ഉച്ചഭക്ഷണവും അത്താഴവും തമ്മില്‍ എത്രമണിക്കൂര്‍ ഇടവേള വേണം? ശ്രദ്ധിച്ചില്ലെങ്കില്‍ പണി കിട്ടും

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ നിശ്ചിത സമയക്രമം പാലിക്കേണ്ടതുണ്ട്

dot image

ശാരീരിക പ്രവര്‍ത്തനങ്ങള്‍ ശരിയായി നടക്കുന്നതിനായി ശരീരത്തിന് കൃത്യസമയങ്ങളില്‍ നല്‍കേണ്ട 'ഇന്ധന'മാണ് ഭക്ഷണം എന്നുപറയാം. ആരോഗ്യകരമായ ജീവിത ശൈലി നിലനിര്‍ത്തുന്നതില്‍ ഭക്ഷണം കഴിക്കുന്ന സമയം നിര്‍ണ്ണായക പങ്കുവഹിക്കുന്നുണ്ട്. ഉച്ചഭക്ഷണവും അത്താഴവും തമ്മിലുള്ള സമയക്രമം ഒരു പ്രധാന ഘടകമാണ്. ഇത് ദഹനപ്രക്രിയയെ അടക്കം സ്വാധീനിക്കും.

ജീവിത രീതികള്‍ വ്യത്യസ്തമായിരിക്കാം, എന്നാല്‍ ദിനചര്യ, ഭക്ഷണ ശീലങ്ങള്‍, ദഹനപ്രക്രിയ എന്നിവയെ ആശ്രയിച്ച് ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ നിശ്ചിത സമയക്രമം പാലിക്കേണ്ടതുണ്ട്. ഉച്ചഭക്ഷണത്തിനും അത്താഴത്തിനും ഇടയില്‍ ഏകദേശം നാല് മുതല്‍ ആറ് മണിക്കൂര്‍ വരെ അകലം പാലിക്കേണ്ടതുണ്ട്.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനും അകലം പാലിക്കേണ്ടതിന്റെ പ്രാധാന്യം

ഭക്ഷണം കഴിച്ചതിന് ശേഷം ദഹന പ്രക്രിയ നടക്കുന്നതിനും പോഷകങ്ങള്‍ നന്നായി ആഗികരണം ചെയ്യുന്നതിനും ശരീരത്തിന് കുറച്ച് സമയം ആവശ്യമാണ്. അതിനാലാണ് ഉച്ചഭക്ഷണം കഴിഞ്ഞ് അത്താഴം കഴിക്കുന്നതിനായി നാല് മുതല്‍ ആറ് മണിക്കൂര്‍ നീണ്ട സമയം ആവശ്യമായി വരുന്നത്.

സമയക്രമം പാലിക്കാത്തത് ദഹനപ്രശ്നങ്ങള്‍, വയറിളക്കം അല്ലെങ്കില്‍ ശരീരഭാരം വര്‍ധിപ്പിക്കല്‍ തുടങ്ങിയവയ്ക്ക് കാരണമാകുന്നു. വളരെ വൈകി ഭക്ഷണം കഴിക്കുന്നത് കടുത്ത വിശപ്പിന് കാരണമാവുകയും ചെയ്യുന്നു. അത് അത്താഴം കഴിക്കുമ്പോള്‍ അമിതമായി ആഹാരം കഴിക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുന്നു.

Lunch

ഉച്ചഭക്ഷണം കഴിച്ചതിന് ശേഷം നേരത്തെ അത്താഴം കഴിക്കുന്നതിലൂടെ പോഷകങ്ങള്‍ ഉപോഗിക്കുന്നതിന് ശരീരത്തിന് വേണ്ടത്ര സമയം ലഭിക്കില്ല. മാത്രമല്ല, അനാവശ്യമായി കലോറി കൂടുകയും ചെയ്യും. അതേസമയം ഉച്ച ഭക്ഷണം കഴിഞ്ഞ് വളരെ വൈകിയാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ രക്തത്തിലെ പഞ്ചസാര കുറയുകയും ക്ഷീണം, ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയാതെയുള്ള അവസ്ഥ എന്നിവ അനുഭവപ്പെടും. മാത്രമല്ല ഉറങ്ങുന്നതിന് തൊട്ടുമുന്‍പായാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ദഹനപ്രക്രിയ മന്ദഗതിയിലാക്കുകയും ദഹനം തടസ്സപ്പെടുത്തുകയും ചെയ്യുന്നു. കൃത്യമായ സമയക്രമം പാലിച്ചാണ് ഭക്ഷണം കഴിക്കുന്നതെങ്കില്‍ ഈര്‍ജ്ജ നിലയും ഉല്‍പ്പാദക്ഷമതയും ഉറപ്പാക്കാനാകും. പതിവായുള്ള ഭക്ഷണക്രമം ദഹനപ്രക്രിയയെ നിയന്ത്രിക്കുന്നു. ഭക്ഷണം കൃത്യമായ ഇടവേളകളിലാകുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്നു.

Also Read:

അത്താഴം കഴിക്കുന്ന സമയം ഉറക്കത്തെയും സ്വാധീനിക്കുന്നുണ്ട്. നീണ്ട ഇടവേളയെടുത്താണ് അത്താഴം കഴിക്കുന്നതെങ്കില്‍ അസ്വസ്ഥത ഉണ്ടായേക്കാം. ആസിഡ് റിഫ്‌ലക്‌സ് അനുഭവപ്പെടാം, ഉറങ്ങുന്ന സമയത്ത് ശരീരം ഭക്ഷണം ദഹിപ്പിക്കുന്നത് കാരണം അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.

Dinner

ഭക്ഷണ സമയം എങ്ങനെ തീരുമാനിക്കാം.

  • സാധാരണഗതിയില്‍ ഒന്‍പത് മുതല്‍ അഞ്ച് വരെ ജോലി ചെയ്യുന്നവര്‍ ഉച്ചഭക്ഷണം ഉച്ചയ്ക്ക് 12നും ഒരു മണിയ്ക്കും ഇടയിലാണ് കഴിക്കേണ്ടത്. ആറ് മണി അല്ലെങ്കില്‍ ഏഴ് മണിയ്ക്ക് അത്താഴം കഴിക്കുന്നതാണ് അനുയോജ്യമായ സമയം.
  • ക്രമരഹിതമായ ജോലി സമയമുള്ളവര്‍ ദിനചര്യയ്ക്ക് അനുയോജ്യമാണെന്ന് ഉറപ്പാക്കിക്കൊണ്ട് അതിനനുസരിച്ച് ഭക്ഷണ സമയം ക്രമീകരിക്കേണ്ടതാണ്.
  • ഏതെങ്കിലും പ്രവര്‍ത്തനത്തില്‍ സജീവമായവര്‍, അത്‌ലറ്റിക്കുകള്‍ എന്നിവരുടെ ശരീരത്തിലെ കലോറികള്‍ വേഗത്തില്‍ നഷ്ട്‌പ്പെടുന്നതിനാല്‍ ഇവർ ഇടയ്ക്ക് പോഷകങ്ങള്‍ നിറഞ്ഞ ഭക്ഷണം കഴിക്കേണ്ടതുണ്ട്.
  • പ്രമേഹം അല്ലെങ്കില്‍ ആസിഡ് റിഫ്‌ലക്‌സ് പോലുള്ള ചില മെഡിക്കല്‍ അവസ്ഥകള്‍ ഉള്ളവര്‍ക്ക് ഇടയ്ക്കിടയ്ക്ക് ലഘുഭക്ഷണങ്ങള്‍ കഴിക്കേണ്ടി വന്നേക്കാം. ഇത്തരം രോഗങ്ങള്‍ ഉള്ളവര്‍ ഭക്ഷണം കഴിക്കേണ്ട സമയക്രമത്തിൽ ഡോക്ടറുമായി ബന്ധപ്പെട്ട് പ്രത്യേക ഉപദേശം തേടേണ്ടതാണ്.
  • ഉച്ചഭക്ഷണത്തിന് എന്ത് കഴിക്കുന്നു എന്നതും അത്താഴത്തിന്റെ സമയം നിർണയിക്കുന്നതില്‍ നിർണായകമാണ്.

ഉച്ചഭക്ഷണത്തിനും അത്താഴത്തിനുമിടയിലുള്ള സമയക്രമം എങ്ങനെ നിലനിര്‍ത്താം:

  • ഉച്ചഭക്ഷണത്തിൽ ആവശ്യമായ കലോറി നിറഞ്ഞ ഭക്ഷണം ഉൾപ്പെടുത്താത്തതാണ് അത്താഴത്തിന് മുന്‍പേ വിശപ്പ് അനുഭവപ്പെടുന്നതിന് കാരണം. അതിനാല്‍ ഉച്ച ഭക്ഷണം കലോറി സമ്പന്നമായ ഭക്ഷണമായിരുന്നോ എന്ന് ഉറപ്പാക്കണം.
  • ഉച്ചഭക്ഷണം കഴിഞ്ഞ് ആറുമണിക്കൂറില്‍ കൂടുതല്‍ സമയം അത്താഴത്തിനായി എടുക്കുന്നുണ്ടെങ്കില്‍ ഇതിനിടയില്‍ യോഗര്‍ട്ട്, നട്ട്‌സ്, പഴം എന്നിങ്ങനെയുള്ള ലഘുഭക്ഷണം ഉള്‍പ്പെടുത്താന്‍ ശ്രമിക്കുക.
  • സ്ഥിരമായി ദിനചര്യയുമായി പൊരുത്തപ്പെടുന്ന രീതിയില്‍ ഭക്ഷണക്രമം ക്രമീകരിക്കുക.
  • ചില സമയങ്ങളില്‍ ദാഹം വിശപ്പായി തെറ്റിദ്ധരിച്ചേക്കാം. ഭക്ഷണത്തിനിടയിൽ അനാവശ്യ ലഘുഭക്ഷണം നിയന്ത്രിക്കാന്‍ വെള്ളമോ ഹെര്‍ബല്‍ ടീയോ സഹായിക്കുന്നതാണ്.

Content Highlights: what should be the ideal gap between lunch and dinner

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us