ദിവസവും രണ്ടുനേരം ഈ പാനീയം കുടിക്കൂ; ഒരുവർഷം കൊണ്ട് ശരീരഭാരം കുറയ്ക്കാം, അനുഭവം പങ്കുവെച്ച് യുവതി

ദിവസത്തിൽ രണ്ടുതവണ ഈ പാനീയം കുടിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് യുവതി പറയുന്നത്

dot image

രീരഭാരം കുറയ്ക്കുക എന്നത് ഇന്ന് പലരുടേയും ജീവിത ലക്ഷ്യമായി മാറിയിട്ടുണ്ട്. ഡയറ്റ് പ്ലാനിൽ മാറ്റം വരുത്തിയും, വർക്ക് ഔട്ട് ചെയ്തും, ജീവിതരീതികളിൽ മാറ്റം വരുത്തിയും എല്ലാം എങ്ങനെ വണ്ണം കുറയ്ക്കാമെന്ന ​ഗവേഷണത്തിലാണ് നമുക്ക് ചുറ്റിലുള്ള പലരും. എന്നാൽ വേഗത്തിൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ടിപ് നിർദേശിച്ചിരിക്കുകയാണ് ഒരു യുവതി. ഒരു വർഷത്തിനുള്ളിൽ 155 കിലോയിൽ നിന്ന് 95 കിലോയിലേക്ക് എത്താൻ സഹായിച്ച ഒരു പാനീയത്തെ കുറിച്ചാണ് യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ദിവസത്തിൽ രണ്ടുതവണ ഈ പാനീയം കഴിക്കുന്നത് ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമെന്നാണ് യുവതി പറയുന്നത്.

രാജി ഘാങ്‌ഹാസ് എന്ന യുവതിയാണ് തന്റെ ശരീരഭാരം കുറയാൻ സഹായിച്ച പാനീയത്തെ കുറിച്ച് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. ആയുര്‍വേദത്തില്‍ ഒരിക്കലും ഒഴിച്ചുകൂടാനാവാത്ത ഒന്നായ അയമോദകവും ഉലുവയും കൂടി തിളപ്പിച്ച പാനീയം കുടിച്ചാണ് യുവതി ശരീരഭാരം കുറച്ചത്. രാവിലെ എഴുന്നേറ്റ ശേഷം ഭക്ഷണം കഴിക്കുന്നതിന് മുൻപായും രാത്രി ഉറങ്ങുന്നതിന് 10-15 മിനിറ്റ് മുമ്പായും കഴിക്കാവുന്നതാണ്. ഇത് ദഹനപ്രക്രിയ മെച്ചപ്പെടുത്താനും സഹായിക്കും. കലോറി കുറഞ്ഞ ഭക്ഷണം കഴിക്കുക, ഈ പാനീയവും കുടിക്കുക, ദിവസവും 40 മിനിറ്റ് വ്യായമവും ചെയ്യാൻ രാജി നിർദേശിച്ചു.

തൻ്റെ ഇൻസ്റ്റഗ്രാം അക്കൌണ്ടിലൂടെ പാനീയം ഉണ്ടാക്കുന്ന രീതിയും രാജി പങ്കുവെച്ചിട്ടുണ്ട്. ഒരു ​ഗ്ലാസ് വെള്ളത്തിൽ ഒരു ടേബിൾ സ്പൂൺ ഉലുവയും അര ടിസ്പൂൺ അയമോദകവും ചേർത്ത് രണ്ട് മിനിറ്റ് തിളപ്പിക്കുക. ശേഷം അരിച്ചെടുത്ത് കുടിക്കുക.

നോയിഡയിലെ യഥാർത്ത് സൂപ്പർ സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ ഡയറ്ററ്റിക്‌സ് വിഭാഗം മേധാവി ഡോ.സുഹാനി സേത്ത് അഗർവാൾ ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ അയമോദകത്തിൻ്റേയും ഉലുവയുടേയും ​ഗുണങ്ങളെകുറിച്ച് സംസാരിച്ചിരുന്നു. ഇത് പ്രഭാതത്തിൽ കുടിക്കുന്നത് ശരീര ഭാരം കുറയാൻ സഹായിക്കുമെന്നാണ് പറയുന്നത്. അയമോദകവും ഉലുവയും എന്നും മിതമായ അളവിൽ എടുത്ത് തിളപ്പിച്ച് കുടിക്കുക. ശരിയായ ഭക്ഷണ ശീലങ്ങൾക്കൊപ്പം കാലക്രമേണ ശരീരഭാരം നിയന്ത്രിക്കാൻ ഇത് സഹായിക്കുമെന്ന് ഡോക്ടർ പറഞ്ഞിരുന്നതായി യുവതി പറഞ്ഞു.

ഉലുവയുടേയും അയമോദകത്തിന്റെയും ഗുണങ്ങൾ

ആയുര്‍വേദത്തില്‍ ഒരിക്കലും ഒഴിവാക്കാനാവാത്ത ഒന്നാണ് അയമോദകം. ധാരാളം ആരോഗ്യ ഗുണങ്ങളാണ് അയമോദകത്തിന് ഉള്ളത്. ഒരു തരത്തിലുള്ള ജീരകമാണ് അയമോദകം. എന്നാല്‍ അയമോദകത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച്‌ പലര്‍ക്കും അറിയില്ല എന്നതാണ് സത്യം.

അയമോദകം ആരോഗ്യത്തിന് നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയൊന്നും അല്ല. അയമോദകം ദഹന ഗുണങ്ങൾക്ക് പേരുകേട്ടതാണെന്ന് ഡോ സുഹാനി പറയുന്നത്. ഇത് ശരീരഭാരം കുറയ്ക്കാനും ദഹനക്കേടിനേയും സഹായിക്കും. അയമോദകത്തിൻ്റെ ഉപയോഗത്തിലൂടെ വണ്ണം കുറഞ്ഞതായി അനുഭവപ്പെടുമെന്നും ഡോക്ടർ പറഞ്ഞു.

അയമോദകം
അയമോദകം

ഉലുവയിൽ നാരുകൾ കൂടുതലാണ്. കലോറി ഉപഭോഗം കുറയ്ക്കാനും സഹായിക്കുമെന്ന് ഡോ സുഹാനി പറയുന്നു. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഉലുവ സഹായിക്കും. ഇത് അമിതമായി ഭക്ഷണം കഴിക്കുന്നത് തടയുകയും ചെയ്യുമെന്ന് അവർ കൂട്ടിച്ചേർത്തു.

ഉലുവ
ഉലുവ


Content Highlights: Woman who dropped 60 kg in 12 months shares recipe of ‘magic drink for weight loss

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us