ഫാറ്റി ലിവറിന്റെ അഞ്ച് ലക്ഷണങ്ങള്‍ വീട്ടില്‍ത്തന്നെ കണ്ടെത്താം

ഫാറ്റി ലിവറിന്റെ ലക്ഷണങ്ങളും, രോഗം നേരത്തെ കണ്ടെത്തുന്നതിനുള്ള മാര്‍ഗങ്ങളും പറഞ്ഞുതരികയാണ് ഗ്യാസ്‌ട്രോ എന്ററോളജിസ്റ്റ് ഡോ. സൗരഭ് സേഥി

dot image

നിങ്ങള്‍ക്ക് വയറിലെ കൊഴുപ്പിനെക്കുറിച്ച് ഓര്‍ത്ത് ആശങ്കയുണ്ടോ? എപ്പോഴും ക്ഷീണം തോന്നുന്നുണ്ടോ? എങ്കില്‍ തീര്‍ച്ചയായും കരളിന്റെ ആരോഗ്യത്തെക്കുറിച്ച് ചിന്തിക്കേണ്ടതുണ്ട്. നമ്മുടെ ശരീരത്തിലെ ഏറ്റവും വലിയ അവയവമാണ് കരള്‍. ശരീരത്തിലെ മൊത്തത്തിലുള്ള ആരോഗ്യം നിലനിര്‍ത്തുന്നതിന് ഇത് ഒരു പ്രധാന പങ്ക് വഹിക്കുന്നു. കരളില്‍ അധിക കൊഴുപ്പ് അടിഞ്ഞുകൂടുന്ന അവസ്ഥയാണ് ഫാറ്റി ലിവര്‍. ഇത്തരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കരളിന്റെ പ്രവര്‍ത്തനത്തെ തടസപ്പെടുത്തുകയും കൂടുതല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളിലേക്ക് നയിക്കുകയും ചെയ്യും.


പ്രധാനമായും രണ്ട് തരത്തിലാണ് ഫാറ്റി ലിവര്‍ രോഗങ്ങളുളളത്

  • 1 നോണ്‍ ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്
  • 2 ആല്‍ക്കഹോളിക് ഫാറ്റി ലിവര്‍ ഡിസീസ്

ഫാറ്റിലിവറിന്റെ ലക്ഷണങ്ങള്‍ വീട്ടില്‍ത്തന്നെ കണ്ടെത്താം

സോഷ്യല്‍മീഡിയയിലൂടെ പ്രശസ്തനായ ഗ്യാസ്‌ട്രോ എന്‍ട്രോളജിസ്‌ററ് ഡോ. സൗരഭ് സേഥി(@doctor.sethi, @doctorsethimd)യാണ് വീട്ടില്‍ത്തന്നെ പരിശോധിക്കാവുന്ന ഫാറ്റിലിവറിന്റെ അഞ്ച് ലക്ഷണങ്ങളെക്കുറിച്ച് പറയുന്നത്. ഇദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ട വീഡിയോയിലാണ് ഇതേക്കുറിച്ച് പറയുന്നത്.

  • 1 വയറിന് ചുറ്റുമുള്ള ഭാരം കൂടുന്നത് ഫാറ്റി ലിവറിന്റെ ലക്ഷണമാണെന്ന് കരള്‍ വിദഗ്ധര്‍ പറയുന്നു. വയറിന്റെ മധ്യഭാഗത്തിന് ഭാരം കൂടുന്നു. ഫാറ്റി ലിവറുമായി ബന്ധപ്പെട്ട ഇന്‍സുലിന്‍ പ്രതിരോധം പലപ്പോഴും വയറിന്റെ ഭാരം വര്‍ധിപ്പിക്കുന്നു.
  • 2 നിരന്തരമായ ക്ഷീണം കരളിന്റെ ആരോഗ്യം മോശമാകുന്നതിന്റെ ലക്ഷണമാണെന്ന് ഡോ. സേഥി പറയുന്നു. സ്ഥിരമായ ക്ഷീണം അല്ലെങ്കില്‍ ക്ഷീണം കരളിന്റെ ബുദ്ധിമുട്ടിനെ സൂചിപ്പിക്കാം
  • 3 മറ്റൊരു ലക്ഷണം വലതുവശത്തെ വാരിയെല്ലിന് താഴെയുണ്ടാകുന്ന അസ്വസ്ഥതയോ, വേദനയോ ആണ്. ഇത് കരള്‍ വീക്കത്തെ സൂചിപ്പിക്കാം.
  • 4 വര്‍ധിച്ച മുഖക്കുരു, ചര്‍മ്മം ഇരുണ്ടതാകുക, മുടികൊഴിച്ചില്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ കരളിന്റെ ആരോഗ്യം തകരാറിലാണെന്ന് വേണം കരുതാന്‍
  • 5 ഓക്കാനം, വിശപ്പില്ലായ്മ ഇവയാണ് അഞ്ചാമത്തെ ലക്ഷണം.

Content Highlights :Here are five symptoms of fatty liver that you can check at home

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us