ഇലോണ്‍ മസ്‌ക് മുതല്‍ ഡൊണാള്‍ഡ് ട്രംപ് വരെയുള്ള പല പ്രമുഖരും ഡയറ്റ് സോഡകളോടുള്ള തങ്ങളുടെ ഇഷ്ടം തുറന്ന് പറഞ്ഞിട്ടുണ്ട്. പ്രമുഖര്‍ക്ക് മാത്രമല്ല സാധാരണക്കാരായ നമുക്ക് പലര്‍ക്കും ഡയറ്റ് കോക്ക് ഇഷ്ടമാണ്. എന്നാല്‍ ഡയറ്റ് സോഡകള്‍ ആരോഗ്യകരമാണോ? മാക്‌സ് ഹെല്‍ത്ത് കെയറിലെ ന്യൂട്രീഷണല്‍ മെഡിസിന്‍ പ്രാക്ടീഷ്ണറും 'ഹീല്‍ വിത്ത് ഫുഡ്‌സ്'ന്റെ രചയിതാവുമായ ഡോ. മഞ്ജരി ഡയറ്റ് സോഡകള്‍ ശരീരത്തില്‍ ഉണ്ടാക്കാനിടയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്തുകയാണ്.
ഒരു സോഡയെ ഡയറ്റ് ആക്കുന്നത് അതിന്റെ ചേരുവകളിലുളള പഞ്ചസാരയുടെ അഭാവമാണ്. സാധാരണ സോഡ ഡ്രിങ്കുകളിലുള്ളതിനേക്കാള്‍ കുറവ് പഞ്ചസാരയാകും ഡയറ്റ് സോഡകളിലുണ്ടാകുക.
ഡയറ്റ് സോഡകള്‍ പോലുള്ള കൃത്രിമ മധുരപദാര്‍ഥങ്ങള്‍ അടങ്ങിയ ഉല്‍പ്പന്നങ്ങളുടെ പതിവ് ഉപഭോഗം എപ്പോഴും പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കുമെന്ന് ഡോ. മഞ്ജരി പറയുന്നു. ഈ മധുരപലഹാരങ്ങള്‍ക്ക് ന്യൂറോടോക്‌സിക് ഗുണങ്ങളുണ്ടാക്കാമെന്നും ചില സന്ദര്‍ഭങ്ങളില്‍ അര്‍ബുദ സാധ്യതകളുമായി ബന്ധപ്പെട്ടിരിക്കുമെന്നും ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
പ്രമേഹം
പ്രമേഹവും പിസിഒഎസ് പോലെയുള്ള മറ്റ് ഹോര്‍മോണുമായി ബന്ധപ്പെട്ട രാഗങ്ങളും കൂടുതലുള്ള രാജ്യമെന്ന നിലയില്‍ ഇവിടെ ശരീരത്തിന്റെ സ്വാഭാവിക പ്രവർത്തനങ്ങളില്‍ മാറ്റം വരുത്തുന്നതില്‍ മധുരപലഹാരങ്ങള്‍ യഥാര്‍ത്ഥ പങ്ക് വഹിക്കുന്നുണ്ടെന്ന് ഡോ മഞ്ജരി പറയുന്നു.
ഉദാഹരണമായി പഞ്ചസാര അമിതമായി ഉപയോഗിക്കുമ്പോള്‍, രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ പാന്‍ക്രിയാസ് ഇന്‍സുലിന്‍ ഉത്പാദിപ്പിക്കുന്നു. കാലക്രമേണ, ഇന്‍സുലിന്‍ വേണ്ടിയുള്ള ഈ നിരന്തരമായ ആവശ്യം അപകടകരമായി മാറിയേക്കാം. ഇത് പ്രമേഹ സാധ്യത വര്‍ദ്ധിപ്പിക്കുന്നു.
അതുപോലെ, കലോറിയില്ലാത്ത മധുരപലഹാരങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്‍ സ്‌പൈക്ക് ഉള്‍പ്പെടെയുള്ള ഹോര്‍മോണ്‍ പ്രതികരണത്തിന് കാരണമാകും. ഈ മധുരപലഹാരങ്ങള്‍ പഞ്ചസാരയ്ക്ക് പകരമായി ഉപയോഗിക്കുമ്പോള്‍ അവ ഇന്‍സുലിന്‍ പ്രതിരോധത്തെയോ പ്രമേഹത്തിന്റെ അനുബന്ധ അപകടസാധ്യതയെയോ പൂര്‍ണ്ണമായും തടയുന്നില്ല.
എന്താണ് പരിഹാരം?
മിക്കവാറും എല്ലാ സംസ്‌കരിച്ച ഭക്ഷണങ്ങളിലും കൃത്രിമ മധുരപദാര്‍ഥങ്ങള്‍ അടങ്ങിയിട്ടുളളതുകൊണ്ട് അവയുടെ ഉപയോഗം പരമാവധി കുറയ്ക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശ്രദ്ധിക്കുക. കലോറിഫിക് മധുരപലഹാരങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കേണ്ടതും അത്യാവശ്യമാണ്.
Content Highlights :How diet sodas cause dangerous health problems in the human body