വിറ്റാമിന്‍ ഇ വേണം, പക്ഷെ കൂടുതലായാലോ? ഇക്കാര്യങ്ങള്‍ മറക്കല്ലേ

വിറ്റാമിന്‍ ഇ ടോക്‌സിറ്റിയുണ്ടോ എന്ന് എങ്ങനെയറിയാം?

dot image

ശരീരത്തിന് ആവശ്യമായ പോഷകങ്ങളില്‍ ഒന്നാണ് വിറ്റാമിന്‍ ഇ. പ്രതിരോധശേഷിയെ വര്‍ധിപ്പിക്കുന്നത് മുതല്‍ ബ്ലഡ് ക്ലോട്ടിങ് തടയുന്നത് വരെ നിരവധി ഗുണങ്ങള്‍ വിറ്റാമിന്‍ ഇയ്ക്ക് ഉണ്ട്. ചര്‍മ്മസംരക്ഷണത്തിലും വിറ്റാമിന്‍ ഇ വഹിക്കുന്ന പങ്ക് ചെറുതല്ല. നട്‌സ്, പച്ചക്കറികള്‍, പഴങ്ങള്‍ തുടങ്ങിയവയിലൂടെ വിറ്റാമിന്‍ ഇ നമുക്ക് ലഭിക്കും. എന്നാല്‍ വിറ്റാമിന്‍ ഇ സപ്ലിമെന്റുകള്‍ എടുക്കുന്നതിന് മുമ്പ് നിര്‍ബന്ധമായും ഡോക്ടറെ കണ്ടിരിക്കണമെന്ന് ഓര്‍മ്മപ്പെടുത്തുകയാണ് ആരോഗ്യവിദഗ്ധര്‍. ഇല്ലെങ്കില്‍ ഇത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ക്കാകും കാരണമാകുക.

ശരാശരി ഒരു മനുഷ്യന് ദിവസേന 15 മില്ലിഗ്രാം വിറ്റാമിന്‍ ഇ എങ്കിലും ആവശ്യമാണെന്നാണ് കണക്ക്. 1100 എംജി വരെ ഈ അളവ് പോകാം. എന്നാല്‍ ഇതിലും കൂടുതലാണ് ശരീരത്തിന് ദിവസേന ലഭിക്കുന്ന വിറ്റാമിന്‍ ഇയുടെ അളവെങ്കില്‍ അത് ആരോഗ്യത്തെ പ്രതികൂലമായി തന്നെ ബാധിക്കും. ഈ അവസ്ഥയെയാണ് വിറ്റാമിന്‍ ഇ ടോക്‌സിറ്റി എന്ന് പറയുന്നത്.

തലകറക്കം, ഛര്‍ദ്ദി തുടങ്ങി ബ്രെയിന്‍ സ്‌ട്രോക്ക്, മസില്‍ ശക്തിക്ഷയം എന്നീ ഗുരുതര അവസ്ഥകള്‍ക്ക് വരെ വിറ്റാമിന്‍ ഇ ടോക്‌സിറ്റി കാരണമായേക്കാമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്. വിറ്റാമിന്‍ ഇ സപ്ലിമെന്റ്‌സ് അമിതമായി കഴിക്കുന്ന ആളുകള്‍ക്ക് മാത്രമാണ് ഈ ആരോഗ്യാവസ്ഥയുണ്ടാകുക. വിറ്റാമിന്‍ ഇ അടങ്ങിയ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നതുകൊണ്ട് ഒരിക്കലും ഈ അവസ്ഥയുണ്ടാകില്ല.

വിറ്റാമിന്‍ ഇ ടോക്‌സിറ്റിയുണ്ടോ എന്ന് എങ്ങനെയറിയാം?

തലവേദന, ഛര്‍ദ്ദി, വയറിളക്കം, മലബന്ധം, ക്ഷീണം തുടങ്ങിയവ വിറ്റാമിന്‍ ഇ ടോക്‌സിറ്റിയുടെ ആദ്യ ലക്ഷണങ്ങളായിരിക്കാം. അവസ്ഥ ഗുരുതരമായാല്‍ ആന്തരിക രക്തശ്രാവം സ്‌ട്രോക്ക്, കാന്‍സര്‍ എന്നീ രോഗങ്ങള്‍ക്കുള്ള സാധ്യതയും ആരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. വിറ്റാമിന്‍ ഇ സപ്ലിമെന്റുകള്‍ കഴിക്കുന്നവരില്‍ ഈ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ കാണേണ്ടത് അത്യാവശ്യമാണ്.

Content Highlights: Unknown side effects of having too much Vitamin E

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us