‌നങ്ങളാണ് ഇത്തരം സോഫ്റ്റ് ഡ്രിങ്കുകള്‍ കാരണം ഉണ്ടാകുക.

മതിയായ പോഷകങ്ങളുള്ള ഭക്ഷണങ്ങള്‍ കഴിക്കേണ്ടതും അത്യാവശ്യമാണ്. വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പാസ്ത തുടങ്ങിയ ഭക്ഷണങ്ങളില്‍ പലപ്പോഴും ആവശ്യത്തിന് പോഷകങ്ങളുണ്ടാകില്ല. ഇവയുടെ അമിത ഉപയോഗം പ്രമേഹമുള്‍പ്പടെയുള്ള അവസ്ഥയ്ക്കും കാരണമായേക്കാം. ഇവയ്ക്കു പകരം ബ്രൗണ്‍ റൈസ്, വീറ്റ് ബ്രെഡ് തുടങ്ങിയവ ഉപയോഗിക്കാന്‍ ശ്രദ്ധിക്കാം.

എണ്ണയില്‍ വറുത്തെടുക്കുന്ന ഫ്രൈഡ് ചിക്കന്‍, ഫ്രഞ്ച് ഫ്രൈസ് പോലുള്ളവയും ആരോഗ്യത്തിനുണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. ശരീരത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് കൂടാനും നല്ല കൊളസ്‌ട്രോള്‍ അളവ് കുറയാനും ഇവ കാരണമാകും. ഈ ഭക്ഷണങ്ങളുടെ അമിതമായ ഉപയോഗം ഹൃദയ സംബന്ധമായ അസുഖങ്ങളിലേക്ക് നയിച്ചേക്കാം. സ്‌ട്രോക്കിന് വരെ കാരണമായേക്കുമെന്നാണ് പഠനങ്ങള്‍ മുന്നറിയിപ്പ് നല്‍കുന്നത്.

കൃത്രിമ മധുരം ഉപയോഗിക്കുന്ന ഭക്ഷണങ്ങളും ഒഴിവാക്കേണ്ടതാണെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിക്കുന്നത് കൂടാതെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഇവയുണ്ടാക്കിയേക്കാം. വെറുതെ 'കൊറിക്കാന്‍' നമ്മള്‍ എടുക്കുന്ന സ്‌നാക്ക് പാക്കറ്റുകളിലും അടങ്ങിയിരിക്കുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കുന്ന പ്രസര്‍വേറ്റീവ് അടക്കമുള്ള ഘടകങ്ങളാണ്. ഇവയ്ക്ക് പകരം നട്‌സ്, സീഡ്‌സ്, പഴങ്ങള്‍ എന്നിവ കഴിക്കാനാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

Content Highlights: Foods that can negatively impact our health and longevity

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us