അടുക്കളയില്‍ ക്ലീനിങ് സ്‌പഞ്ചുകളുടെ സ്ഥാനം വലുതാണല്ലേ? പാത്രം കഴുകുന്നതുമുതല്‍ പാചകം ചെയ്ത സ്ഥലം ക്ലീൻ ചെയ്യുന്നതിന് വരെ സ്‌പഞ്ചാണ് ഉപയോഗിച്ചുവരുന്നത്. ഈ സ്‌പഞ്ചുകളിലെ വ്യത്യസ്ത നിറങ്ങള്‍ എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ? സമീപകാലത്ത് സമൂഹ മാധ്യമങ്ങളില്‍ ഒരു പോസ്റ്റില്‍ സ്‌പഞ്ചിലെ നിറ വ്യത്യാസങ്ങളെ കുറിച്ച് പറഞ്ഞിരുന്നു.
സ്പഞ്ചുകളുടെ കളർ കോഡിംഗ് അനുസരിച്ചാണ് അടുക്കള വ്യത്തിയാക്കുന്നത്. പാത്രങ്ങള്‍, പാചകം ചെയ്യുന്ന ഭാഗങ്ങള്‍ തുടങ്ങിയവ വൃത്തിയാക്കുന്നതിനായി ശരിയായ സ്പഞ്ച് തിരഞ്ഞെടുക്കേണ്ടതുണ്ട്. ഇത്തരത്തില്‍ സ്‌പഞ്ചുകള്‍ ഉപയോഗിക്കുമ്പോള്‍ അതിന്റെ കളര്‍ കോഡ് തിരഞ്ഞെടുക്കുന്നതിലൂടെ ശരിയായ രീതിയില്‍ വൃത്തിയാക്കാന്‍ സാധിക്കും. മാത്രമല്ല, സ്‌പഞ്ചുകള്‍ പെട്ടെന്ന് നശിച്ച് പോവുകയുമില്ല.
കളർകോഡിനെ കുറിച്ച് വിശദീകരിക്കുകയാണ് സെലിബ്രിറ്റി ഷെഫായ അനന്യ ബാനര്‍ജി. അടുക്കളയിലെ മലിനീകരണം തടയുന്നതിനുള്ള ഒരു സാധാരണ രീതിയാണ് കളര്‍ കോഡിംഗ് സ്‌പഞ്ചുകളെന്നാണ് അനന്യ ബാനർജി പറയുന്നത്.
സ്‌പഞ്ചിൻ്റെ നിറത്തിന് അതിൻ്റെ മെറ്റീരിയലിലും ഉരച്ചിലിൻ്റെ അളവ് സൂചിപ്പിക്കാൻ കഴിയുമെന്ന് ബാനർജി പറഞ്ഞു. ഗ്രീൻ സ്‌ക്രബ്ബിംഗ് പാഡുകൾ വളരെ ഉരച്ചിലുകളുള്ളതും കനത്ത ശുചീകരണത്തിനായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതുമാണ്. കഠിനമായ കറകൾ കളയാൻ ഇതുപയോഗിക്കുന്നു. വെള്ളയോ ഇളം നിറമോ ഉള്ള പാഡുകൾ ഉരച്ചിലുകളില്ലാത്തതും നോൺ-സ്റ്റിക്ക് കുക്കർ പോലുള്ള അതിലോലമായ പ്രതലങ്ങളിൽ ഉപയോഗിക്കാനാണ്. പച്ച കളറിൽ സ്ക്രെബ് പാഡുള്ള മഞ്ഞ നിറത്തിലുള്ള സ്പഞ്ചാണ് കൂടുതലായി ഉപയോഗത്തിലുള്ളത്.
വിവിധ ജോലികൾക്കായി വ്യത്യസ്ത സ്പഞ്ചുകൾ ഉപയോഗിക്കുക. മലിനീകരണ സാധ്യത തടയുന്നതിന് വ്യത്യസ്ത പ്രതലങ്ങളിൽ ഒരേ സ്പഞ്ച് ഉപയോഗിക്കുന്നത് ഒഴിവാക്കുക. ഉദാഹരണത്തിന് മാംസത്തിൻ്റെ അവശിഷ്ടങ്ങൾ ഉപയോഗിച്ച് പാത്രങ്ങൾ കഴുകാൻ ഉപയോഗിക്കുന്ന ഒരു സ്പഞ്ച്, റെഡി-ടു-ഈറ്റ് ഭക്ഷണം തയ്യാറാക്കുന്ന ഒരു കൗണ്ടർടോപ്പ് വൃത്തിയാക്കാൻ ഉപയോഗിക്കാതിരിക്കുക.
Content Highlights: